എംഡിഎംഎ വില്‍ക്കുന്ന പെണ്‍കുട്ടിയുമായി ഉണ്ണിമുകുന്ദന് എന്ത് ബന്ധം, അന്വേഷിക്കേണ്ടതുണ്ട്, തുറന്നടിച്ച് ശാന്തിവിള ദിനേശ്

492

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.

Advertisements

സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. അടുത്തിടെ താരം ഒത്തിരി വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു.

Also Read: എന്തൊരു മനുഷ്യന്‍, എങ്ങനെയാണ് ഇങ്ങനെയിരിക്കുന്നത്, ഇത് കാണുമ്പോള്‍ നമുക്കൊക്കെ പോയി ചത്താ മതിയെന്ന് തോന്നും, മമ്മൂട്ടിയെ പറ്റി വിജയ് യേശുദാസ് പറയുന്നത് ഇങ്ങനെ

കഴിഞ്ഞ ദിവസം എംഡിഎംഎ വില്‍ക്കുന്ന ഒരു പെണ്‍കുട്ടിക്കൊപ്പം നില്‍ക്കുന്ന ഉണ്ണിമുകുന്ദന്റെ ചിത്രം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ ഉണ്ണിമുകുന്ദനെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്.

എംഡിഎംഎ വില്‍ക്കുന്ന പെണ്‍കുട്ടിയും ഉണ്ണിമുകുന്ദനും തമ്മില്‍ എന്താണ് ബന്ധമെന്ന് ശാന്തിവിള ദിനേശ് ചോദിക്കുന്നു. മലയാള സിനിമയില്‍ മയക്ക് മരുന്ന് ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ പെണ്‍കുട്ടി ഏജന്റായി പ്രവര്‍ത്തിക്കുന്ന ആളാണോ എന്ന് അന്വേഷിക്കണമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Also Read: ഡീസന്റായിട്ടുള്ള വഴിയാണ് തമ്മിൽ ചേരുന്നില്ലെങ്കിൽ വേർപിരിയാമെന്നുള്ളത്; ദിലീപും മഞ്ജു വാര്യറും വേർപിരിഞ്ഞു; ഞെട്ടാൻ എന്താണ് ഉള്ളതെന്ന് മഞ്ജു പത്രോസ്

ഈ പെണ്‍കുട്ടിക്ക് ആരൊക്കെയായി ബന്ധമുണ്ടെന്ന് അന്വേഷിക്കേണ്ടതുണ്ട്. ചിലപ്പോള്‍ ഉണ്ണിമുകുന്ദന്റെ സമയദോഷം കൊണ്ട് എവിടെയെങ്കിലും വെച്ച് കണ്ടപ്പോള്‍ എടുത്തതായിരിക്കുമെന്നും എന്തായാലും സംഭവത്തില്‍ അന്വേഷണം വേണമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Advertisement