റിയാലിറ്റി ഷോയിലൂടെ സിനിമയില്‍ എത്തി തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷംന കാസ്സിം. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തിയ താരം നടി എന്നതിന് പുറമേ നര്‍ത്തകി ആയും മലയാളികളുടെ ഇഷ്ടം നേടി എടുക്കുക ആയിരുന്നു.
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവയാണ് താരത്തിന് മലയാളത്തില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളില്‍ നിന്നാണ് കിട്ടിയത്. സൂപ്പര്‍ ഡയറക്ടര്‍ കമല്‍ ഒരുക്കിയ മഞ്ഞുപോലെ ഒരു പെണ്‍കുട്ടി എന്ന സിനിമയിലൂടെ ആയിരുന്നു ഷംന കാസിമിന്റെ തുടക്കം.
പിന്നീട് വലിയങ്ങാടി, ചട്ടക്കാരി, അലിഭാസ് തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചു എങ്കിലും വേണ്ടത്ര വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ മലയാളത്തില്‍ നേടാനോ താരത്തിന് കഴിഞ്ഞിരുന്നില്ല. മമ്മൂട്ടി മോഹന്‍ലാല്‍ അടക്കമുള്ള താരരാജക്കന്‍മാരുടെ കൂടെയെല്ലാം മലയാളത്തില്‍ അഭിനയിച്ചിട്ടുള്ള ഷംന ക്ക് ആരാധകരും ഏറെയാണ്.
ഷംന കാസിമിന്റെ വിവാഹം സോഷ്യല്‍മീഡിയയിലൂടെ ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്. ലളിതമായ നിക്കാഹ് ചടങ്ങുകള്‍ക്ക് പിന്നാലെ അത്യാഡംബര വിവാഹമാണ് താരത്തിന്റേത്. ദുബായില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങ്.
ഇപ്പോള്‍ കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. അടുത്തിടെയാണ് താരം ഭര്‍ത്താവിനൊപ്പം ദുബായിയിലേക്ക് തിരിച്ച് പോയത്. ഇപ്പോഴിതാ ദുബായിയില്‍ നിന്നുള്ള തന്റെ പുത്തന്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഷംന. തന്റെ പുതിയ ഭക്ഷണ രീതികളെ കുറിച്ചും ഡയറ്റിനെ കുറിച്ചൊക്കെയാണ് താരം വീഡിയോയില്‍ സംസാരിക്കുന്നത്.
ഭര്‍ത്താവ് ജോലിക്ക് പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ താന്‍ തനിച്ചാണെന്നും തനിക്ക് കൂട്ടായി മിട്ടു എന്ന തത്തമ്മയും ആമി എന്ന പൂച്ചക്കുട്ടിയും മാത്രമാണുള്ളതെന്നും ഷംന പറയുന്നു. കൂടാതെ വീഡിയോയില്‍ താന്‍ കഴിക്കുന്ന ഭക്ഷണവും ഷംന കാണിക്കുന്നുണ്ട്.
തനിക്ക് കേരള ഫുഡ് ആണ് കൂടുതലും ഇഷ്ടമെന്നും കപ്പയാണ് രാവിലെ പ്രഭാത ഭക്ഷണമായി ഉണ്ടാക്കിയിരുന്നതെങ്കിലും ഗ്യാസ്്ട്രിക് ഇഷ്യൂ ഉള്ളത് കൊണ്ട് കഴിക്കാന്‍ കഴിഞ്ഞില്ലെന്നും ഗര്‍ഭിണികളായ സ്ത്രീകള്‍ പഴങ്ങളും വെള്ളവും ധാരാളം കഴിക്കണമെന്നും ചോറും ഡയറ്റില്‍ ഉള്‍പ്പെടുത്തണമെന്നും ഷംന പറയുന്നു.