നൃത്ത രംഗത്ത് നിന്നും എത്തി മലയാളം സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങിയ താരമാണ് നടി ശാലു മേനോന്‍. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകിയും അഭിനേത്രിയുമാണ് ശാലു മേനോന്‍. ഒരു കാലത്ത് മല്‍സരാര്‍ത്ഥിയായി കലോല്‍സവങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ശാലു മേനോന്‍ ഇപ്പോള്‍ ഗുരുസ്ഥാനത്ത് ആണ്.
നിരവധി ഇടങ്ങളില്‍ ജയകേരള നൃത്ത വിദ്യാലയം എന്ന പേരില്‍ നൃത്തസ്‌കൂളുകളും നടത്തുന്ന താരത്തിന്റെ ശിഷ്യ ഗണങ്ങള്‍ എല്ലാം കലോല്‍സവ വേദികളില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നുണ്ട്. അതേ സമയം മലയാള സിനിമാ സീരിയല്‍ രംഗത്ത് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ശാലു മേനോന്‍.
സിനിമയേക്കാള്‍ കൂടൂതല്‍ മിനി സ്‌ക്രീനില്‍ ഏറെ ശ്രദ്ധേയ ആയ താരം ഒരു ഇടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരരമ്പരയായ കറുത്തമുത്ത് സീരിയലിലെ കന്യ എന്ന വേഷത്തിലൂടെ ഗംഭീര മടങ്ങിവരവ് ആണ് നടത്തിയത്. മഴവില്‍ മനോരമയിലെ മഞ്ഞില്‍ വിരിഞ്ഞ് പൂവ് എന്ന സീരിയലിലും ശക്തമായ കഥാപാത്രമായി ശാലു എത്തിയിരുന്നു.
സോഷ്യല്‍ മീഡിയില്‍ ഏറെ സജീവമായ താരം പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള താരം അതിലും ഏറെ ആക്ടീവാണ്. താരത്തിന്റെ ഡാന്‍സ് വീഡിയോകള്‍ ഒക്കെ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്.
ശാലു മേനോനും ഭര്‍ത്താവ് സജി ജി നായരും വേര്‍പിരിയുകയാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. 2016 ല്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. ശാലു സോളാര്‍ കേസില്‍ ജയിലില്‍ കഴിഞ്ഞതിന് പിന്നാലെയായിരുന്നു സജിയുമായുള്ള വിവാഹം.
എന്നാല്‍ ആ വിവാഹം വേണ്ടായിരുന്നുവെന്ന് തനിക്ക് പിന്നീട് തോന്നിയിട്ടുണ്ടെന്ന് ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ശാലു പറയുന്നു. താന്‍ ഡാന്‍സ് പ്രോഗ്രാമിനൊക്കെ പോയി തിരിച്ചുവരുന്നത് പുലര്‍ച്ചെയൊക്കെയാണെന്നും അത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നുവെന്നും ഇത് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായി എന്നും ശാലു പറയുന്നു.
ഒരു നല്ല കുടുംബ ജീവിതം ആഗ്രഹിച്ചാണ് താന്‍ വിവാഹം കഴിച്ചതെന്നും തനിക്ക് ജീവനൊളം പ്രിയപ്പെട്ടതാണ് നൃത്തമെന്നും അത് വിടാന്‍ കഴിയില്ലെന്നും തനിക്കും ഭര്‍ത്താവിനും ഒത്തുപോകാന്‍ കഴിയില്ലെന്ന് മനസ്സിലായതോടെ പിരിയാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ശാലു പറയുന്നു.