നൃത്ത രംഗത്ത് നിന്നും എത്തി മലയാളം സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങിയ താരമാണ് നടി ശാലു മേനോന്‍. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകിയും അഭിനേത്രിയുമാണ് ശാലു മേനോന്‍. ഒരു കാലത്ത് മല്‍സരാര്‍ത്ഥിയായി കലോല്‍സവങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ശാലു മേനോന്‍ ഇപ്പോള്‍ ഗുരുസ്ഥാനത്ത് ആണ്.സോഷ്യല്‍ മീഡിയില്‍ ഏറെ സജീവമായ താരം പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള താരം അതിലും ഏറെ ആക്ടീവാണ്.
ശാലു മേനോനും ഭര്‍ത്താവ് സജി ജി നായരും വേര്‍പിരിയുകയാണെന്ന വാര്‍ത്ത വലിയ ചര്‍ച്ചായായിരുന്നു. 2016 ല്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. ശാലു സോളാര്‍ കേസില്‍ ജയിലില്‍ കഴിഞ്ഞതിന് പിന്നാലെയായിരുന്നു സജിയുമായുള്ള വിവാഹം.
സജി നായര്‍ പ്രശസ്തനായ നടന്‍ കൂടിയാണ്. ഒരു ഇടവേളയ്ക്ക് ശേഷം നന്ദനം എന്ന സീരിയലിലൂടെയാണ് സജി അഭിനയത്തിലേയ്ക്ക് തിരിച്ചെത്തിയത്. വിവാദങ്ങള്‍ക്കിടെയാണ് ശാലു മേനോനെ 2016ല്‍ സജി വിവാഹം കഴിച്ചത്.
അന്ന് സോളാര്‍ കേസില്‍ ജയില്‍ ശി ക്ഷ അനുഭവിച്ചതിനെ ചൊല്ലി വി വാ ദങ്ങള്‍ കെട്ടടങ്ങിയിട്ടുണ്ടായിരുന്നില്ല. ഇരുവരും ആലിലത്താലി എന്ന സീരിയലില്‍ ഇരുവരും ഒരുമിച്ചാണ് അഭിനയിച്ചത്. അതില്‍ നിന്നുള്ള പരിചയം പ്രണയമാവുകയും പിന്നീട് വിവാഹത്തിലെത്തുകയും ആയിരുന്നു.
സജിയുടെ ആലോചന പലവട്ടം വന്നതാണെന്നും ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയപ്പോള്‍ നല്ല ഒരു വിവാഹ ജീവിതവും കുടുംബ ജീവിതവും സ്വപ്നം കണ്ടാണ് വിവാഹത്തിന് തയ്യാറായതെന്നാണ് ശാലു മേനോന്‍ പറയുന്നത്.
തന്നെ ആരു കെട്ടുമെന്ന ചിന്ത വന്നെന്നും അങ്ങനെയിരിക്കെ വന്ന സജിയുടെ ആലോചന സ്വീകരിക്കുകയായിരുന്നു എന്നുമാണ് ശാലു മേനോന്‍ പറയുന്നത്. പിന്നീട് ശാലു കറുത്ത മുത്ത് എന്ന സീരിയലിലൂടെയാണ് അഭിനയ ലോകത്തേക്ക് തിരിച്ചെത്തി.
കൂടാതെ, തന്റെ നൃത്ത വിദ്യാലയവും ഡാന്‍സ് പ്രോഗ്രാമുകളും ശാലു തുടര്‍ന്നികുന്നു. ഈ കാലത്താണ് ശാലു തോന്നുന്ന സമയത്താണ് വീട്ടീല്‍ വരുന്നതെന്നും അതു ചോദിച്ചതാണ് വിവാഹ മോചനത്തിലേയ്ക്ക് നീങ്ങിയതെന്നും സജി പ്രതികരിച്ചിരുന്നു.
തനിക്ക് ഡാന്‍സാണ് എല്ലാമെന്ന നിലപാടിലായിരുന്നു ശാലു മേനോന്‍. പ്രോഗ്രാമുകള്‍ രാത്രി വരെ നീണ്ടു പോകുമെന്നും അപ്പോള്‍ വീട്ടിലെത്താന്‍ വൈകുമെന്നും ശാലു മേനോന്‍ തുറന്നടിച്ചിരുന്നു.
ഒടുവില്‍ ഇരുവരും പിരിച്ചിലിന്റെ ലക്കിലെത്തുകയായിരുന്നു. തന്റെ വിവാഹ ജീവിതത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ സജി പുതുവത്സര സമയത്ത് നടത്തിയിരുന്നു. സോഷ്യല്‍മീഡിയയില്‍ കുറിപ്പിട്ടാണ് സജി ശാലുവിനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചത്.
‘2022 മരണത്തിനും ജീവിതത്തിനുമിടയിലൂടെ കടന്നുപോയ വര്‍ഷമാണെന്നും സജി പറഞ്ഞു. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്നോടൊപ്പം കൂടിയ പലരുടേയും മുഖംമൂടികള്‍ തിരിച്ചറിഞ്ഞ വര്‍ഷമാണ്, എന്നെ സ്നേഹിച്ചവരേയും ചതിച്ചവരെയും എന്റെ നന്മ ആഗ്രഹിക്കുന്നവരേയുമൊക്കെ തിരിച്ചറിഞ്ഞ വര്‍ഷം,’ ഭയന്നോടാന്‍ മനസ്സില്ല. ചതിച്ചവര്‍ക്ക് നന്ദി, പുതിയ പാഠങ്ങള്‍ പഠിക്കാന്‍ സഹായിച്ചതിന്, കൂടെ നിന്നവര്‍ക്കും സഹായിച്ചവര്‍ക്കും നന്ദി, എന്നെ സ്നേഹിച്ചതിന്, 2023 മുന്നിലെത്തി എനിക്ക് എന്നും ഞാനാകാനേ കഴിയൂ. ആ പഴയ ഞാന്‍,’ എന്നാണ് സജി നായര്‍ എഴുതുന്നത്.
കൂടാതെ, സമയകുമാകുമ്പോള്‍ പറയാനായി ഒരുപാട് കാര്യങ്ങളുണ്ടെന്നും. തന്നെ മുഴുവനായും ന ശി പ്പിച്ചു. ആവശ്യം കഴിഞ്ഞപ്പോള്‍ വലിച്ചെറിയാനുള്ള ഒരു വസ്തുവല്ല താനെന്നും പലതും തുറന്നു പറഞ്ഞാല്‍ ചിലരുടെ മുഖം മൂടി അഴിഞ്ഞു വീഴുമെന്നും സജി നായര്‍ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.