ഇന്ന് എന്നേക്കാള്‍ എന്റെ കുഞ്ഞും കൂടപ്പിറപ്പും അച്ഛനമ്മമാരും ഹാപ്പിയാണ് ; ശാലിനിയുടെ മറുപടി

46

ഏഷ്യാനെറ്റില്‍ വിജയകരമായി പൂര്‍ത്തിയായ ബിഗ്ബോസ് മലയാളം സീസണ്‍ നാലിലെ മല്‍സരാര്‍ത്ഥി ആയിരുന്നു ശാലിനി നായര്‍. ഷോയില്‍ നിന്നും താരം പുറത്താകുകയായിരുന്നു. ബിഗ്ബോസ് ഹൗസില്‍ ബാലാമണി എന്നാണ് ശാലിനി നായര്‍ അറിയപ്പെട്ടത്. ഇമോഷണലി വളരെ അധികം വീക്ക് ആണ് എന്നും കമന്റുകള്‍ വന്നിരുന്നു.

also read
എന്നെ സ്‌നേഹിച്ചുപോയതുകൊണ്ട് അവള്‍ക്ക് ക്രിസ്ത്യാനിയാവേണ്ടി വന്നു, പാര്‍വതിയെ നിര്‍ബന്ധിച്ച് മതം മാറ്റിയത് അമ്മായി അച്ഛനും ഒരുപറ്റം ആളുകളും ചേര്‍ന്ന്, ഇന്ന് എന്റെ ഏറ്റവും വലിയ വേദന അതാണ്, ഷോണ്‍ ജോര്‍ജ് പറയുന്നു
എന്നാല്‍ ജീവിതത്തിലെ പല സാഹചര്യങ്ങളെയും ധൈര്യത്തോടെ നേരിട്ട ആളാണ് താന്‍, ഒരിക്കലും ഇമോഷണലി വീക്ക് അല്ല എന്നാണ് ശാലിനി പറഞ്ഞത്. ഷോയില്‍ നിന്നും പുറത്തുവന്നതിന് പിന്നാലെ ശാലിനിയുടെ വിവാഹം കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഇതേ കുറിച്ചാണ് താരം പറയുന്നത്.

Advertisements

ബിഗ്ഗ്ബോസ്സിന് ശേഷമനുഭവിക്കുന്ന സൗഭാഗ്യങ്ങളില്‍ ഒന്ന് ഈ ജീവിതം എങ്ങനെയൊക്കെയോ ജീവിച്ചു തീരുമായിരുന്ന ജീവിതത്തില്‍ എന്റെ പ്രിയപ്പെട്ട നാട്ടുകാരോട് ഞാനെന്താണെന്നും കടന്നുപോവുന്ന സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്നും തുറന്നു പറയുവാന്‍ ബിഗ്ഗ്ബോസ്സ് ഷോയിലൂടെ ഏഷ്യാനെറ്റ് അവസരമൊരുക്കി തന്നു.

ഇന്ന് എന്നേക്കാള്‍ എന്റെ കുഞ്ഞും കൂടപ്പിറപ്പും അച്ഛനമ്മമാരും ഹാപ്പിയാണ്
കൂട്ടിയും കുറച്ചും മാറ്റുരച്ചും ബന്ധത്തിന് വിലയിടാതെ അനിയന്റെ ഇഷ്ടത്തിനൊപ്പം നിന്ന ഏട്ടനും ഏട്ടത്തിയമ്മയും നാലുചുറ്റും കേള്‍ക്കാന്‍ ഇടയുള്ളതൊന്നിനും ചെവികൊടുക്കാതെ മകളായി മകന്റെ ഭാര്യയെ സ്വീകരിക്കാന്‍ മുന്നോട്ട് വന്ന അമ്മയും കൂടപ്പിറപ്പുകളുമാണ് ഈ ഫ്രെയ്മുകളിലുള്ളത്.

also read
സ്‌ക്രീനില്‍ കുറേയാളെ രക്ഷിച്ചു, ഇനി നാട്ടിലിറങ്ങി കുറച്ച് പേരെ രക്ഷിക്കാമെന്ന ചിന്തയാണ്, ആരും വിജയിക്ക് വോട്ട് ചെയ്യാന്‍ പാടില്ലെന്ന് അരവിന്ദ് സ്വാമി
വിവാഹവിശേഷങ്ങള്‍ ചോദിക്കുന്നതില്‍ കൂടുതല്‍ കേട്ടത്,, ‘ഭര്‍ത്താവിന്റെ ആദ്യവിവാഹമാണോ?, വീട്ടുകാര്‍ അംഗീകരിക്കുമോ,,? ‘എന്നതായിരുന്നു.

സ്വാഭാവികമായും പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങളില്‍ ഒന്ന് മാത്രം; അങ്ങിനെയാണ് ഞാനതിനെ കണ്ടത്. ശരിയാണ് ഒരു കുഞ്ഞുള്ള വിവാഹമോചിതയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുവാന്‍ വിവാഹിതനല്ലാത്ത ഒരാള്‍ മുന്നോട്ട് വരുമോ; ഇനി വന്നാല്‍ തന്നെയും കുടുംബം അംഗീകരിക്കുമോ, എന്ന് തുടങ്ങിയ സംശയങ്ങള്‍ സാധാരണ സമൂഹത്തില്‍ പലര്‍ക്കും ഉണ്ടാവുന്നതാണ്.

also read
സ്‌ക്രീനില്‍ കുറേയാളെ രക്ഷിച്ചു, ഇനി നാട്ടിലിറങ്ങി കുറച്ച് പേരെ രക്ഷിക്കാമെന്ന ചിന്തയാണ്, ആരും വിജയിക്ക് വോട്ട് ചെയ്യാന്‍ പാടില്ലെന്ന് അരവിന്ദ് സ്വാമി
അദ്ദേഹത്തിന്റെ ആദ്യ വിവാഹമാണ്. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും മുന്നില്‍ ‘എന്റെ ഭാര്യ’ എന്ന് അഭിമാനത്തോടെ പരിചയപ്പെടുത്തുവാന്‍ അദ്ദേഹത്തിന് കഴിയുന്നു. ഒരു വര്‍ഷം മുന്‍പ് ഫ്‌ലവേഴ്‌സ് ടിവി സംപ്രേക്ഷണം ചെയ്ത ‘flowers ഒരു കോടി ‘ ഷോയില്‍ പങ്കെടുത്തപ്പോള്‍ ശ്രീകണ്ഠന്‍ സര്‍ ചോദിച്ചു,,’ ശാലിനി ഇനി മറ്റൊരു ജീവിതത്തെ കുറിച്ച് ചിന്തിക്കുമോ’പ്രതീക്ഷകളൊന്നും ഉറപ്പുതരാതെ മുന്നോട്ടൊഴുകിയ ജീവിതത്തില്‍ നിന്ന് ഇന്ന് ഈ കുടുംബം എന്നെ ചേര്‍ത്ത് നിര്‍ത്തുന്നു.

ദൈവത്തിന് നന്ദി!

എന്റെ ജീവിതവും ഒരു പൊളിച്ചെഴുത്താവട്ടെ എവിടെയോ വായിച്ച ഒരു വാചകമുണ്ട്,,’ ഒരിക്കല്‍ ഉപേക്ഷിക്കപ്പെട്ടതിനെ മറ്റൊരാള്‍ക്ക് മനോഹരമായി സംരക്ഷിക്കുവാന്‍ കഴിയും ‘ശരിയാണ്, ആ സുരക്ഷിതത്വം ഞാന്‍ അനുഭവിക്കുന്നു ശാലിനി പറഞ്ഞു.

 

Advertisement