അതിന്റെ പേരിലാണ് അച്ഛൻ എന്നോട് മിണ്ടാതിരുന്നത്; അതും ഒരു മാസത്തോളം; പിന്നീട് അദ്ദേഹത്തിന് മനസ്സിലായി; തുറന്ന് പറച്ചിലുമായി ശില്പാ ഷെട്ടിയുടെ അനിയത്തി ഷമിത ഷെട്ടി

202

ഒരു കാലത്ത് ബോളിവുഡിലെ തിരക്കുള്ള നായികയായിരുന്നു ശില്പ ഷെട്ടി. ഇപ്പോഴും ബോളിവുഡിലെ സൂപ്പർ നായികമാരിൽ ഒരാള് തന്നെയാണ് താരം. ശില്പയെ പോലെ തന്നെ ആരാധകരുള്ള താരമാണ് അനിയത്തി ഷമിത ഷെട്ടിയും. പക്ഷെ തന്റെ സിനിമാ ജീവിതത്തിൽ ചേച്ചിയെപ്പോലെ വിജയിക്കാൻ താരത്തിന് സാധിച്ചില്ല. ഇപ്പോഴിതാ തന്റെ സഹോദരിയിൽ നിന്നും പഠിച്ച് കാര്യങ്ങളെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഷമിത. സൂം ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നിരിക്കുന്നത്.

അച്ഛൻ മിണ്ടാതായതിനെ കുറിച്ച് ഷമിത പറയുന്നത് ഇങ്ങനെ: എന്റെ ആദ്യ സിനിമ മുഹബത്തേനാണ്. ഉദയ് ചോപ്രയായിരുന്നു നായകൻ. ആ സിനിമയിൽ ഒരു ചുംബനരംഗമുണ്ട്. ആ രംഗത്തിൽ അഭിനയിച്ചതിന്റെ പേരിലാണ് അച്ഛൻ എന്നോട് മിണ്ടാതെ ആയത്. ഒരു മാസത്തോളം അച്ഛൻ എന്നോട് പിണങ്ങിയിരുന്നു. എന്നാൽ പിന്നിട് അത്തരം ഇന്റിമേറ്റ് രംഗങ്ങൾ ബോളിവുഡിൽ പതിവായതോടെ അച്ഛൻ കാര്യങ്ങൾ മനസിലാക്കി

Advertisements

Also Read
ആരാധകനൊപ്പം ഫോട്ടോ എടുക്കാൻ ആണെന്ന് വിചാരിച്ച് ഫോട്ടോക്ക് പോസ് ചെയ്തു; പിന്നാലെ ആണ് അബദ്ധം മനസ്സിലായത്; മുകേഷിന് പറ്റിയ അക്കിടി പറഞ്ഞ് ജഗദീഷ്

സോഷ്യൽ മീഡിയയിലെ ട്രാളുകളെയും, നെഗറ്റിവിറ്റികളെയും ഞാൻ പൊതുവെ അവഗണിക്കുകയാണ് ചെയ്യാറ്. എന്നാൽ ചിലപ്പോൾ എനിക്കെതിരെ വരുന്ന മോശം കമന്റുകൾ വായിക്കാറുണ്ട്. എനിക്ക് കല്യാണ പ്രായം കഴിഞ്ഞുകൊണ്ടിരിക്കുകയാണെന്നും വേഗം തന്നെ വിവാഹം കഴിച്ച് സെറ്റിൽ ആവണമെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്. ജോലി ചെയ്യുന്നത് മതിയാക്കണമെന്നും സോഷ്യൽ മീഡിയ ഉപദേശിക്കുന്നതായി ഷമിത പറയുന്നു.

ബോളിവുഡിൽ ആദ്യ ചിത്രം ചെയ്‌തെങ്കിലും പിന്നീട് നടി പ്രത്യക്ഷപ്പെട്ടത് രാജ്യം എന്ന തമിഴ് സിനിമയിലാണ്. തുടർന്ന് തെലുങ്കിലും അഭിനയിച്ചു. സെഹർ, ബേവഫാ, മുഹബത്ത് ഹോ ഗയ തും സെ, ക്യാഷ്, വജാ എ റീസൺ ടു കിൽ, അഗ്‌നിപങ്ക് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് ഷമിത. പക്ഷെ ചേച്ചിയുടെ വിജയം ആവർത്തിക്കാൻ ഷമിതയ്ക്ക് സാധിച്ചില്ല. ബിഗ് ബോസ് 15ലെ മത്സരാർത്ഥിയായിരുന്നു ഷമിത. ടോപ് ഫൈവിലെത്താൻ താരത്തിന് സാധിച്ചിരുന്നു. വെബ് സീരീസിലുകളിലും റിയാലിറ്റി ഷോകളിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഷമിത ഷെട്ടി.

Also Read
മേനോനോ നായരോ ക്രിസ്ത്യാനിയോ മുസ്ലീമോ ആരായാലും കുഴപ്പമില്ല ചെയ്ത ജോലി പൂര്‍ത്തിയാക്കണം, സംയുക്തയോട് തുറന്നടിച്ച് ഷൈന്‍

അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി ഷമിത പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകളാണ് ബോളിവുഡിൽ സജീവമാകുന്നത്. നടൻ ആമിർ അലിയും ഷമിതയും തമ്മിൽ പ്രണയത്തിലാണെന്നാണ് ഗോസിപ്പ് കോളങ്ങൾ പറഞ്ഞിരുന്നത്. ഇരുവരേയും ഒരുമിച്ച് നിരവധി പാർട്ടികളിലും മറ്റും കണ്ടിരുന്നു. എന്നാൽ തങ്ങൾ പ്രണയത്തിലല്ലെന്ന് പിന്നീട് ഇരുവരും വ്യക്തമാക്കി.

Advertisement