നൃത്ത രംഗത്ത് നിന്നും എത്തി മലയാളം സിനിമാ സീരിയൽ രംഗത്ത് തിളങ്ങിയ താരമാണ് നടി ശാലു മേനോൻ. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നർത്തകിയും അഭിനേത്രിയുമാണ് ശാലു മേനോൻ. ഒരു കാലത്ത് മൽസരാർത്ഥിയായി കലോൽസവങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ശാലു മേനോൻ ഇപ്പോൾ ഗുരുസ്ഥാനത്ത് ആണ്.സോഷ്യൽ മീഡിയിൽ ഏറെ സജീവമായ താരം പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള താരം അതിലും ഏറെ ആക്ടീവാണ്.
ശാലു മേനോനും ഭർത്താവ് സജി ജി നായരും വേർപിരിയുകയാണെന്ന വാർത്ത വലിയ ചർച്ചായായിരുന്നു. 2016 ൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. ശാലു സോളാർ കേസിൽ ജയിലിൽ കഴിഞ്ഞതിന് പിന്നാലെയായിരുന്നു സജിയുമായുള്ള വിവാഹം.
സജി നായർ പ്രശസ്തനായ നടൻ കൂടിയാണ്. ഒരു ഇടവേളയ്ക്ക് ശേഷം നന്ദനം എന്ന സീരിയലിലൂടെയാണ് സജി അഭിനയത്തിലേയ്ക്ക് തിരിച്ചെത്തിയത്. വിവാദങ്ങൾക്കിടെയാണ് ശാലു മേനോനെ 2016ൽ സജി വിവാഹം കഴിച്ചത്.
അന്ന് സോളാർ കേസിൽ ജയിൽ ശി ക്ഷ അനുഭവിച്ചതിനെ ചൊല്ലി വി വാ ദങ്ങൾ കെട്ടടങ്ങിയിട്ടുണ്ടായിരുന്നില്ല. ഇരുവരും ആലിലത്താലി എന്ന സീരിയലിൽ ഇരുവരും ഒരുമിച്ചാണ് അഭിനയിച്ചത്. അതിൽ നിന്നുള്ള പരിചയം പ്രണയമാവുകയും പിന്നീട് വിവാഹത്തിലെത്തുകയും ആയിരുന്നു. ഇപ്പോഴിതാ വിവാഹ മോചനത്തിന് പിന്നാലെ താൻ തകർന്ന് തരിപ്പണമായിരുന്ന സമയത്ത് ആ ത്മ ഹ ത്യ ചെയ്യാനുറപ്പിച്ചപ്പോഴാണ് കുടുംബശ്രീ ശാരദ യിൽ നിന്ന് കോൾ വന്നതെന്ന് സജി നായർ പറയുന്നു.
അതാണ് തന്റെ ജീവിതം തന്നെ മാറ്റി മറിച്ചതെന്നും സജി നായർ പറഞ്ഞു. ശാലു മേനോനു മായി പിരിയാനുള്ള കാരണവും സജി നായർ പറയുന്നുണ്ട്. കൃഷ്ണ കൃപാ സാഗരം എന്ന ലൊക്കേഷനിൽ വച്ചാണ് ശാലുവിനെ പരിചയപ്പെട്ടത്.
പിന്നീട് ആലിലത്താലി എന്ന സീരിയലിലൂടെ കൂടുതൽ അടുത്തുവെന്നും എന്നാൽ പിന്നീട് സോളാർ കേസ് വന്നതോടെ രണ്ടും രണ്ട് വഴിക്കാവുകയായിരുന്നെന്നും താരം പറയുന്നുണ്ട്. ഇപ്പോഴും തന്റെ കാമുകിയും ഭാര്യയും പ്രണയിനിയുമൊക്കെ ശാലുവാണെന്നും ശാലുവിനെ താൻ വേദനിപ്പിക്കാൻ ഇപ്പോഴും ആഗ്രഹിക്കുന്നില്ലെന്നും സജി നായർ റഞ്ഞു.
ശാലുവിനെ കുറിച്ച് നിരവധി കാര്യങ്ങൾ പറയണമെന്നുണ്ട്. പക്ഷേ വേർ പിരിഞ്ഞതിനാൽ എങ്ങനെ എടുക്കുമെന്നും ശാലുവിന് വേണ്ടി മാത്രമാണ് താൻ ഡിവോഴ്സ് നൽകിയതെന്നും അവളെ വിഷമിപ്പിക്കാൻ എനിക്ക് ഒരു കാലവും കഴിയില്ലെന്നും സജി നായർ പറഞ്ഞു.