വാപ്പച്ചി മരിച്ച ശേഷമാണ് അദ്ദേഹത്തെ കൂടുതല്‍ ഞാന്‍ അറിയുന്നത്, അബിയുടെ ഓര്‍മ്മകളില്‍ ഷെയിന്‍ നിഗം

95

മലയാളികളുടെ പ്രിയപ്പെട്ട യുവ നടന്മാരില്‍ ഒരാളാണ് ഷെയിന്‍ നിഗം. യുവാക്കള്‍ക്കിടയില്‍ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ബാലതാരമായി എത്തിയ ഷെയിന് ഇന്ന് മലയാള സിനിമയില്‍ നടനായി തിളങ്ങുകയാണ്. 2016 ല്‍ പുറത്തിറങ്ങിയ കിസമത്ത് എന്ന ചിത്രത്തിലാണ് ഷെയിന്‍ ആദ്യമായി നായകനായത്.

Advertisements

ഇതിന് ശേഷം നിരവധി അവസരങ്ങളാണ് ഷെയിനിനെ തേടിയെത്തിയത്. നായകനും സഹനടനായുമെല്ലാം അഭിനയിച്ച ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ഷെയിന്‍ മലയാള സിനിമാ പ്രേക്ഷകരുടെ മനസ് കീഴടക്കി. ഒരുകാലത്ത് മലയാളികളെ കുടുകുടാ ചിരിപ്പിച്ച നടന്‍ അബിയുടെ മകനാണ് ഷെയിന്‍.

Also Read: ഒരു ആണ്‍കുട്ടിയായി ജനിച്ചാല്‍ മതിയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, കാരണം; മനസ്സുതുറന്ന് അനശ്വര രാജന്‍

എന്നാല്‍ ഷെയിനിനെ പോലെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ചെയ്യാനും നായകനായി തിളങ്ങാനും അബിക്ക് കഴിഞ്ഞിരുന്നില്ല. അബിയുടെ അപ്രതീക്ഷിത വിയോഗം താന്‍ കാണാന്‍ ആഗ്രഹിച്ചത് പോലെ മകന്‍ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നതിനിടയില്‍ ആയിരുന്നു

ഇപ്പോഴിതാ ബര്‍മൂഡ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് ഷെയിന്‍. ജിഞ്ചര്‍ മീഡിയക്ക് ഷെയിന്‍ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഇതില്‍ വാപ്പയെ കുറിച്ചു ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് താരം. വാപ്പച്ചി മരിച്ച ശേഷമാണ് അദ്ദേഹത്തെ കുറിച്ച് തനിക്ക് കൂടുതല്‍ അറിയാന്‍ കഴിഞ്ഞതെന്ന് ഷെയിന്‍ പറയുന്നു.

അദ്ദേഹത്തിന്റെ സൗഹൃദങ്ങളും അതിന്റെ വ്യാപ്തിയും എല്ലാ മനസിലാകുന്നത് അപ്പോഴാണെന്ന് ഷെയിന്‍ പറഞ്ഞു. എവിടെ പോയാലും വാപ്പിച്ചിക്ക് സുഹൃത്തുക്കളാണെന്നും അത്രയും വലിയ ക്രിയേറ്റീവ് ജിനിയസാണ് അദ്ദേഹമെന്നും വേറെ ഒരു റൂട്ടില്‍ സഞ്ചരിച്ച വ്യക്തി തന്നെ ആയിരുന്നു വാപ്പച്ചിയെന്നും ഷെയിന്‍ പറഞ്ഞു.

Also Read: രണ്ടാംവിവാഹത്തിന് തയ്യാറാണോ?, നടി മേഘ്‌ന രാജിന്റെ ഉത്തരം ഇങ്ങനെ

വാപ്പിച്ചി ചെയ്ത ഒരുപാട് കഥാപാത്രങ്ങള്‍ തനിക്ക് ഇഷ്ടമാണെന്നും അര മണിക്കൂറും മുക്കാല്‍ മണിക്കൂറും ഇരുത്തി ചിരിപ്പിക്കാന്‍ കഴിയുന്ന പ്രത്യേക കഴിവ് ആയിരുന്നു അദ്ദേഹത്തിനെന്നും ഷെയിന്‍ പറഞ്ഞു. അബിയുടെ വിയോഗം മലയാള സിനിമാലോകത്തിന്റെ തീരാ നഷ്ടം തന്നെയാണ്.

Advertisement