ഞാന്‍ തകര്‍ന്നിരിക്കുമ്പോള്‍ എനിക്കത് കിട്ടിയേ പറ്റൂ, പാര്‍ശ്വഫലങ്ങളെ കുറിച്ചെല്ലാം നന്നായിട്ട് അറിയാം, എന്റെ ഹൃദയത്തിന് അതുവേണം, ശാലിന്‍ സോയ പറയുന്നു

304

മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും ഒക്കെയായി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളില്‍ ഒരാളാണ് ശാലിന്‍ സോയ. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു.

Advertisements

നൃത്ത പരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് സീരിയലായിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ തിരുത്തിക്കുറിച്ചത്. ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്.

Also Read: തുല്യതയ്ക്ക് വേണ്ടി സംസാരിക്കുന്ന കാലമല്ലേയിത്, പെണ്‍കുട്ടികള്‍ എ സര്‍ട്ടിഫിക്കറ്റ് പടം തിയ്യേറ്ററില്‍ പോയിരുന്ന് കാണണം, സ്വാസിക പറയുന്നു

അഭിനേത്രിയായി മുന്നേറുന്നതിന് ഇടയിലാണ് അവതാരകയായും താരമെത്തിയത്. മിനി സ്‌ക്രീനില്‍ ആക്ഷന്‍ കില്ലാഡി, സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു. ചെറുപ്പത്തിലെ നൃത്തം പഠിച്ചിരുന്ന ഷാലിന്‍ 2004ല്‍ പുറത്തിറങ്ങിയ ക്വട്ടേഷന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാാണ് അഭിനയ രംഗത്തേയ്‌ക്കെത്തുന്നത്.

തുടര്‍ന്ന് പത്തോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. ഇപ്പോഴും സിനിമയില്‍ അഭിനയിക്കുന്നുണ്ട് താരം. ഇന്ന് സോഷ്യല്‍ മീഡിയയിലും സജീവമാണ് ശാലിന്‍. ഇപ്പോഴിതാ ശാലിന്‍ പങ്കുവെച്ച ഒരു കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്.

Also Read: കൈകൾ കോർത്തുപിടിച്ച് വെള്ള ബാത്‌റോബിൽ അമല പോളും ജഗതും;ബാത്‌റൂമിലെ പ്രണയനിമിഷങ്ങൾ പങ്കിട്ട് താരം

ശരീര ഭാരം കുറക്കാന്‍ മധുരം കഴിക്കുന്നത് നിര്‍ത്തണമെന്ന് അറിയാം. ഡയറ്റില്‍ നിന്നും ഏതുതരത്തിലുള്ള മധുരവും ഒഴിവാക്കുന്നത് അത്യാവശ്യമാണെന്ന് അറിയാമെന്നും എന്നാല്‍ ഹൃദയത്തിന് വേണ്ടത് കിട്ടിയേ പറ്റൂവെന്നും വലിയ ആളായപ്പോള് താന്‍ വിചാരിച്ചതുപോലെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന സംഭവങ്ങള്‍ തനിക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെന്നും ശാലിന്‍ പറയുന്നു.

ജീവിതം അതിന്റെ പണിയെടുക്കുമ്പോള്‍ തനിക്ക് സന്തോഷം വേണം. തന്റെ സന്തോഷമെന്നത് മധുരമാണ്. താന്‍ തകര്‍ന്നിരിക്കുമ്പോള്‍ തനിക്ക് ചോക്ലേറ്റോ തന്റെ പ്രിയപ്പെട്ട കേക്കോ തനിക്ക് വേണമെന്നും അതിന്റെ പാര്‍ശ്വഫലങ്ങളെല്ലാം തനിക്കറിയാമെന്നും കേക്കിനോട് നോ പറഞ്ഞാല്‍ തനിക്ക് ഒരു മണിക്കൂര്‍ പോലും പിടിച്ചുനില്‍ക്കാനാവില്ലെന്നും താനല്ലെങ്കില്‍ വേറെ ആരാണ് തന്റെ മാനസികാരോഗ്യത്തെ പരിഗണിക്കുക എന്നും ശാലിന്‍ ചോദിക്കുന്നു.

Advertisement