ഇക്ക നല്ല സ്‌മോക്കറാണ്; അതിന് അടികൂടാറുണ്ട്; സ്‌മോക്കിംഗ് നിര്‍ത്തിയെന്ന് നുണ പറയുമ്പോള്‍ ദേഷ്യം വരും: ഷംന കാസിം

185

തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരിയാണ് നടി ഷംന കാസ്സിം. മികച്ച ഒരു നര്‍ത്തകി കൂടിയായ ഷംന കാസ്സിം 2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ ആണ് സിനമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്. ഇപ്പോള്‍ മലയാളി പ്രേക്ഷകരും തെന്നിന്ത്യന്‍ സിനിമാ ലോകവും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാണ് ഷംന കാസിം. പൂര്‍ണ്ണ എന്ന പേരിലാണ് നടിയെ തെന്നിന്ത്യന്‍ സിനിമ ലോകത്ത് അറിയപ്പെടുന്നത്.

Advertisements

അതേ സമയം വിവാഹത്തെ തുടര്‍ന്ന സിനിമയില്‍ സജീവം അല്ല ഷംന കാസിം. ദുബായിയിലെ ബിസിനസ്സുകാരന്‍ ആയ ഷാനിദ് ആസിഫലിയാണ് താരത്തിന്റെ ഭര്‍ത്താവ്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷംനയുടെ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലി. ഇരുവര്‍ക്കും ഈയടുത്ത് ഒരു ആണ്‍കുഞ്ഞും പിറന്നിരുന്നു.

ALSO READ- ചെന്നൈയിൽ നിന്നും ഓടിയെത്തി മീനാക്ഷി; ഒപ്പം കൂട്ടുകൂടി മാമാട്ടി; വീണ്ടും ദിലീപിന്റെ കുടുംബചിത്രം വൈറൽ!

താന്‍ പ്രെഗ്നന്റ് ആയ സമയത്ത് വയര്‍ കണ്ടിട്ടും ഷേപ്പ് കണ്ടിട്ടും ഇത് പെണ്‍കുട്ടിയാണെന്ന് എല്ലാവരും പറഞ്ഞിരുന്നെന്നാണ് ഷംന പറയുന്നത്. അന്ന് പെണ്‍കുഞ്ഞാണെങ്കില്‍ ജമീല എന്ന് വിളിക്കണം എന്ന് തീരുമാനിച്ചിരുന്നു. മകന് ഹംദാന്‍ എന്ന പേര് ഇടുന്നത് അദ്ദേഹം നമ്മുടെ ഷെയ്ക്ക് ആയതുകൊണ്ടാണെന്നും ഷംന വിശദീകരിച്ചു.

അതേസമയം, ഡെലിവെറിയുടെ കാര്യം ആലോചിക്കുമ്പോള്‍ ഇനിയൊരു കുഞ്ഞുവേണോ എന്നാണ് ചിന്തിക്കുക. മാതൃത്വത്തിന്റെ സന്തോഷം ഓര്‍ക്കുമ്പോള്‍ ആ വേദന ഒന്നും വേദന അല്ലെന്നും ഷംന മൈല്‍സ്റ്റോണിന് നല്‍കിയ ്ഭിമുഖത്തില്‍ പറഞ്ഞു.

ALSO READ- നമുക്ക് ചെയ്യാന്‍ പറ്റുന്നത് അവരവിടുന്ന് പറയട്ടെ, നമ്മള്‍ക്ക് ഇവിടെ നിന്ന് ഡാന്‍സ് കളിക്കാം ; ദില്‍ഷ

ഭര്‍ത്താവിനെ ആദ്യം കണ്ടതിനെക്കുറിച്ചും, തനികക് ഭര്‍ത്താവില്‍ ഇഷ്ടം ഇല്ലാത്തതിനെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. പുള്ളിയെ ആദ്യമായി പ്രൊപ്പോസ് ചെയ്തത് താനാണ്. അന്ന് ഡാന്‍സര്‍ ആണെന്നല്ലാതെ താനൊരു സെലിബ്രിറ്റി ആയിരുന്നു എന്നൊന്നും പുള്ളിക്ക് അറിയുമായിരുന്നില്ല. അങ്ങനെ സിനിമയുമായി ബന്ധമില്ലാത്ത ആളാണ് അദ്ദേഹമെന്നും താരും പറയുന്നു.

പിന്നീട് നിശ്ചയം കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു പിക് ഇട്ടോട്ടെ എന്ന് ചോദിച്ചപ്പോള്‍ പുള്ളി സമ്മതിച്ചു. അത് വൈറലായി. അപ്പോഴാണ് പുള്ളി പറയുന്നത് നീ ഇത്ര വലിയ സംഭവം ആണെന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ എന്ന്. അന്ന് ഇക്കയ്ക്ക് ഫോണ്‍ ഓഫ് ചെയ്തു വയ്ക്കേണ്ട അവസ്ഥയില്‍ കോളുകള്‍ വന്നു തുടങ്ങിയെന്നാണ് ഷംന പറയുന്നത്.

അതേസമം, ഇപ്പോള്‍ തനിക്ക് ഇഷ്ടമുള്ള സിനിമകള്‍ പുള്ളി കാണാറുണ്ട്. തന്റെ അഭിനയം കണ്ടുകഴിഞ്ഞാല്‍ കളിയാക്കാറുണ്ടെന്നും ഷംന പറയുന്നു. കൂടാതെ, താന്‍ ഒരു ലവ് യൂ പറഞ്ഞാല്‍ തിരികെ പറയാന്‍ ഒന്നും ഇഷ്ടമല്ല. പക്ഷേ ഇപ്പോള്‍ നാട്ടില്‍ വന്നിട്ട് ഒരു മാസമായി, അതുകൊണ്ട് ഇപ്പോള്‍ ഐ ലവ് യൂ ഒക്കെ അയക്കാറുണ്ടെന്നാണ് ഷംനയുടെ പ്രതികരണം.

ഈ വിഷയത്തില്‍ താന്‍ ആദ്യമൊക്കെ അപ്‌സെറ്റ് ആകാറുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ഇക്കയുടെ രീതികള്‍ അറിയാമെന്നും ഷംന പറഞ്ഞു. മാത്രമല്ല, പുള്ളി നല്ല സ്‌മോക്കറാണ്. അക്കാര്യത്തില്‍ എപ്പോഴും അടി കൂടാറുണ്ടെന്നും ഷംന വെളിപ്പെടുത്തി.

താന്‍ എത്രയോ സിഗററ്റുകള്‍ എട്ടാമത്തെ നിലയില്‍ നിന്നും താഴേക്കു വലിച്ചെറിയാറുണ്ട്. പിന്നെ പുള്ളി എവിടെയൊക്കെയാണ് ഇത് ഒളിപ്പിക്കുന്നതെന്ന് തനിക്ക് അറിയാം. അതുകൊണ്ട് അവിടെ ഒന്നും വയ്ക്കില്ല.

പിന്നെ ഇടക്ക് പറയും, ഞാന്‍ സ്മോക്കിങ് നിര്‍ത്തിയെന്ന് എന്നാല്‍ എനിക്ക് സ്‌മെല്‍ കിട്ടും. അക്കാര്യത്തില്‍ നല്ല ദേഷ്യം വരുമെന്നും ഷംന പറഞ്ഞു.

Advertisement