പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവാറുണ്ട് ദിലീപിന്റെ കുടുംബ വിശേഷങ്ങള്‍. ഇപ്പോഴിതാ ശാന്തിവിള ദിനേശിന്റെ ഒരു വീഡിയോ ആണ് വൈറല്‍ ആവുന്നത്. ദിലീപിന്റെ കാര്യത്തില്‍ താന്‍ എന്ത് നിലപാട് എടുത്തോ അതില്‍ തന്നെ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്ന് ഇദ്ദേഹം പറയുന്നു. ദിലീപിന് രണ്ടു പെണ്‍കുട്ടികളാണ് , അദ്ദേഹം ഒരിക്കലും ആ തെറ്റ് ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല എന്ന് ദിനേശ് പറയുന്നു.
അദ്ദേഹത്തിന്റെ അമ്മയെയും സഹോദരങ്ങളെ പൊന്നുപോലെയാണ് ദിലീപ് നോക്കുന്നത്. കണ്ടുനില്‍ക്കുന്നവര്‍ക്ക് പോലും കൊതി തോന്നും ദിനേശ് പറയുന്നു. അതേസമയം കാവ്യമായുള്ള ബന്ധത്തിന്റെ പുറത്താണ് അദ്ദേഹത്തിന്റെ ആദ്യ ബന്ധം നഷ്ടമായത് എന്നാണ് പലരും കരുതുന്നത് . എന്നാല്‍ അതില്‍ ആദ്യമേ തീരുമാനമെടുത്തത് ദിലീപ് ആണ്. തെറ്റുകള്‍ മനസ്സിലായപ്പോള്‍ മഞ്ജു ഒന്നിച്ചു പോകാന്‍ തയ്യാറാണ് എന്ന് പറഞ്ഞിരുന്നു. പിന്നീട് ദിലീപ് ആണ് അത് വേണ്ടെന്ന് വെച്ചത്.
തനിക്ക് എന്നും ദിലീപിനോട് ബഹുമാനം മാത്രമാണെന്ന് ദിനേശ് പറയുന്നു. അതേസമയം ഇവരുടെ പഴയകാല ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. പൊതുവേ ദിലീപിന്റേതായി പുറത്തുവരുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറല്‍ ആവാറുണ്ട്. ദിലീപ് സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്.
also readസുഹൃത്തുക്കള്‍ക്കൊപ്പം ജന്മദിനത്തില്‍ അടിച്ചുപൊളിച്ച് മാളവിക മോഹന്‍, വൈറലായി ചിത്രങ്ങള്‍
2023 ദിലീപിനെ സംബന്ധിച്ച് മികച്ച ഒരു വര്‍ഷം തന്നെ. താരത്തിന്റെ ഈ അടുത്ത് റിലീസ് ചെയ്ത വോയ്‌സ് ഓഫ് സത്യനാദന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെ. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തി.