നാല് തവണ വിവാഹം കഴിച്ചു, ഇന്ന് ആസ്തി കോടികള്‍, യാത്ര ചെയ്യാന്‍ സ്വന്തമായി വിമാനം വരെ, പറഞ്ഞാല്‍ വിശ്വസിക്കാനാവത്ത പോലെയൊരു ജീവിതം, മാധവിയെ കുറിച്ച് ശാന്തിവിള ദിനേശ് പറയുന്നു

1274

സിബി മലയലിന്റെ സംവിധാനത്തില്‍ 1993 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമ ആയിരുന്നു ആകാശദൂത്. ഹൃദയം നുറുങ്ങുന്ന വേദനയോടെ അല്ലാത്ത ആകാശദൂത് എന്ന സിനിമ കണ്ട് തീര്‍ക്കാന്‍ ഒരാള്‍ക്കും ആകില്ല. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ഈ സിനിമ അത്രയ്ക്ക് ഹൃദയസ്പര്‍ശി ആയിരുന്നു. ഈ സിനിമയില്‍ എടുത്തു പറയേണ്ടയാളാണ് നടി മാധവി. ചിത്രത്തിലെ ആനി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരം.

Advertisements

ഒരു വടക്കന്‍ വീരഗാഥയടക്കമുള്ള സിനിമകളില്‍ ഉള്‍പ്പടെ നിരവധി കഥാപാത്രങ്ങള്‍ മലയാളത്തില്‍ ചെയ്തിട്ടുണ്ടെങ്കിലും മാധവിക്ക് ഏറ്റവുമധികം ശ്രദ്ധ നേടി കൊടുത്തത് ആകാശദൂത് എന്ന ചിത്രമായിരുന്നു. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളിലും ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ സജീവമായി. നവംബറിന്റെ നഷ്ടം, ഓര്‍മയ്ക്കായി, ഒരു വടക്കന്‍ വീരഗാഥ, ആകാശദൂത് തുടങ്ങി തുടങ്ങി നിരവധി ചിത്രങ്ങളുണ്ട് മാധവിയുടെ അഭിനയപ്രകടനങ്ങള്‍ അടയാളപ്പെടുത്തിയവ.

Also Read: സര്‍ക്കാരിന് സഹായവുമായി ശിവകാര്‍ത്തികേയന്‍ , ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം നല്‍കി നടന്‍

വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം. 1996 ആയിരുന്നു മാധവിയുടെ വിവാഹം. അമേരിക്കയിലെ ബിസിനസ്സുകാരനായ റല്‍ഫ് ശര്‍മയാണ് താരത്തിന്റെ ഭര്‍ത്താവ്. മൂന്ന് പെണ്‍മക്കള്‍ ആണ് താരത്തിന് ഉള്ളത്. കുടുംബ സമേതം ഇപ്പോള്‍ വിദേശത്താണ് താമസം. സോഷ്യല്‍മീഡിയയിലൂടെ മാധവി കുടുംബത്തിലെ വിശേഷങ്ങളും മക്കളെക്കുറിച്ചും ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങളുമെല്ലാം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കിടാറുണ്ട്.

ഇപ്പോഴിതാ മാധവിയെ കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മാധവിയുടേത് രാജകീയ ജീവിതമാണെന്നും അമേരിക്കയിലെ എണ്ണം പറഞ്ഞ കോടീശ്വരന്മാരില്‍ ഒരാളാണ് മാധവിയുടെ ഭര്‍ത്താവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Also Read: കിളവിയെന്നും ക്വീന്‍ എന്നും വിളിക്കുന്നവരുണ്ട്, ശരിക്കും ഞാനാരാ, പെട്ടെന്ന് വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ സൂര്യ ജീവിതത്തിലേക്ക് വന്നു, സിനിമാ റിയല്‍ ജീവിതത്തെ കുറിച്ച് ജ്യോതിക പറയുന്നു

44ഏക്കര്‍ സ്ഥലത്ത് കൊട്ടാരം പോലെ വീട്, പുറത്ത് പോകാന്‍ സ്വന്തമായി വിമാനമെല്ലാമുണ്ട്. ആര്‍ക്കും കിട്ടാത്ത ഭാഗ്യമാണ് മാധവിക്ക് കിട്ടിയിരിക്കുന്നതെന്നും നല്ലൊരു ഭര്‍ത്താവിനെയും മൂന്ന് മക്കളെയും ദൈവം കൊടുത്തുവെന്നും കോടികളാണ് ആസ്തിയെന്നും ശാന്തിവിള ദിനേശ് പറയുന്നു.

ആകര്‍ഷകമായ കണ്ണുകള്‍ കൊണ്ടാണ് മാധവി മലയാള സിനിമയില്‍ ശ്രദ്ധനേടിയത്. മാധവി നാല് തവണ വിവാഹിതയായി. തന്റെ ഗുരു സ്വാമി രമയുടെ നിര്‍ദേശപ്രകാരമായിരുന്നു റാല്‍ഫ് ശര്‍മയെ വിവാഹം കഴിച്ചതെന്നും അദ്ദേഹം പകുതി ഇന്ത്യക്കാരനും പകുതി ജര്‍മ്മന്‍കാരനുമായിരുന്നുവെന്നും നാല് സ്ഥലങ്ങളില്‍ നിന്നായി നാല് തവണയാണ് ഇവരുടെ വിവാഹം നടന്നതെന്നും ശാന്തിവിള ദിനേശ് പറയുന്നു.

Advertisement