തിലകനും സോമനും നന്നായി മദ്യപിക്കുന്നവര്‍, മധു മദ്യപിച്ച് രണ്ട് ദിവസമൊക്കെ ബോധമില്ലാതെ കിടന്നിട്ടുണ്ട്, എന്നാല്‍ ചെയ്യുന്ന ജോലിയോട് മാന്യത കാണിക്കുന്നവരായിരുന്നു പഴയകാല നടന്മാര്‍, തുറന്നുപറഞ്ഞ് ശാന്തിവിള ദിനേശ്

10588

യുവതാരങ്ങളുടെ സിനിമാസെറ്റിലെ അച്ചടക്കമില്ലായ്മയും മോശം പെരുമാറ്റവുമാണ് അടുത്തിടെ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. പല താരങ്ങള്‍ക്കെതിരെയും സംവിധായകരും നിര്‍മ്മാതാക്കളും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. തന്റെ നിലപാടുകളും അഭിപ്രായങ്ങളും അദ്ദേഹം എപ്പോഴും തുറന്നുപറയാറുണ്ട്. തിലകന്‍ , എംജി സോമന്‍ തുടങ്ങിയ പഴയകാല നടന്മാരെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്.

Also Read; ജോഷി സാറിന്റെ അഭിനന്ദനം ശരിക്കും അവാര്‍ഡിന് തുല്യം, ആ ചിത്രത്തിന്റെ ഷൂട്ടിനിടെയായിരുന്നു എന്നെ അഭിനന്ദിച്ചത്, തുറന്ന് പറഞ്ഞ് ഡയാന ഹമീദ്

തിലകനും എംജി സോമനുമൊക്കെ നന്നായി മദ്യപിക്കുന്നവരാണ്. എന്നാല്‍ അവരൊന്നും ഒരിക്കലും സിനിമാസെറ്റില്‍ മദ്യപിച്ചെത്തി പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ലെന്നും തങ്ങള്‍ ചെയ്യുന്ന ജോലിയോട് പ്രൊഫഷണല്‍ എത്തിക്‌സ് കാണിക്കുന്നവരാണ് പഴയ നടന്മാരെന്നും സംവിധായകന്‍ പറയുന്നു.

ആ നടന്മാരൊക്കെ തങ്ങളുടെ സ്വകാര്യമായ കാര്യങ്ങള്‍ ഒന്നും തന്നെ ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവരാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. രാവിലെ ചായയൊക്കെ കുടിക്കുന്നത് പോലെയായിരുന്നു എംജി സോമന്‍ മദ്യം കഴിച്ചിരുന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Also Read: സിനിമയിലേക്ക് മടങ്ങിയെത്തുമോ, ആരാധകര്‍ കാത്തിരുന്ന ചോദ്യത്തിന് ഒടുവില്‍ മറുപടിയുമായി ദിവ്യ ഉണ്ണി, താരം പറഞ്ഞത് കേട്ടോ

മദ്യപാനമാണ് അദ്ദേഹത്തിന്റെ ജീവന്‍ കവര്‍ന്നത്. നടന്‍ മധുവും നന്നായി മദ്യപിക്കുന്ന ഒരാളാണെന്നും മദ്യപിച്ച് രണ്ട് ദിവസമൊക്കെ ബോധമില്ലാതെ ഹോട്ടല്‍മുറിയില്‍ കിടക്കുന്ന ആളാണെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേര്‍ത്തു.

Advertisement