തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒരു മടിയും പേടിയുമില്ലാതെ തുറന്നുപറയുന്ന ആളാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം സമൂഹത്തിലെ ഏതൊരു കാര്യത്തെ കുറിച്ചും സംസാരിക്കുന്നത്.
ഇപ്പോഴിതാ യേശുദാസിനെ കുറിച്ച് ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഒരുകാലത്ത് മാക്ട സംഗീത സംഗമം എന്ന പരിപാടി നടത്തുമ്പോള്‍ അമേരിക്കയിലായിരുന്നു യേശുദാസെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ വരാനാവില്ലെന്ന് യേശുദാസ് അറിയിച്ചുവെന്നും ശാന്തിവിള ദിനേശ് പറയുന്നു.
അന്ന് അയാള്‍ ഇനി ഒരു സിനിമയിലും പാടേണ്ടെന്ന് ആന്റമി ഈസ്റ്റ്മാന്‍ ഉച്ചത്തില്‍ സംസാരിച്ചു. അയാളില്ലെങ്കിലും സംഗീത സംഗമം നടക്കുമെന്നും മാക്ട അംഗങ്ങളെടുക്കുന്ന ഒറ്റ സിനിമയിലും അയാളെ കൊണ്ട് പാടിക്കില്ലെന്നും ആന്റണി ഉച്ചത്തില്‍ പറഞ്ഞുവെന്നും ദിനേശ ്പറയുന്നു.
അത് വലിയൊരു വാര്‍ത്തയായിരുന്നു. അത് കണ്ട് ഒരക്ഷരം പോലും പറയാതെ യേശുദാസ് അമേരിക്കയില്‍ നിന്നും വന്ന് സംഗീത സംഗമത്തില്‍ പങ്കെടുത്ത് പാട്ടുപാടിയെന്നും മാക്ടയ്ക്ക് എത്ര ശക്തിയുണ്ടെന്ന് എല്ലാവരും മനസ്സിലാക്കിയെന്നും ദിനേശ് പറയുന്നു.
സാക്ഷാല്‍ ദേവരാജന്‍ മാസ്റ്ററാണ് യേശുദാസെന്ന ഗായകനെ ശ്രദ്ധേയനാക്കിയത്. ആ ദേവരാജന്‍ മാസ്റ്റര്‍ ദുരിതം അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കാനായി നടത്തിയ അഞ്ച് ദിവസത്തെ പ്രോഗ്രാം യേശുദാസ് ചളകുളമാക്കിയിരുന്നുവെന്നും ദിനേശ് പറയുന്നു.