മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും ഒക്കെയായി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളില്‍ ഒരാളാണ് ശാലിന്‍ സോയ. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. നൃത്ത പരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയലായിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ തിരുത്തിക്കുറിച്ചത്. ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്. അഭിനേത്രിയായി മുന്നേറുന്നതിന് ഇടയിലാണ് അവതാരകയായും താരമെത്തിയത്. മിനി സ്‌ക്രീനില്‍ ആക്ഷന്‍ കില്ലാഡി, സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു.
ഇതിന് പിന്നാലെയായാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്. ചെറുപ്പത്തിലെ നൃത്തം പഠിച്ചിരുന്ന ഷാലിന്‍ 2004ല്‍ പുറത്തിറങ്ങിയ ക്വട്ടേഷന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാാണ് അഭിനയ രംഗത്തേയ്‌ക്കെത്തുന്നത്. തുടര്‍ന്ന് പത്തോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. ഇന്ന് സിനിമയിലും സജീവമാണ് താരം.
ഇപ്പോഴിതാ മലയാള സിനിമയില്‍ നിന്നും തനിക്ക് അര്‍ഹിക്കുന്ന അവസരങ്ങളൊന്നും കിട്ടിയില്ലെന്ന് പറയുകയാണ് ശാലിന്‍. ഒരു നായിക എന്ന നിലയില്‍ തനിക്ക് സ്വീകരണം നല്‍കിയത് തമിഴ് സിനിമാലോകമാണെന്നും ശാലിന്‍ പറയുന്നു.
ശാലിന്റെ കണ്ണകി എന്ന ചിത്രത്തിന് പ്രശംസകള്‍ കിട്ടിക്കൊണ്ടിരിക്കെ നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. തനിക്ക് നായികാവേഷം മലയാള സിനിമയില്‍ നിന്നും കിട്ടിയിട്ടില്ലെന്നും തമിഴില്‍ രണ്ട് സിനിമകള്‍ ചെയ്തുവെന്നും മലയാളത്തില്‍ നിന്നും അവഗണനയാണ് നേരിട്ടതെന്നും താരം പറയുന്നു.
പക്ഷേ താന്‍ മലയാള സിനിമയില്‍ നിന്നും അകന്നുനില്‍ക്കുകയാണ് എന്നൊക്കെയാണ് പലരും പറയുന്നത്. അവസരം വരാത്തത് കൊണ്ടാണെന്ന കാര്യം തനിക്ക് മാത്രമല്ലേ അറിയൂ എന്നും അവസരം കിട്ടിയാല്‍ അല്ലേ അഭിനയിക്കാന്‍ പറ്റൂ എന്നും താരം പറയുന്നു.