യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.
സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്.
ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്‍മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറമാണ് താരത്തിന്റേതായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം.
ഉണ്ണി മുകുന്ദനെ വിമര്‍ശിച്ചുകൊണ്ട് സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുന്നത്. ഇതിന് മാത്രം കൊട്ടിഘോഷിക്കാന്‍ മാളികപ്പുറത്തില്‍ ഒന്നുമില്ലെന്നും ചക്കവീണ് മുയല്‍ ചത്തു എന്ന് പറയുന്നത് പോലെ ഒരു സിനിമയെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ഉണ്ണി മുകുന്ദന്‍ ആറ്റുകാല്‍ അമ്പലത്തില്‍ വിളക്കുകൊളുത്തിയതിന് രണ്ടരലക്ഷം രൂപ വാങ്ങിയെന്നാണ് കേട്ടത്. അവന്‍ പറ്റിപ്പാണെന്നും ഭക്തിയെ വിറ്റ് ഇവന്‍ സിനിമക്ക് കാശാക്കുകയാണെന്നും എന്നാല്‍ ഇവനെ വിമര്‍ശിക്കുന്നവര്‍ ഒന്നു കരുതിയിരിക്കണമെന്നും എപ്പോഴാണ് അടി കിട്ടുന്നതെന്ന് പറയാനാവില്ലെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ഇവന്‍ ഇവന്റെ അണ്ടര്‍വെയര്‍ കഴുകി കൊടുക്കുന്നവരേയെ എക്‌സിക്യൂട്ടിവായി വെക്കുകയുള്ളൂ. തന്റെ അഭിപ്രായത്തില്‍ മലയാള സിനിമയില്‍ ഇപ്പോള്‍ മാമാപ്പണി ചെയ്യുന്നവര്‍ക്കേ നിലനില്‍പ്പുള്ളൂവെന്നും സംവിധായകന്‍ പറയുന്നു.