പ്രണവ് സിനിമയില്‍ വരുന്നതിന് മുമ്പേ തുടങ്ങിയത് ആണ് ആ ഇഷ്ടം ; തുറന്നു പറഞ്ഞ് ശാലിന്‍ സോയ

105

മിനിസ്‌ക്രീനിലൂടെ എത്തി പിന്നീട് സിനിമകളിലും തിളങ്ങി മലയാളികളുടെ പ്രിയങ്കരിയായി മാറിയ സിനിമാ സീരിയൽ നടിയാണ് ശാലിൻ സോയ. ടെലിവിഷൻ പരിപാടികളിലൂടെ ആണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട് സിനിമയിലും ഈ നടി എത്തി. 

ഇപ്പോഴിതാ തനിക്ക് പ്രണവിനോടുള്ള ഇഷ്ടത്തെ കുറിച്ചാണ് ശാലിൻ പറയുന്നത്. ആ ഇഷ്ടം പ്രണവ് സിനിമയിൽ വരുന്നതിന് മുമ്പേ തുടങ്ങിയത് ആണെന്ന് നടി പറയുന്നു.

Advertisements

ഇത് എന്റെ സുഹൃത്തുക്കൾക്കെല്ലാം അറിയാവുന്നതാണ്. ഞാൻ യാത്രകൾ വളരെ അധികം ഇഷ്ടപ്പെടുന്ന ആളാണ്. പ്രണവ് മോഹൻലാലിന്റെ അത്തരം യാത്രകളെ കുറിച്ചൊക്കെ അറിഞ്ഞപ്പോഴാണ് ഇഷ്ടം തോന്നി തുടങ്ങിയത്. അതൊരു മാഗസിൻ കണ്ടതിനെ ശേഷമാണ്.

പ്രണവ് മോഹൻലാൽ എന്ന വ്യക്തിയ്ക്ക് കിട്ടുന്ന അറ്റൻഷനും, അയാൾ നിൽക്കുന്ന പൊസിഷനും എല്ലാം വച്ചിട്ട് അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്ന ജീവിത രീതി തീർത്തും വ്യത്യസ്തമാണ്. അത് ഇൻട്രസ്റ്റിങ് ആണ്. യാത്ര എന്ന മാഗസിനിൽ പ്രണവിന്റെ യാത്രകളെ കുറിച്ച് വായിച്ചപ്പോൾ, അത്യന്തമായി യാത്രകളെ ഇഷ്ടപ്പെടുന്ന ആൾക്ക് തോന്നിയ ഇഷ്ടം, അതാണ് എനിക്കും പ്രണവിനോട് തോന്നിയത് ശാലിൻ പറഞ്ഞു.

 അതേസമയം പ്രണവിനെ ഒരുതവണ നേരിട്ട് കണ്ടിട്ടുണ്ടെന്നും താരം പറഞ്ഞു. കൊച്ചി ടു ചെന്നൈ ഫ്ളൈറ്റിൽ വച്ച് യാദൃശ്ചികമായി കണ്ടുമുട്ടി. അത്രയേയുള്ളൂ. പ്രണവിനെ കുറിച്ച് ആളുകൾക്ക് ഒറു ക്യൂരിയോസിറ്റിയുണ്ട്. അദ്ദേഹം എവിടെയും വന്നിരുന്ന് അഭിമുഖങ്ങൾ നൽകുകയോ, തന്നെ കുറിച്ച് സംസാരിക്കുകയോ ചെയ്യുന്നില്ല. മറ്റുള്ളവരിൽ നിന്നാണ് ആളുകൾ പ്രണവിനെ കുറിച്ചറിയുന്നത്. അതാണ് അങ്ങേരോടുള്ള മറ്റുള്ളവരുടെ ഇഷ്ടം കൂട്ടുന്നത് ശാലിൻ പറഞ്ഞു.

 

Advertisement