തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി ഷംന കാസ്സിം. മികച്ച ഒരു നര്‍ത്തകി കൂടിയായ ഷംന കാസ്സിം 2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ ആണ് സിനമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്. ഇപ്പോള്‍ മലയാളി പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം. പൂര്‍ണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് അറിയപ്പെടുന്നത്.
അതേ സമയം വിവാഹത്തെ തുടര്‍ന്ന സിനിമയില്‍ നിന്്‌നും ഇടവേളയെടുത്തിരുന്നു ഷംന കാസിം. ദുബായിയിലെ ബിസിനസ്സുകാരന്‍ ആയ ഷാനിദ് ആസിഫലിയാണ് താരത്തിന്റെ ഭര്‍ത്താവ്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലി. ഇരുവര്‍ക്കും ഈയടുത്ത് ഒരു ആണ്‍കുഞ്ഞും പിറന്നിരുന്നു.
ഇപ്പോഴിതാ സിനിമയെ കുറിച്ച് ഷംന പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തനിക്ക് തെലുങ്ക് ഇന്‍ഡസ്ട്രിയോട് പ്രത്യേക ഇന്റിമസിയുണ്ടെന്നും കാരണം തനിക്ക് അംഗീകാരം കിട്ടിയത് തെലുങ്ക് സിനിമയിലാണെന്നും തന്റെ കരിയറില്‍ ഒത്തിരി തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും സിനിമ തെരഞ്ഞെടുക്കുന്നതില്‍ തെറ്റ് പറ്റിയിട്ടുണ്ടെന്നും ഷംന പറയുന്നു.
ചില കഥകള്‍ കേള്‍ക്കുമ്പോള്‍ ഭയങ്കരമായി തോന്നും. എന്നാല്‍ ഷൂട്ട് തുടങ്ങിക്കഴിഞ്ഞാണ് ഒന്നുമില്ലെന്ന് അറിയുന്നതെന്നും പിന്നെ വല്ലാത്ത പ്രയാസമാണെന്നും അങ്ങനെയൊരു സിനിമ തനിക്കുണ്ടായിട്ടുണ്ടെന്നും അതിന്റെ കഥകേള്‍ക്കുമ്പോള്‍ താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും പിന്നീടാണ് കൂടുതല്‍ മനസ്സിലാക്കുന്നതെന്നും പിന്മാറാനും പറ്റാന്‍ കഴിയാത്ത അവസ്ഥയായിരുന്നുവെന്നും ഹോ തീര്‍ക്കണമല്ലോ എന്ന ചിന്തയോടെയാണ് കംപ്്‌ലീറ്റ് ചെയ്തതെന്നും ഷംന പറയുന്നു.
ഇപ്പോള്‍ ആ തെറ്റ് വരാതെ ശ്രദ്ധിക്കുന്നുണ്ട്. താന്‍ ഒരിക്കലും പണത്തിന് വേണ്ടിയല്ല സിനിമകള്‍ ചെയ്തതെന്നും അതിന് വേണ്ടിയാണെങ്കില്‍ ഒത്തിരി അവസരങ്ങള്‍ തനിക്ക് തെലുങ്കില്‍ തന്നെയുണ്ടായിരുന്നുവെന്നും ഷംന കൂട്ടിച്ചേര്‍ത്തു.