മലയാള സിനിമയില്‍ വളരെപ്പെട്ടെന്ന്, ചുരുങ്ങിയ സിനിമകള്‍ക്കൊണ്ട് തന്നെ യുവാക്കളുടെ ഹരമായി മാറിയ നടനാണ് ഷെയ്ന്‍ നിഗം. കിസ്മത്ത് മുതല്‍ അവസാനം ഇറങ്ങിയ വെയില്‍ വരെ ചെയ്യുന്ന കഥാപാത്രത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന നടനാണ് അദ്ദേഹം. ഏറ്റവും നന്നായി പ്രണയം കൈകാര്യം ചെയ്യുന്ന താരം.
ഷെയ്‌ന്റെ ഇതുവരെയുള്ള സിനിമകളില്‍ അത് വ്യക്തമാണ്. മലയാളികളുടെ പ്രിയ നടന്‍നും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബിയുടെ മകനാണ് ഷെയ്ന്‍. കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ടു തന്നെ മലയാളികളുടെ മനസിലെ പ്രണയസങ്കല്‍പങ്ങള്‍ക്കൊത്ത് ഉയരാന്‍ ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ചിത്രമായ ആര്‍ഡിഎക്‌സിന്റെ പ്രോമൊഷന്‍ പരിപാടിക്കിടെ ഷെയിന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ എത്ര കഷ്ടപ്പെട്ട് അഭിനയിച്ചാലും ഡിപ്രഷന്‍ സ്റ്റാര്‍ എന്നൊക്കെയുള്ള ടാഗുകളാണ് കാണുന്നതെന്നും വിഷമം തോന്നാറുണ്ടെന്നും ഷെയ്ന്‍ പറയുന്നു.
തനിക്ക് ഫിസിക്കല്‍ എഫേര്‍ട്ടുള്ള സിനിമകള്‍ ചെയ്യാനാണ് ഇഷ്ടം. എന്തൊക്കെ പറഞ്ഞാലും പ്രേക്ഷകര്‍ക്ക് സിനിമ എന്റര്‍ടെയ്ന്‍മെന്റ് ആയിരിക്കണമെന്നും നമ്മള്‍ എത്ര എഫേര്‍ട്ട് എടുത്താലും പ്രേക്ഷകര്‍ക്ക് വേണ്ടത് സന്തോഷമുള്ള പടങ്ങളാണെന്നും താന്‍ ഇടക്ക് ചിന്തിക്കും എത്ര എഫേര്‍ട്ട് എടുത്തിട്ടും ആളുകള്‍ ശ്രദ്ധിക്കുന്നില്ലല്ലോ എന്ന് പക്ഷേ അങ്ങനെ ചിന്തിക്കാന്‍ പാടില്ലായിരിക്കുമെന്നും ഷെയിന്‍ പറയുന്നു.
ഉറക്കമൊഴിച്ച് വളരെ കഷ്ടപ്പെട്ടാണ് അഭിനയിക്കുന്നത്. എന്നാല്‍ ഡിപ്രഷന്‍ സ്റ്റാര്‍ എന്നൊക്കെ ടാഗുകളാണ് വരുന്നതെന്നും തന്റെ എഫേര്‍ട്ട് ആളുകള്‍ സില്ലിയായി പറയുമ്പോഴും തനിക്ക് വിഷമം തോന്നുമെന്നും ഷെയിന്‍ പറയുന്നു.