തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒരു മടിയും പേടിയുമില്ലാതെ തുറന്നുപറയുന്ന ആളാണ് മലയാള സിനിമാസംവിധായകന്‍ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം സമൂഹത്തിലെ ഏതൊരു കാര്യത്തെ കുറിച്ചും സംസാരിക്കുന്നത്.
എതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോളേജിലെ പരിപാടിക്ക് എത്തിയ ഗായകന്‍ ജാസി ഗിഫ്റ്റിനെ കോളേജ് പ്രിന്‍സിപ്പല്‍ പരസ്യമായി അപമാനിച്ച സംഭവം സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയായിരുന്നു. നിരവധി പേരാണ് സംഭവത്തില്‍ പ്രതികരിച്ചത്.
ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശും. പൊതുപരിപാടികളില്‍ സമൂഹത്തില്‍ ബഹുമാന്യ സ്ഥാനമുള്ളവര്‍ക്ക് ശ്രദ്ധകിട്ടുന്നില്ലെന്നും ഇപ്പോഴും ലജ്ജാവതിയെ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ കുട്ടികള്‍ തുള്ളിക്കളിക്കാറുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു.
ലജ്ജാവതിയെ എന്ന പാട്ട് പാടരുത്, കെപിഎസിയിലെ പാട്ടുകള്‍ പാടിയാല്‍ മതിയെന്ന് പറയാന്‍ പറ്റുമോ. ജാസിഗിഫ്റ്റിന് അദ്ദേഹത്തിന്റെ പാട്ടല്ലേ പാടാന്‍ പറ്റുകയുള്ളൂവെന്നും ഇക്കാലത്ത് കവിയൂര്‍ പൊന്നമ്മയെ കോളേജ് ഡേ ഉദ്ഘാടനത്തിന് വിളിക്കാമെന്ന് കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞാല്‍ കോളേജ് പിള്ളേര് ഗെറ്റൗട്ട് അടിക്കുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.
അങ്ങനെയാണ് പുതിയ ജനറേഷന്‍. അവര്‍ ചോദിക്കുന്നത് ഹണി ചേച്ചിയെ കിട്ടുമോ എന്നായിരിക്കുമെന്നും ഹണി റോസ് വന്നാല്‍ കോളേജ് ഡേ ഉദ്ഘാടനത്തിന് കവറേജ് കിട്ടുമെന്നും നന്നായി ഉദ്്ഘാടനം നടക്കുമെന്നും ഇനിയിപ്പോള്‍ ഹണി റോസ് വരാന്‍ തീരുമാനിച്ചാല്‍ അവരോട് സെറ്റും മുണ്ടും ഉടുത്ത് വരാന്‍ പറയാന്‍ പറ്റുമോ അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങളല്ലേ ധരിക്കാന്‍ പറ്റൂള്ളൂ എന്നും സംവിധായകന്‍ പറയുന്നു.