ഊര്‍ജ്ജസ്വലയായി നടന്നിരുന്ന സഹപ്രവര്‍ത്തക പെട്ടെന്ന് വിട്ടുപോയ ആഘാതത്തിലാണ് സിനിമാ ലോകം. പ്രതീക്ഷിക്കാതെ പെട്ടെന്നുണ്ടായ സുബിയുടെ മരണം ആരാധകരെയും ദുഖത്തിലാഴ്ത്തിയിട്ടുണ്ട്. കുട്ടിപ്പട്ടാളം പോലുള്ള പരിപാടികള്‍ ചെയ്യാല്‍ സുബിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നുള്ള കാഴ്ച്ചപ്പാടിലാണ് ആരാധകരെല്ലാവരും.
നിരവധി പേരാണ് സുബിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. കോമഡി വേദികളില്‍ നിന്നും സിനിമയില്‍ എത്തിയ താരമാണ് സുബി സുരേഷ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ കോമഡി വേദികളില്‍ എത്തിയ താരം അതുകൊണ്ട് തന്നെ അത്തരം ഷോകളോട് മുഖം തിരിച്ചിരുന്നില്ല എന്ന് തന്നെ പറയാം.
കോമഡി പരിപാടികളോട് തനിക്കുള്ള ആത്മാര്‍ത്ഥയെ കുറിച്ച് ഒരിക്കല്‍ സുബി മനസ്സ് തുറന്നിരുന്നു. അന്ന് സുബി പറഞ്ഞത് ചത്തില്ലെങ്കില്‍ ഏറ്റ പ്രോഗ്രാം ഞാന്‍ ചെയ്യുമെന്നായിരുന്നു. സുബിയുടെ വേര്‍പാട് ഇതുവരെ ഉള്‍ക്കൊള്ളാന്‍ സഹപ്രവര്‍ത്തകര്‍ക്കായിട്ടില്ല.
ഇപ്പോഴിതാ സുബി സുരേഷിന്റെയും മലയാള സിനിമയിലെ പ്രമുഖ നടീനടന്മാരുടെയും വിയോഗത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. കരള്‍ രോഗത്തെ തുടര്‍ന്നാണ് സുബി മരിച്ചതെന്നും മലയാള സിനിമയിലെ പല അഭിനേതാക്കളുടെയും മരണകാരണം കരള്‍ രോഗമാണെന്നും ശാന്തിവിള ദിനേശ് പറയുന്നു.
സുബി മരിച്ചപ്പോള്‍ പരിചരിച്ചിരുന്ന ഡോക്ടര്‍ പറഞ്ഞത് കരള്‍ രോഗത്തെ നിസാരമായി കാണരുത് എന്നായിരുന്നുവെന്നും സുബി തന്റെ രോഗത്തെ നിസാരമായി കണ്ടതാണ് മരണത്തിന് കീഴടങ്ങേണ്ടി വന്നതെന്നും സംവിധായകന്‍ പറയുന്നു.
സിനിമാക്കാരില്‍ പലരും കരള്‍ രോഗം കൊണ്ട് കഷ്ടപ്പെട്ടവരാണ്. 54ാമത്തെ വയസ്സില്‍ ശ്രീനാഥ് മരിച്ചു. അദ്ദേഹം മദ്യത്തിന് അടിമയായിരുന്നു. അനില്‍ പനച്ചൂരാന്‍, രാജന്‍ പി ദേവ്, നരേന്ദ്ര പ്രസാദ്, രതീഷ്, കലാഭവന്‍ മണി, മുരളി എന്നിവരെല്ലാം മരിച്ചത് മദ്യപാനത്തെ തുടര്‍ന്നും മറ്റും കരള്‍ രോഗം ബാധിച്ചാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു.