വിവാഹമേ വേണ്ടെന്ന് തീരുമാനിച്ചിരിക്കുമ്പോള്‍ കണ്ടുമുട്ടി, വെറും ഒരാഴ്ചത്തെ പ്രണയത്തിനൊടുവില്‍ വിവാഹം, വിശേഷങ്ങള്‍ പഹ്കുവെച്ച് ഷംനയും ഷാനിദും

250

മിനി സ്‌ക്രീന്‍ റിയാലിറ്റ് ഷോയിലൂടെ എത്തി മലയാളം ആക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ തിളങ്ങിയ താര സുന്ദരി ആണ് നടി ഷംന കാസിം. ഒരു അഭിനേത്രിയെന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് ഷംന കാസിം.

Advertisements

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവയാണ് താരം. എന്നാല്‍ മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയപ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്. മലയാള ഒരു പിടി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും മലയാളത്തില്‍ വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ നേടാനോ ഷംന കാസിമിന് ആയിരുന്നില്ല.

Also Read: ശോഭ വിജയിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്, എന്താണ് സംഭവിച്ചതെന്ന് അറിയില്ല, പുറത്തായെന്ന് പറഞ്ഞപ്പോള്‍ ലാലേട്ടാ പ്രാങ്കല്ലേ എന്നായിരുന്നു ഞാന്‍ ചോദിച്ചത്, തുറന്നുപറഞ്ഞ് ശ്രുതിലക്ഷ്മി

ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിനെ വിവാഹം കഴിച്ചിരിക്കുന്നത്. 2022 ജൂണ്‍ 12നായിരുന്നു ഇവരുടെ നിക്കാഹ്. അടുത്തിടെയായിരുന്നു താരം ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മരന്‍ എന്നാണ് കുഞ്ഞിന്റെ പേര്.

ഇപ്പോഴിതാ ഷംനയും ഷാനിദും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ്. വിവാഹമേ വേണ്ടെന്ന് തീരുമാനിച്ചിരിക്ുമ്പോഴാണ് ഇക്കയെ കണ്ടതെന്നും പിന്നീട് മനസ്സുമാറിയെന്നും ചെറിയ രീതിയില്‍ വിവാഹം മതിയെന്ന് തീരുമാനിച്ചത് ഇക്കയായിരുന്നുവെന്നും ഷംന പറയുന്നു.

Also Read: എന്റേത് ഫിന്‍ഷ്യലി സെറ്റില്‍ഡ് ആയ ഫാമിലി, കുക്കുവിന്റെ കൂടെ വന്നാല്‍ എങ്ങനെ ജീവിക്കുമെന്നായിരുന്നു അപ്പന്റെ ടെന്‍ഷനെന്ന് ദീപ, ജീവിക്കാന്‍ മേശരിപ്പണിക്ക് വരെ പോയിരുന്നുവെന്ന് കുക്കു

തങ്ങള്‍ക്കിടയില്‍ ഒരാഴ്ചത്തെ പ്രണയം മാത്രമേയുണ്ടായിരുന്നുള്ളൂ. ബിസിനസ് ഫീല്‍ഡായത് കൊണ്ട് ഭയങ്ക കോംപറ്റീഷനാണെന്നും ആദ്യമൊക്കെ ആരാടാ എന്ന് ചോദിച്ചാല്‍ തിരിച്ച് ചോദിക്കാന്‍ ധൈര്യമുണ്ടാവാറുണ്ടായിരുന്നവെന്നും എന്നാല്‍ ഇന്ന് താന്‍ എന്തെങ്കിലും പ്രതികരിച്ചാല്‍ ഷംനയുടെ പേര് കൂടി വരുമെന്നും തന്നെ ഒത്തിരി മനസ്സിലാക്കുന്ന ആളാണ് ഷംനയെന്നും ഷാനിദ് പറയുന്നു.

Advertisement