വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമാണ് ഷമ്മി തിലകന്‍. വില്ലനായും സഹനടനായും എല്ലാം സിനിമയില്‍ തിളങ്ങുന്ന താരം അന്തരച്ച മഹാനടന്‍ തിലകന്റെ മകന്‍ കൂടിയാണ്.
ഒരു നടന്‍ മാത്രമല്ല നിലപാടുകളും തുറന്നുപറച്ചിലും കാരണം ഒരുപാട് പേരെ ശത്രുക്കളും മിത്രങ്ങളുമാക്കുകയും ചെയ്തിട്ടുണ്ട് താരം. സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവവുമാണ് ഷമ്മി തിലകന്‍. തന്റെ പോസ്റ്റുകള്‍ക്ക് വരുന്ന നല്ലതും മോശവുമായ കമന്റുകള്‍ക്ക് മറുപടി നല്‍കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്.
ഇപ്പോഴിതാ ഷമ്മി തിലകന്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്. താരരാജാവ് മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസ് എന്ന ഷോയെ പരിഹസിച്ചുകൊണ്ടുള്ളതായിരുന്നു പോസ്റ്റ്.
ബിഗ് ബോസ് തുടങ്ങിയല്ലേ തന്നെ ഇത്തവണ വിളിച്ചില്ലെന്നും എന്തുപറ്റിയോ ആവോ എന്നും ഉളുപ്പ് ഉള്ളത് കൊണ്ടായിരിക്കും എന്നുമാണ് ഷമ്മി തിലകന്‍ കുറിച്ചത്. ഇതിനൊപ്പം മോഹന്‍ലാലിന്റെ ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
ഈ പോസ്റ്റിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് പോസ്റ്റിന് താഴെ പ്രതികരിച്ചത്. സ്‌നേഹം ഉള്ളതുകൊണ്ട് പറയുകയാണ്, ഒരിക്കലും ബിഗ് ബോസില്‍ പങ്കെടുക്കാന്‍ പോകരുതെന്ന് ചിലര്‍ കമന്റ് ചെയ്തു.