ജീവനൊടുക്കാതെ എങ്ങനെ പിടിച്ചുനിന്നുവെന്ന് പലരും ചോദിച്ചിട്ടുണ്ട്, കൂടെയുണ്ടായിരുന്നത് അമ്മയും അമ്മൂമ്മയും മാത്രം, അനുഭവം തുറന്ന് പറഞ്ഞ് ശാലു മേനോന്‍

84

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ശാലു മേനോന്‍. നൃത്ത രംഗത്ത് നിന്നും എത്തി മലയാളം സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങിയ താരമാണ് നടി ശാലു മേനോന്‍.

ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകിയും അഭിനേത്രിയുമാണ് ശാലു മേനോന്‍. ഒരു കാലത്ത് മല്‍സരാര്‍ത്ഥിയായി കലോല്‍സവങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ശാലു മേനോന്‍ ഇപ്പോള്‍ ഗുരുസ്ഥാനത്ത് ആണ്.

Advertisements

സോഷ്യല്‍മീഡിയയില്‍ സജീവമായ താരത്തിന്റെ ഡാന്‍സ് വീഡിയോകളൊക്കെ വളരെയധികം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാവുന്നത്. അമ്മയെയും അമ്മൂമ്മയെയും കുറിച്ചാണ് താരം സംസാരിക്കുന്നത്.

Also Read:വേര്‍പിരിഞ്ഞോ, സോഷ്യല്‍മീഡിയയില്‍ റോബിനെ അണ്‍ഫോളോ ചെയ്ത് ആരതി പൊടി, ആരാധകര്‍ക്കിടയില്‍ വന്‍ചര്‍ച്ച

തന്റേത് മൂന്ന് സ്ത്രീകള്‍ മാത്രമുള്ള കുടുംബമാണ്. അമ്മ, അമ്മൂമ്മ, താന്‍. എന്നാല്‍ അടുത്തിടെ അമ്മൂമ്മ മരണപ്പെട്ടുവെന്നും താനും അമ്മയും മാത്രമാണ് ഇപ്പോള്‍ കഴിയുന്നതെന്നും അമ്മൂമ്മയെ താന്‍ ഒത്തിരി മിസ് ചെയ്യുന്നുണ്ടെന്നും ശാലു മേനോന്‍ പറയുന്നു.

താന്‍ ഒരു കാലത്ത് ഒത്തിരി കഷ്ടതകള്‍ അനുഭവിച്ചിരുന്നു. അപ്പോള്‍ പലരും തന്നോട് ചോദിച്ചിരുന്നു, ആത്മഹത്യയിലേക്ക് എത്തേണ്ട സാഹചര്യം ആയിരുന്നിട്ടും എങ്ങനെ ബോള്‍ഡായി പിടിച്ചുനിന്നുവെന്ന് എന്നും എല്ലാം ദൈവത്തിന്റെ അനുഗ്രഹം മാത്രമായിരുന്നുവെന്നും ശാലു പറയുന്നു.

Also Read;സാനിയ കമന്റ് ചെയ്താല്‍ റിവ്യൂവും ഡാന്‍സും നിര്‍ത്തുമെന്ന് അലന്‍ ജോസ് പെരേര, ഒട്ടും വൈകാതെ കമന്റുമായെത്തി സാനിയയും, സമൂഹത്തിന് വേണ്ടി ചെയ്ത വലിയ ഉപകാരമെന്ന് ആരാധകര്‍

ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. താന്‍ എന്തിന് പിന്നെ പേടിക്കണമെന്നും തനിക്ക് മറ്റാരും പിന്തുണയായി ഇല്ലെങ്കിലും അമ്മയും അമ്മൂമ്മയും ഒപ്പമുണ്ടായിരുന്നുവെന്നും അച്ഛന്‍ മരിച്ചിട്ട് പോലും കുടുംബം തകരാതെ മുന്നോട്ട് കൊണ്ടുപോയതും തങ്ങള്‍ മൂന്നുപേരും കരുത്തോടെ നിന്നതുകൊണ്ടാണെന്നും ശാലു പറയുന്നു.

Advertisement