മലയാള സിനിമാതാരങ്ങളെ കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അഭിനേതാക്കള്‍ നിര്‍മ്മാതാക്കളായി മാറിക്കൊണ്ടിരിക്കുന്ന പ്രവണത ഒരിക്കലും മലയാള സിനിമയില്‍ അനുവദിക്കരുതെന്ന് സംവിധായകന്‍ പറഞ്ഞു.
ഇപ്പോഴുള്ള രീതിയെന്നുപറഞ്ഞാല്‍ മലയാള സിനിമയിലെ നടീനടന്മാരെല്ലാം നിര്‍മ്മാതാക്കളാവുന്നതാണ്. ഇതിന് ഉദാഹരണമാണ് മമ്മൂട്ടി, മോഹന്‍, പൃഥ്വിരാജ് എന്നിവരെന്നും ഇവര്‍ക്കെല്ലാവര്‍ക്കും സ്വന്തമായി ഒരു നിര്‍മ്മാണ കമ്പനിയുണ്ടെന്നും സംവിധായകന്‍ പറയുന്നു.
Also Read; ബൈക്കുമായി ഞാന്‍ എവിടെയങ്കിലും പരുങ്ങി നില്‍ക്കുന്നത് കണ്ടാല്‍ ക്ഷമിക്കണം, മഞ്ജു വാര്യര്‍ പറയുന്നു
ഒരിക്കലും ആ പ്രവണത നിര്‍മ്മാതാക്കളുടെ സംഘടന അനുവദിക്കരുത്. പുതുമുഖങ്ങളെല്ലാം വളര്‍ന്നുവരുന്നത് നിര്‍മ്മാതാക്കളുടെ ഔദാര്യം കൊണ്ടാണെന്നും കുറച്ച് പടം ചെയ്ത് പത്താളെ കിട്ടുമെന്നായാല്‍ അവര് നിര്‍മ്മാതാക്കളായി മാറുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി.
മലയാള സിനിമാതാരങ്ങള്‍ ആര്‍ത്തി പണ്ടാരങ്ങളായി മാറി. നിര്‍മ്മിക്കുന്ന പൈസയും അഭിനയിക്കുന്ന പൈസയും എല്ലാം തനിക്ക് തന്നെ കിട്ടട്ടെയെന്നാണ് കരുതുന്നത് എന്നും ഇത് സംഘടനാ തലപ്പത്തുള്ളവര്‍ നിര്‍ത്തലാക്കണമെന്നും പറഞ്ഞാല്‍ അനുസരിക്കുന്നവരെ മാത്രമേ മമ്മൂട്ടി ഒപ്പം കൂട്ടാറുള്ളൂവെന്നും ശാന്തിവിള ദിേേനശ് പറയുന്നു.
മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം താരങ്ങളായി കഴിഞ്ഞപ്പോള്‍ കെആര്‍ ഷണ്‍മുഖം എന്ന മനുഷ്യനെ ഫീല്‍ഡ് ഔട്ടാക്കി കളഞ്ഞുവെന്നും ഒത്തിരി കാലം പടമൊന്നുമില്ലാതെ വീട്ടിലിരുത്തിയെന്നും നട്ടെല്ലുള്ള പല സംവിധായകരെയും പല താരങ്ങളും ഒതുക്കിയിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു.