മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും ഒക്കെയായി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളില്‍ ഒരാളാണ് ശാലിന്‍ സോയ. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു. നൃത്ത പരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയലായിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ തിരുത്തിക്കുറിച്ചത്. ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്. അഭിനേത്രിയായി മുന്നേറുന്നതിന് ഇടയിലാണ് അവതാരകയായും താരമെത്തിയത്. മിനി സ്‌ക്രീനില്‍ ആക്ഷന്‍ കില്ലാഡി, സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു.
2004ല്‍ പുറത്തിറങ്ങിയ ക്വട്ടേഷന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാാണ് അഭിനയ രംഗത്തേയ്‌ക്കെത്തുന്നത്. തുടര്‍ന്ന് പത്തോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. മൂന്നില്‍ കൂടുതല്‍ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തു മികവ് തെളിയിച്ചിരിക്കുകയാണ് ശാലിന്‍ ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കുകയാണ് ശാലിന്‍. സോഷ്യല്‍മീഡിയയിലൊന്നും താന്‍ അത്ര ആക്ടിവല്ലെന്നും പക്ഷേ താന്‍ എങ്ങും പോയില്ലെന്നും ഇവിടെ തന്നെയുണ്ടെന്നും മലയാള സിനിമയില്‍ അങ്ങെനെ ഇപ്പോള്‍ അഭിനയിക്കുന്നില്ലെന്നും പക്ഷേ തമിഴില്‍ കണ്ണകി എന്ന സിനിമ ചെയ്യുന്നുണ്ടെന്നും ശാലിന്‍ പറയുന്നു.
അഭിനയിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഒരു സംവിധായിക ആവണമെന്നായിരുന്നു തന്റെ ആഗ്രഹം. തുടക്കം മുതല്‍ തന്നെ ഒത്തിരി നല്ല സംവിധായകര്‍ക്കൊപ്പം ജോലി ചെയ്തിട്ടുണ്ടെന്നും തുടക്കത്തില്‍ താന്‍ ഷോര്‍ട് ഫിലിം ചെയ്തത് തന്റെ ആത്മവിശ്വാസത്തിന് വേണ്ടിയാണെന്നും ഒരു വലിയ ഫീച്ചര്‍ ഫിലിം ചെയ്ത് തുടക്കം കുറിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും ശാലിന്‍ പറയുന്നു.
തനിക്ക് സോഷ്യല്‍മീഡിയയില്‍ അധികം നെഗറ്റീവ് കമന്റുകളൊന്നും വന്നിട്ടില്ല. തന്റെ വസ്ത്രധാരണത്തെ കുറിച്ചൊന്നും കമന്റുകള്‍ വന്നില്ലെന്നും താന്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നത് പൊതുവേ കുറവാണെന്നും ശാലിന്‍ പറയുന്നു.
തനിക്ക് ഇപ്പോള്‍ പ്രണയമൊന്നുമില്ല. തന്റെ ഇപ്പോഴത്തെ പ്രയോരിറ്റി സിനിമ തന്നെയാണെന്നും പ്രണയവും സിനിമയും ഒരുമിച്ച് വന്നാല്‍ ടാസ്‌കായിരിക്കുമെന്നും തന്നെ ആദ്യമായി കാണുമ്പോള്‍ ഭയങ്കര ജാഡയും അഹങ്കാരവുമൊക്കെയാണെന്നാണ് പലരും പറയുന്നതെന്നും തന്നെ ബോഡിഷെയിമിങ് നടത്തുന്നത് വേദനിപ്പിക്കാറുണ്ടെന്നും ശാലിന്‍ പറയുന്നു.