ബോഡിഗാര്‍ഡില്‍ ദിലീപിന്റെ നായിക ആവേണ്ടിയിരുന്നത് ശ്യാമിലി; ഒടുവില്‍ ദിലീപ് നിര്‍ദേശിച്ചത് നയന്‍താരയെ; സിനിമയുടെ പിന്നാമ്പുറ കഥകള്‍ ഇങ്ങനെ

415

ഇന്ത്യന്‍ സിനിമയില്‍ തന്നെ വലിയ ഓളം ഉണ്ടാക്കിയ സിനിമാ പേരാണ് ‘ബോഡിഗാര്‍ഡ്’. തെന്നിന്ത്യയില്‍ മാത്രമല്ല, ബോളിവുഡിലും റീമേക്ക് ചെയ്ത പടം എല്ലാ ഭാഷകളിലും വലിയ വിജയമായി. എല്ലാ ഭാഷകളിലും സിനിമ സംവിധാനം ചെയ്തതും മലയാളി സംവിധായകനായ സിദ്ദിഖ് ആയിരുന്നു. 2010 ലാണ് മലയാളത്തില്‍ ബോഡിഗാര്‍ഡ് റിലീസായത്. പിന്നീട് പല ഭാഷകളില്‍ റീമേക്ക് ചെയ്യുകയും ചെയ്തു. ദിലീപും നയന്‍താരയും ആയിരുന്നു മലയാളം ബോഡിഗാര്‍ഡിലെ താരങ്ങള്‍.

ഇപ്പോഴിതാ, സിനിമയിലേക്ക് നയന്‍താര നായികയായെത്തിയതിനെ പറ്റി സംസാരിക്കുകയാണ് സിദ്ദിഖ്. തുടക്കത്തില്‍, നായികയായി നടി ശാലിനിയുടെ അനിയത്തി ആയ ശ്യാമിലിയെ ആണ് ആദ്യം പരിഗണിച്ചത്. നടിയുടെ പിതാവിനോട് കഥ പറയുകയും ചെയ്തുിരുന്നെന്ന് സിദ്ദിഖ് വെളിപ്പെടുത്തുന്നു.

Advertisements

വളരെ ഇന്‍ട്രസ്റ്റിങ് ആയിട്ടുള്ള കഥയാണ് ബോഡി ഗാര്‍ഡിന്റേത്. സിനിമയിലെ നായികക്ക് നായകനെക്കാള്‍ അല്‍പം പ്രാധാന്യമുണ്ട്. അത്തരം ഒരു ഇമേജുള്ള നായിക തന്നെ വേണം. അങ്ങനെ ബേബി ശ്യാമിലിയെ ആ വേഷത്തിലേക്ക് ആലോചിച്ചെന്നാണ് സിദ്ദിഖ് സഫാരി ചാനലിലെ പരിപാടിയില്‍ വെളിപ്പെടുത്തി.

ALSO READ- അച്ഛന്‍ ഉപേക്ഷിച്ചെങ്കിലും അമ്മ തണലായി; മാധവ് സുന്ദറിന്റെ സ്വപ്‌നം ഒടുവില്‍ സഫലമാകുന്നു; ഗോപി സുന്ദറിനെ പോലും ഞെട്ടിച്ച് മകന്‍!

‘ശാലിനി മാമാട്ടിക്കുട്ടിയമ്മക്ക് ശേഷം അനിയത്തിപ്രാവില്‍ വന്നപ്പോള്‍ വലിയ ഹൈപ്പ് ലഭിച്ചിരുന്നു. അതേപോലെ മാളൂട്ടിയായി അഭിനയിച്ച ശ്യാമിലി വരുന്നത്. അവര്‍ അപ്പോള്‍ തെലുങ്കിലും പിന്നെ ഏതോ തമിഴ് സിനിമയിലും അഭിനയിക്കുന്നുണ്ട്. മലയാളത്തിലും ഇന്‍ഡ്രോഡ്യൂസ് ചെയ്യാന്‍ ഞങ്ങള്‍ പ്ലാനിട്ടു. നിര്‍മാതാവ് അവരുടെ അച്ഛനായ ബാബുവിനെ പോയി കണ്ടു. അദ്ദേഹത്തിന് സന്തോഷമായി.’

‘ഫാസില്‍ സാറിനോട് അവര്‍ക്ക് വലിയ അറ്റാച്ച്മെന്റാണ്. അദ്ദേഹമാണല്ലോ ശാലിനിയെ കണ്ടെത്തിയതും ഇന്‍ട്രൊഡ്യൂസ് ചെയ്തതും. ഫാസില്‍ സാറിന്റെ അസിസ്റ്റന്റ് എന്ന നിലയില്‍ നമുക്കും ഒരു സ്ഥാനമുണ്ട്.’ എന്നാല്‍ ശ്യാമിലിയുടെ ഒരു തെലുങ്ക് പടത്തിന്റെ തിരക്ക് കാരണം ഡേറ്റ് കിട്ടിയില്ല. ഇതോടെയാണ് ശ്യാമിലിക്ക് പകരം നയന്‍താരയെ സിനിമയിലേക്ക് ആലോചിച്ചതെന്ന് സിദ്ദിഖ് പറയുന്നു.

ALSO READ- തന്നോട് മോശമായി പെരുമാറിയവരോട് സാധാരണക്കാരനായി പ്രതികരിച്ചു; ഞാന്‍ ആരേയും തെറി പറഞ്ഞിട്ടില്ലെന്ന് ശ്രീനാഥ് ഭാസി

‘ശ്യാമിലി പുതുമുഖമാണെങ്കിലും അതൊരു വാല്യു ഉള്ള പുതുമുഖമാണ്. അല്ലെങ്കില്‍ വളരെ എസ്റ്റാബ്ലിഷ് ആയിട്ടുള്ള ഏതെങ്കിലും നല്ല ഹീറോയിനെ നോക്കണം. അപ്പോള്‍ എന്റെയടുത്ത് ദിലീപ് ചോദിച്ചു ഇക്കാ നയന്‍താരയാണെങ്കിലോയെന്ന്. എന്റമ്മേ നയന്‍താരയെ കിട്ടുമോ എന്ന് ചോദിച്ചു. നയന്‍താര വലിയ സ്റ്റാര്‍ ആണ് അന്നും. ‘ഇടയ്ക്ക് ഫാസില്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് നയന്‍താരയെ എനിക്കറിയാം. അതിന് ശേഷം നയന്‍താര തമിഴിലെ സൂപ്പര്‍ സ്റ്റാര്‍ ആയി. ഇപ്പോഴും ആ സ്ഥാനത്ത് തുടരുന്നു. ഇടയ്ക്കൊരു ഇറക്കം വന്നെങ്കിലും വീണ്ടും പഴയതിനേക്കാളും മുകളിലാണ് നയന്‍താരയുടെ സ്ഥാനം.’

‘നയന്‍ അഭിനയിക്കുമോ എന്ന് ഞാന്‍ ചോദിച്ചു. നയന് കഥ ഇഷ്ടപ്പെട്ടാല്‍ അഭിനയിക്കും. ഇക്കയോട് വലിയ റെസ്പെക്ട് ഉള്ള നടിയാണ്, നല്ല കഥാപാത്രം ആണെങ്കില്‍ ഒരു മടിയുമില്ലാതെ അഭിനയിക്കും എന്ന് ദിലീപ് പറഞ്ഞു. അങ്ങനെ ഞാന്‍ നയന്‍താരയെ വിളിച്ചു. മദ്രാസ് വരെ വരേണ്ട കഥ ഫോണില്‍ കൂടി പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. നാളെ രാവിലെ വിളിക്കാം. എനിക്ക് കഥ പറഞ്ഞ് തന്നാല്‍ മതിയെന്ന് നയന്‍ പറഞ്ഞു.’

‘അങ്ങനെ ഫോണില്‍ കൂടി ഒരു മണിക്കൂര്‍ കൊണ്ട് കഥയുടെ ആകെത്തുക പറയുന്നു. കഥ പറഞ്ഞയുടനെ നയന്‍ പറഞ്ഞു ഇക്കാ ഈ സിനിമ ഞാന്‍ തന്നെ ചെയ്യും. ഡേറ്റ് ഒന്ന് അഡ്ജസ്റ്റ് ചെയ്യേണ്ടി വരുമെന്ന്. നയന്റെ ഡേറ്റ് പറഞ്ഞോ അത് വെച്ചിട്ട് ഞാന്‍ ദിലീപിനോട് അഡ്ജസ്റ്റ് ചെയ്തോളാം എന്ന് പറഞ്ഞു. നയനാണ് വരുന്നതെന്ന് പറഞ്ഞപ്പോള്‍ പ്രൊഡ്യൂസര്‍ക്ക് വലിയ ടെന്‍ഷന്‍ ആയി. നയന്‍താരയ്ക്ക് ഇത്ര വലിയ പൈസ കൊടുക്കാനുണ്ടാവുമോ എന്ന്. നയനോട് നമ്മള്‍ സംസാരിച്ചു. എന്റെ പ്രതിഫലത്തിന്റെ കാര്യത്തിലോ സ്റ്റാഫിന്റെ കാര്യത്തിലോ സിദ്ദിഖ്ക്ക ടെന്‍ഷന്‍ ആവേണ്ട അവര്‍ക്ക് എന്താണ് അഫോര്‍ഡ് ചെയ്യാന്‍ പറ്റുന്നതെന്ന് പറയെന്ന്’ ആയിരുന്നു നയന്‍താരയുടെ വാക്കുകളെന്ന് സിദ്ദിഖ് പറയുന്നു.

നയന്‍ അവിടെ വാങ്ങിക്കുന്നതുമായി താരതമ്യം ചെയ്യാന്‍ പോലും പറ്റാത്ത പ്രതിഫലത്തിലാണ് നയന്‍ ആ സിനിമയില്‍ അഭിനയിച്ചത്. ആ കഥാപാത്രം നയന്‍സിന് അത്ര ഇഷ്ടപ്പെട്ടു.’നയന്‍താര വളരെ പ്രൊഫഷണല്‍ ആണ്. ഒരു റിഹേഴ്സല്‍ ഒരു ടേക്ക്. കാരവാനില്‍ പോലും പോയിരിക്കില്ല. നല്ല ഗ്യാപ്പുണ്ട് നയന്‍ ഇത്തിരി നേരം പോയിരുന്നോളൂ എന്ന് പറഞ്ഞാല്‍ മാത്രമേ ഷൂട്ടിംഗ് സ്ഥലത്ത് നിന്നും കാരവാനിലേക്ക് പോലും നയന്‍ പോവുകയുള്ളൂ.’-എന്നും സിദ്ദിഖ് പറയുന്നു.

Advertisement