മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സിനിമാ സീരിയല്‍ നടിയാണ് ശാലു കുര്യന്‍. നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ ശ്രദ്ദേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള ശാലു കൂടുതലും വില്ലത്തിയായിട്ടാണ് എത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് താരത്തിന് സീരിയല്‍ രംഗത്ത് ഉള്ളത്.
ഏഷ്യാനെറ്റില്‍ മുമ്പ് സംപ്രേഷണം ചെയ്തിരുന്ന ചന്ദനമഴ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലെ വര്‍ഷ എന്ന കഥാപാത്രത്തിലൂടെ ആണ് ശാലു കുര്യന്‍ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറയത്. കഴിഞ്ഞ ദിവസമാണ് ശാലുവിന് രണ്ടാമതും ആണ്‍കുഞ്ഞ് പിറന്നത്. ശാലുവിന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു കുഞ്ഞിന്റെ വരവ്. അതുകൊണ്ട് തന്നെ ഇരട്ടി സന്തോഷത്തിലായിരുന്നു താരം.
മേയ് 24 നാണ് ശാലു കുര്യന്‍ വീണ്ടും ഒരു ആണ്‍ കുഞ്ഞിനെ പ്രസവിച്ചത്. ഒന്നര വയസുകാരന്‍ അലിസ്റ്റര്‍ എന്നൊരു മകന്‍ കൂടിയുണ്ട്. പത്തനംതിട്ട സ്വദേശി മെല്‍വിന്‍ ഫിലിപ്പാണ് ശാലുവിന്റെ ഭര്‍ത്താവ്.
ALSO READ- കുളിവേഷത്തിൽ കിടിലൻ ഫോട്ടോഷൂട്ട്, നാടൻ സുന്ദരി നിമിഷ ബിജോയുടെ പുതിയ ഫോട്ടോസ് കണ്ടോ
സോഷ്യല്‍മീഡിയയില്‍ സജീവമായ ശാലു കുര്യന്‍ ഇപ്പോല്‍ പുതിയൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. സ്ലിം ബ്യൂട്ടിയായ ശാലുവിനെയാണ് ചിത്രങ്ങളില്‍ കാണുക. രണ്ടു പ്രസവം കഴിഞ്ഞിട്ടും സ്ലിം ബ്യൂട്ടിയായി ഇരിക്കുന്നത് എങ്ങനെയാണ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
മൂത്തകുട്ടിയായ അലിസ്റ്റര്‍ മെല്‍വിന്റെ ജനനത്തിന് ശേഷവും ശാലു തടിവെട്ടിരുന്നു അന്ന് താന്‍ എങ്ങനെയാണ് ശരീരവണ്ണം കുറച്ചതെന്ന് വ്യക്തമാക്കി താരം വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിനിടെയാണ് രണ്ടാമതും ഗര്‍ഭിണിയായത്.
രണ്ടാമത്തെ മകന്‍ ലെന്റര്‍ മെല്‍വിന്‍ ജനിച്ചതോടെ ശരീരത്തിന് വണ്ണം പിന്നെയും കൂടി. തടി കുറയ്ക്കാനായി താരം പിന്നീട് സമീപിച്ചത് ജോ ഫിറ്റ്നസ്സിനെയാണ്. ഇങ്ങനെയാണ് തടി കുറച്ചതെന്ന് താരം ഇപ്പോള്‍ വെളിപ്പെടുത്തികയാണ്.