ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ഏറ്റവും കൂടുതല്‍ പ്രശസ്തനായ താരമായിരിക്കും റോബിന്‍ രാധാകൃഷ്ണന്‍. ഷോ അടുത്ത സീസണിലേക്ക് കടന്നിട്ടും കഴിഞ്ഞ സീസണിലെ താരമായ റോബിന്‍ വാര്‍ത്തകളില്‍ ഇന്നും നിറയുകയാണ്.
സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫറും റോബിന്റെ അടുത്ത സുഹൃത്തും പിആര്‍ വര്‍ക്കിന് മുന്നില്‍ നിന്നിരുന്ന വ്യക്തിയുമായ ശാലു പേയാട് റോബിനെതിരെ നടത്തിയ പല വെളിപ്പെടുത്തലുകളും ശ്രദ്ധ നേടിയിരുന്നു.
ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായിരിക്കെ തന്റെ രോഗത്തെ കുറിച്ച് റോബിന്‍ സൂചനകള്‍ തന്നിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ താന്‍ എംആര്‍ ഐ സ്‌കാനിങ് എടുക്കാറുണ്ടെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ രോഗമെന്താണെന്ന് താരം പറഞ്ഞത് ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷമായിരുന്നു.
തനിക്ക് ബോണ്‍ ട്യൂമറാണെന്നായിരുന്നു താരം പറഞ്ഞത്. കടുത്ത തലവേദന സഹിക്കുന്ന ആളാണ് താനെന്നും രണ്ട് വര്‍ഷമായി അസുഖത്തെ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും തലയുടെ വലതുഭാഗത്ത് വലിയ മുഴയുണ്ടെന്നുമായിരുന്നു റോബിന്‍ പറഞ്ഞത്.
എന്നാല്‍ റോബിന് അസുഖമൊന്നുമില്ലെന്നും ബ്രെയിന്‍ ട്യൂമറാണെന്നൊക്കെ പറയുന്നത് സിംപതിക്ക് വേണ്ടി മാത്രമാണെന്നും വെറും ഉടായിപ്പാണെന്നും ശാലു പേയാട് പറയുന്നു. ആ മുഴക്ക് മരുന്നിന്റെ ആവശ്യമില്ലെന്നും ഒരുവിധപ്പെട്ട എല്ലാ ആളുകളുടെയും തലയില്‍ ആ മുഴയുണ്ടെന്നും അന്ന അഭിമുഖത്തില്‍ വീണക്ക് മുഴ കാണിച്ചുകൊടുത്തത് നേരത്തെയുള്ള പ്ലാനിങിന്റെ ഭാഗമായിട്ടാണെന്നും ശാലു പറയുന്നു.