വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമാണ് ഷമ്മി തിലകൻ. വില്ലനായും സഹനടനായും എല്ലാം സിനിമയിൽ തളങ്ങുന്ന താരം അന്തരച്ച മഹാനടൻ തിലകന്റെ മകൻ കൂടിയാണ്. ഒരു നടൻ മാത്രമല്ല നിലപാടുകളും തുറന്നുപറച്ചിലും കാരണം ഒരുപാട് പേരെ ശത്രുക്കളും മിത്രങ്ങളുമാക്കുകയും ചെയ്തിട്ടുണ്ട് താരം.
നടൻ തിലകനുമായുള്ള പ്രശ്‌നങ്ങളുടെ പേരിൽ മകനായ ഷമ്മിയും നിരവദി തവണ സിനിമയിൽ നിന്നും മാറ്റിനിർത്തപ്പെട്ടിട്ടുണ്ട്. കഴിവുള്ള നടനായിട്ടും ഷമ്മിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ അകാരണമായി വേ ട്ട യാടുന്നതിന്റെ നോവ് താരത്തിന് വ്യക്തമായി അറിയാവുന്നതുമാണ്.
ഇപ്പോഴിതാ രാഷ്ട്രീയജീവിതത്തിൽ കൂടെനിന്നവർ പോലും വേ ട്ട യാടിയ അ ന്ത രിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് വേണ്ടി സംസാരിക്കുകയും മാപ്പ് ചോദിക്കുകയുമാണ് ഷമ്മി തിലകൻ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ കേരളത്തിൽ വലിയകോളിളക്കമുണ്ടാക്കിയ കേസായിരുന്നു സോളാർ കേസ്.തട്ടിപ്പ് കേസായി ഉയർന്നു കേട്ട കേസ് പിന്നീട് പ്രമുഖരായ രാഷ്ട്രീയക്കാർക്ക് നേരെ ഉയർന്ന പീ ഡ നക്കേസായി മാറി.
അന്ന് ഉമ്മൻചാണ്ടിക്ക് എതിരേയും പഴി ഉയർന്നു. മോശമായ പല ആരോപണങ്ങളും അന്ന് അദ്ദേഹത്തിന് നേരിടേണ്ടി വന്നു. ഇപ്പോഴിതാ മ രണ ശേഷം അദ്ദേഹത്തിന്റെ നിരപരാധിത്വം പുറത്തു വന്നിരിക്കുകയാണ്.
സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പെടുത്താൻ ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലാണ് ഇപ്പോൾ കേരളമാകെ ചർച്ചയാകുന്നത്. ഈ വിഷയത്തിലാണ് നടൻ ഷമ്മി തിലകൻ പ്രതികരിക്കുന്നത്.
സാമൂഹ്യദ്രോഹികളുടെ ഇടപെടലുകൾ മൂലം അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ മാപ്പ് ചോദിക്കുന്നുവെന്ന് ഷമ്മി ഫേസ്ബുക്കിൽ കുറിച്ചു. ഷമ്മി തിലകന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ: ”ഉമ്മൻചാണ്ടി സാർ.. മാപ്പ്.. സാമൂഹ്യ ദ്രോ ഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ, നിർവ്യാജമായ ഖേദം അറിയിക്കുന്നു.”
”ഒപ്പം..; പ്ര തി കാരദാഹത്താൽ അങ്ങയുടെ ആത്മാവിൽ ഉണ്ടാകാൻ സാധ്യതയുള്ള വിസ് ഫോ ടന ത്തെത്തുടർന്ന് ബഹിർഗമിക്കാൻ സാധ്യതയുള്ള കൊറോണൽ മാസ് ഇജക്ഷൻ (CME) മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്.”
”ഈ സാമൂഹ്യ ദ്രോഹികളുടെ മേൽ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയിൽ, അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു. ലാൽസലാം, സത്യമേവജയതേ”