സിനിമാസംഘടനകള്‍ നടന്മാരായ ഷെയ്ന്‍ നിഗവുമായും ശ്രീനാഥ് ഭാസിയുമായും സഹകരിക്കേണ്ടെന്ന് തീരുമാനമെടുത്തിരിക്കുകയാണ്. നിരവധി അച്ചടക്ക ലംഘനങ്ങളാണ് ഇരുതാരങ്ങള്‍ക്കും എതിരെ നിര്‍മ്മാതാക്കള്‍ ആരോപിച്ചിരിക്കുന്നത്.
ഷെയ്ന്‍ നിഗം നിര്‍മ്മാതാവ് സോഫിയ പോളിന് അയച്ച കത്തും ഇതിനിടെ പുറത്തെത്തിയിരുന്നു. തുടര്‍ന്ന് സോഫിയ പോള്‍ പ്രൊഡ്യുസേഴ്സ് അസോസിയേഷന്അയച്ച കത്തും പുറത്തുവന്നിരുന്നു. ഷെയ്ന്‍ നിഗം കാരണം ഷൂട്ടിങ് തടസ്സപ്പെട്ടുവെന്നും ഇത് മൂലം നാണക്കേടും മാനക്കേടും ധനനഷ്ടവും വന്നുവെന്നുമാണ് സോഫിയ ആരോപിക്കുന്നത്.
വിഷയം വലിയ ചര്‍ച്ചയായി മാറിയിരിക്കെ ഷെയ്ന്‍ നിഗത്തെ കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടുകയാണ്. ഷെയിനിന്റെ കഥകളറിഞ്ഞാല്‍ ഈ ജന്മത്തില്‍ ആരും സിനിമ കൊടുക്കില്ലെന്നും അബി ഒരു പ്രശ്‌നക്കാരനായിരുന്നു, അതിനേക്കാള്‍ പ്രശ്‌നക്കാരനാണ് ഷെയിനെന്നും ദിനേശ് പറഞ്ഞു.
ഒരിക്കല്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് ഷെയിന്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇവിടെ വെച്ച് പ്രശ്‌നമുണ്ടാക്കരുതെന്ന് പറഞ്ഞപ്പോള്‍ അവന്‍ ആ ഹോട്ടലിലെ എസി സര്‍ക്യൂട്ട് മുഴുവന്‍ വലിച്ച് പൊട്ടിച്ച് കളഞ്ഞിട്ടുണ്ടെന്നും ഇവന്റെ തന്തയേക്കാള്‍ മോശമാണ് ഇവനെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു.
തന്ത കുഴപ്പമായിരുന്നത് കൊണ്ടാണ് ദിലീപ് അടക്കമുള്ള മിമിക്രിക്കാര്‍ രക്ഷപ്പെട്ടിട്ടും രക്ഷപ്പെടാതെ പോയത്. അമിതാഭ് ബച്ചനാണ് താനെന്ന് പറഞ്ഞായിരുന്നു അവന്‍ സെറ്റില്‍ നടന്നിരുന്നതെന്നും കയ്യിലിരിപ്പ് കൊണ്ടുതന്നെയാണ് ആരും അബിയോട് സഹകരിക്കാതിരുന്നതെന്നും അദ്ദേഹം പറയുന്നു.