സ്വര്‍ണത്തില്‍ കുളിച്ച് നവവധുവായി ഷംന കാസിം; അറബി വേഷത്തില്‍ എത്തി വരന്‍; ദുബായിലെ ആഡംബര താരവിവാഹത്തില്‍ പങ്കെടുക്കാതെ സെലിബ്രിറ്റികളും!

1932

റിയാലിറ്റി ഷോയിലൂടെ സിനിമയില്‍ എത്തി തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷംന കാസ്സിം. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തിയ താരം നടി എന്നതിന് പുറമേ നര്‍ത്തകി ആയും മലയാളികളുടെ ഇഷ്ടം നേടി എടുക്കുക ആയിരുന്നു.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവയാണ് താരത്തിന് മലയാളത്തില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളില്‍ നിന്നാണ് കിട്ടിയത്. സൂപ്പര്‍ ഡയറക്ടര്‍ കമല്‍ ഒരുക്കിയ മഞ്ഞുപോലെ ഒരു പെണ്‍കുട്ടി എന്ന സിനിമയിലൂടെ ആയിരുന്നു ഷംന കാസിമിന്റെ തുടക്കം.

Advertisements

പിന്നീട് വലിയങ്ങാടി, ചട്ടക്കാരി, അലിഭാസ് തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചു എങ്കിലും വേണ്ടത്ര വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ മലയാളത്തില്‍ നേടാനോ താരത്തിന് കഴിഞ്ഞിരുന്നില്ല.
മമ്മൂട്ടി മോഹന്‍ലാല്‍ അടക്കമുള്ള താരരാജക്കന്‍മാരുടെ കൂടെയെല്ലാം മലയാളത്തില്‍ അഭിനയിച്ചിട്ടുള്ള ഷംന ക്ക് ആരാധകരും ഏറെയാണ്.

ALSO READ- ഒരു വൃത്തിക്കെട്ട ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ, എനിക്ക് അവനെ കാണുന്നത് തന്നെ ഇഷ്ടമല്ല, വെ ട്ടി ക്കൊ ല്ലാനുള്ള ദേഷ്യമുണ്ട്: ചേരനെ കുറിച്ച് ശരണ്യ പറഞ്ഞത്

അതേ സമയം തമിഴകത്ത് ചിന്ന അസിന്‍ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട് നടിക്ക്. സൂപ്പര്‍താരം ദളപതി വിജയ് പോലും തന്നെ ചിന്ന അസിന്‍ എന്ന് വിളിക്കാറുണ്ടെന്ന് പലതവണ ഷംന കാസിം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ഷംന കാസിം വിവാഹിത ആയിരിക്കുകയാണ്. വരന്‍ ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ്. ലളിതമായ നിക്കാഹ് ചടങ്ങുകള്‍ക്ക് പിന്നാലെ അത്യാഡംബര വിവാഹമാണ് താരത്തിന്റേത്. ദുബായില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്.

അതുകൊണ്ടുതന്നെ മലയാളം ഉള്‍പ്പടെയുള്ള തെന്നിന്ത്യയിലെ താരങ്ങളോ സിനിമാ പ്രവര്‍ത്തകരോ ഷംനയുടെ വിവാഹത്തിന് എത്തിയിട്ടില്ല. നടി മീര നന്ദന്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ദുബായിലെ പ്രമുഖ വ്യവസായികളും വിവാഹത്തിനെത്തിയിട്ടുണ്ട്. ഷംന കാസിമിനെ വ്യത്യസ്തമായ വേഷങ്ങളില്‍ ചിത്രങ്ങളില്‍ കാണാനാവും. ഭര്‍ത്താവ് ഷംനാദും പരമ്പരാഗത അറേബ്യന്‍ വേഷത്തിലും ഷെര്‍വാണിയിലും എത്തുന്നുണ്ട്.

തലയില്‍ തട്ടമിട്ട് സാരിയണിഞ്ഞ് കണ്ണൂരിലെ പരമ്പരാഗത മുസ്ലിം വധുവായിട്ടാണ് ഷംനയെ കാണാനാവുക. നിറയെ സ്വര്‍ണാഭരണങ്ങള്‍ ധരിച്ച് മലയാളി വധുവായും ലളിതമായ അഭരണങ്ങളും ആഡംബര ലെഹങ്കയണിഞ്ഞും ഷംന പ്രത്യക്ഷപ്പെടുന്നുണ്ട്.

ഓറഞ്ചും പച്ചയും വെള്ളയും മെറൂണും ഇടകലര്‍ന്ന കസവ് സാരിയും റിസപ്ഷന് വേണ്ടി ബ്രൈഡല്‍ ലെഹങ്കയും താരം അണിയുന്നുണ്ട്. അത്യാഡാംബരമായിരുന്നു വിവാഹ ചടങ്ങുകളെന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തം.

Advertisement