മലയാള സിനിമയിലെ പ്രമുഖനായ നിർമ്മാതാവാണ് സജി നന്ത്യാട്ട്. ഇപ്പോൾ യുവതാരങ്ങളെ സംബന്ധിച്ച വിവാദങ്ങൾ ചർച്ചയാകവെ നടൻ ഷെയിൻ നിഗം കാരണം ലക്ഷങ്ങൾ നഷ്ടമായ സംഭവം പറയുകയാണ് സജി നന്ത്യാട്ട്.
ഷെയിനിനെ വെച്ച് സിനിമ എടുക്കാതിരുന്നിട്ടും ലക്ഷങ്ങൾ ആണ് നഷ്ടമായത് ഷെയിൻ തനിക്ക് എട്ടിൻരെ പണിയാണ് തന്നതെന്ന് സജി പറയുന്നു. തന്റെ സിനിമയിൽ അഭിനയിക്കാമെന്ന് ഷെയ്ൻ നിഗം നൽകിയ ഉറപ്പിന്മേൽ ആരംഭിച്ച പ്രോജക്ട് ഒരു ഘട്ടത്തിൽ നിർത്തിവയ്‌ക്കേണ്ടി വന്നു. കാനഡയിലായിരുന്നു ആ സിനിമ ചിത്രീകരിക്കേണ്ടിയിരുന്നത്. സംവിധാകനും കഥാകൃത്തിനുമൊക്കെ പണം നൽകിയിരുന്നു. അതൊക്കെ നഷ്ടമായെന്നും സജി പറയുകയാണ്. ഇതിനെല്ലാം കാരണം താരത്തിന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റമാണെന്നും സജി നന്ത്യാട്ട് പറഞ്ഞു.
പിന്നീട്, താൻ ഈ പ്രോജക്ടിനായി താൻ ഷെയ്‌നിനു നൽകിയത് വണ്ടിച്ചെക്ക് ആണെന്ന ഷെയ്‌നിന്റെ അമ്മ ആരോപിച്ചത് തന്നെ മാനസികമായി തളർത്തിയതായും സജി നന്ത്യാട്ട് പറഞ്ഞു. ഷെയ്ൻ നിഗം തനിക്ക് എട്ടിന്റെ പണിയാണ് തന്നത്. ഈ സംഭവം പറയേണ്ടെന്നു തീരുമാനിച്ചതാണ്. പക്ഷെ, സാമ്പത്തികമായി എനിക്കുണ്ടായ നഷ്ടത്തെക്കുറിച്ച് താൻ പറയുകയാണ്.
ഒരു കഥയുമായി ലിജിൻ ജോസ് എന്ന സംവിധായകൻ സമീപിച്ചിരുന്നു. അന്ന് താൻ സിനിമാ നിർമാണത്തിൽനിന്ന് അൽപം ഇടവേള എടുത്തു നിൽക്കുന്ന സമയമാണ്. അങ്ങനെ ലിജിൻ കഥ പറഞ്ഞു, ഷെയ്ൻ നിഗത്തിന്റെ ഡേറ്റുണ്ടെന്നും ലൊക്കേഷൻ കാനഡയാണെന്നും വിശദീകരിച്ചു. തന്നോടൊപ്പം ഈ പടം കോ പ്രൊഡ്യൂസ് ചെയ്യാൻ സാന്ദ്ര തോമസായിരുന്നു തയ്യാറയത്.
ഈ പ്രൊജക്ടുമായി മുന്നോട്ടു പോകുന്നതിനിടെ ലിജിൻ ജോസും താനും ഷെയ്ൻ നിഗത്തെ കാണാൻ തൃശൂരിലെത്തി. അന്ന് ‘വെയിൽ’ എന്ന സിനിമയുടെ ഷൂട്ടിങ് സമയമാണത്. ഷൂട്ട് കഴിഞ്ഞ് സംസാരിക്കാമെന്നു പറഞ്ഞ് രാത്രി വരെ വാഹനത്തിൽ വെയ്റ്റ് ചെയ്തു. പിന്നീട് രാത്രി ഷെയ്ൻ താമസിക്കുന്ന ഫ്‌ലാറ്റിൽ ചെന്നു. അവിടെ വച്ച്, ‘കഥയെല്ലാം എനിക്കറിയാം’ എന്ന് ഷെയ്ൻ പറഞ്ഞു. രാത്രി പതിനൊന്നു മണിക്കാണ് സംഭവമുണ്ടായത്. പിന്നീട് അഡ്വാൻസ് തന്നേക്കെന്ന് ഷെയ്ൻ പറഞ്ഞു.
സാന്ദ്രയെ വിളിച്ചു ചോദിച്ചപ്പോൾ അഡ്വാൻസ് കൊടുത്തോളൂ എന്നു പറഞ്ഞു. ഉടനെ പത്തു ലക്ഷം രൂപയുടെ ചെക്ക് കൊടുത്തു. ചെക്കിലെഴുതാൻ ഔദ്യോഗിക പേരെന്താണെന്നു ചോദിച്ചപ്പോൾ ‘അതെഴുതേണ്ട, താനെഴുതാം’ എന്ന് ഷെയ്ൻ പറഞ്ഞു. പിന്നീട് പ്രോജക്ട് ഓണായി. ഷെയ്ൻ നിഗം അഡ്വാൻസ് വാങ്ങിച്ചു എന്ന ധൈര്യത്തിൽ ബാക്കി കാര്യങ്ങളുമായി മുന്നോട്ടുപോയി. ചിത്രീകരണം കാനഡയിലായതിനാൽ ഒരുപാട് കാര്യങ്ങൾ നോക്കേണ്ടതുണ്ട്. പങ്കജ് ദുബൈ എന്ന ഹിന്ദിയിലെ സ്‌ക്രിപ്റ്റ് റൈറ്റർക്കും അഡ്വാൻസ് കൊടുത്തിരുന്നു. സംവിധായകൻ ലിജിൻ ജോസിനും മൂന്നു ലക്ഷത്തി എഴുപതിനായിരം രൂപ കൊടുത്തു.
പക്ഷെ പിന്നെ ഷെയ്ൻ സംവിധായകനെ അടുപ്പിക്കാതെയായി. ഇതിനിടെയാണ് ‘വെയിൽ’ സിനിമയിൽ മൊട്ടയടിച്ച പ്രശ്‌നങ്ങളുണ്ടായത്. ചാനലിൽ ചർച്ചകൾ നടക്കുന്നു. താനും ചർച്ചയ്ക്കു പോയിരുന്നു. ഷെയ്ൻ നിഗത്തിന്റെ അമ്മ അന്ന് പറയുകയാണ് സജി നന്ത്യാട്ട് 10 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് തന്നെന്ന്. താൻ ഞെട്ടിപ്പോയി. ജീവിതത്തിൽ ഇന്നുവരെ ആർക്കും താൻ വണ്ടിച്ചെക്ക് കൊടുത്തിട്ടില്ല. താൻ കൊടുത്ത ആ ചെക്ക് മടങ്ങിയെന്നാണ് അവർ ആരോപിക്കുന്നത്. ലക്ഷോപലക്ഷം ജനങ്ങൾ കേൾക്കുന്ന വാർത്തയിലാണ് അവർ അങ്ങനെ പറഞ്ഞത്. തനിക്ക് പറയാൻ മറുപടി ഇല്ലാതായി. അത് വലിയ ആഘാതമാവുകയായിരുന്നു.
പിന്നീട്, താൻ അടുത്തദിവസം തന്നെ യൂണിയൻ ബാങ്കിൽ പോയി മാനേജരെ കണ്ടു. ആ ചെക്ക് നമ്പർ വച്ച് വിശദീകരണം ചോദിച്ചു. സ്‌കെച്ച് പെൻ കൊണ്ട് എഴുതിയതുകൊണ്ടാണ് പണം മാറാതിരുന്നതെന്ന് മാനേജർ പറഞ്ഞു. പേ ടു എന്ന സ്ഥലത്ത് ഷെയ്ൻ എഴുതിയത് സ്‌കെച്ച് പെൻ കൊണ്ടായിരുന്നു. അത് അവരുടെ അറിവില്ലായ്മയാണ്. അങ്ങനെ ആ ചെക്ക് മടങ്ങുകയാണ്.
ഇതവർക്കും അറിയില്ലെന്ന് സജി പറയുന്നു. പിന്നീട് സ്‌ക്രിപ്റ്റ് റൈറ്റർ കൊടുത്ത പൈസ തിരിച്ചു തന്നില്ല. സംവിധായകൻ കുറച്ച് തന്നു. ഇതിനു വേണ്ടി എത്ര ലക്ഷം രൂപയാണ് ചെലവായത്. എത്ര പൈസ ഷെയ്ൻ കാരണം തനിക്ക് നഷ്ടം വന്നു. ഷെയ്ൻ നിഗത്തെ വച്ച് പടമെടുക്കാത്ത തനിക്ക് നഷ്ടമുണ്ടായത് ലക്ഷങ്ങാണ് എന്നും സജി നന്ത്യാട്ട് പറയുന്നു.