ജഗതി ചേട്ടൻ അന്ന് പറഞ്ഞത് അറം പറ്റി പോയി; ഇല്ലെങ്കിൽ ഇന്നും അദ്ദേഹം ഊർജ്ജസ്വലനായി നടക്കുമായിരുന്നു; ശാന്തിവിള ദിനേശിന് പറയാനുള്ളത് ഇങ്ങനെ

247

മലയാളികൾക്ക് എന്നും പ്രിയങ്കരനായ നടനാണ് ജഗതി ശ്രീകുമാർ. പകരം വെക്കാനില്ലാത്ത ഒരു കലാകാരനായ അദ്ദേഹം സിനിമയിൽ അപകടത്തെ തുടർന്ന് സജീവമല്ല. കോമഡി വേഷങ്ങളിലും, ക്യാരക്ടർ വേഷങ്ങളിലും, വില്ലൻ വേഷങ്ങളിലും ഇതുപോലെ തിളങ്ങിയ ഒരു നടനുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് പറയേണ്ടി വരും. ഇപ്പോഴിതാ ജഗതിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ശാന്തിവിള ദിനേശ്.

2005 ൽ ഗൃഹലക്ഷ്മിയിൽ വന്ന അഭിമുഖത്തിൽ ജഗതി ശ്രീകുമാർ പറഞ്ഞ കാര്യങ്ങളാണ് മനസ്സിൽ തട്ടിയെന്ന് ശാന്തിവിള ദിനേശ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; 2005 ലാണ് മോഹൻലാലും, ജഗതിയും തമ്മിലുള്ള അഭിമുഖം ഗൃഹലക്ഷ്മിയിൽ വരുന്നത്. അന്ന് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു; ഇപ്പോൾ തന്നെ സിനിമയുടെ ലൊക്കേഷനിൽ സംവിധായകൻ ഷോട്ടിന് വിളിക്കുമ്പോൾ ദേഷ്യം വരും. പ്രായമൊക്കെ കൂടി വരികയല്ലേ, ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേൽക്കുമ്പോൾ മുട്ടിനൊക്കെ വേദനയാണ്. അതുകൊണ്ട് പത്ത് വർഷം കൂടിയേ ഞാൻ സിനിമയിലുണ്ടാവാൻ ചാൻസുള്ളു’, എന്നായിരുന്നു ജഗതി അന്ന് പറഞ്ഞത്.

Advertisements

Also Read
ഞാൻ എല്ലാം തുറന്നുപറയും; എന്റെ വീട്ടുകാർക്കൊക്കെ ഞാൻ പങ്കെടുക്കുന്ന അഭിമുഖങ്ങൾ ഭയങ്കര പേടിയാണ്; ചീത്ത കേൾക്കാറുണ്ടെന്നും നിത്യ ദാസ്

അങ്ങനെ പറഞ്ഞതിന് ശേഷം ഏഴ് വർഷം കഴിഞ്ഞപ്പോൾ തന്നെ ജഗതി ചേട്ടന് ഒരിക്കലും ക്യാമറയ്ക്ക് മുന്നിൽ വരാൻ പറ്റാത്തത് പോലെ ഒരു അപകടം ഉണ്ടാവുന്നു. ആ അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കുകളെ ഉണ്ടായുള്ളു എന്നാണ് പറഞ്ഞത്. സത്യം അങ്ങനെയായിരുന്നില്ല. അദ്ദേഹത്തിനും നല്ല പരിക്കുകളുണ്ടായിരുന്നു. മാത്രമല്ല അപകടത്തിൽ ജഗതിചേട്ടന് അഞ്ച് കോടി തൊണ്ണൂറ് ലക്ഷം രൂപയോളം ഇൻഷൂറൻസ് കിട്ടി.
അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന ഡ്രൈവർക്ക് രണ്ട് ലക്ഷവും കിട്ടി.

വാഹനത്തിന്റെ മുതലാളിയ്ക്ക് തന്നെ അപകടം ഉണ്ടായാൽ ഇൻഷൂറൻസ് കിട്ടുകയില്ലെന്ന് ഇതിലൂടെയാണ് ഞാൻ അറിഞ്ഞതെന്ന് ശാന്തിവിള ദിനേശ് പറയുന്നു. മാത്രമല്ല ജന്മം കൊണ്ട് ആർട്ടിസ്റ്റാണെന്ന് തനിക്ക് തോന്നുന്ന അഞ്ച് താരങ്ങളെ പറ്റി ആ അഭിമുഖത്തിൽ ജഗതി സംസാരിച്ചിരുന്നു. ‘മോഹൻലാൽ, നെടുമുടി വേണു, ഭരത് ഗോപി, ജഗതി ശ്രീകുമാർ, തിലകൻ’, ഇവരാണ് ജഗതി പറഞ്ഞ ആ അഞ്ച് താരങ്ങൾ. ഇവർ ജനിച്ചപ്പോൾ തന്നെ ആർട്ടിസ്റ്റുകളായിരുന്നുവെന്നാണ് ജഗതി അന്ന് പറഞ്ഞത്.

Also Read
അയാൾ കുത്തിയിരുന്ന് വിളിക്കും; കല്യാണം കഴിക്കണം, ഭാര്യയെ ഉപേക്ഷിച്ചതാണെന്ന് പറയും; കല്യാണക്കാരനെ കൊണ്ട് വലഞ്ഞ കഥ പറഞ്ഞ് അശ്വതി ശ്രീകാന്ത്

മോഹൻലാലിനെ കുറിച്ച് ജഗതിക്ക് അന്ന് പറയാൻ ഒരുപാടുണ്ടായിരുന്നു. ഏത് വേഷവും അനായാസം ചെയ്യാൻ കഴിവുള്ള നടനാണ് മോഹൻലാൽ എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ഇരുവരും ഒരുമിച്ചഭിനയിച്ച സിനിമകളൊക്കെയും അന്ന് സൂപ്പർ ഹിറ്റുകളായിരുന്നു. പക്ഷെ അതിന് ശേഷം പിന്നീട് പല സിനിമകളിലും ഇരുവരെയും ഒരുമിച്ച് കാണാൻ സാധിച്ചിരുന്നില്ല. ഇതിന് കാരണം എന്താണെന്ന് ചോദ്യത്തിന് കഥയും, സാഹചര്യവും ഒത്തുവന്നില്ല എന്നാണ് മോഹൻലാൽ അന്ന് പറഞ്ഞത്.

Advertisement