ഷക്കീലയ്ക്ക് കൂട്ടായി ഇനി വിധുരാജ് 

111

ക്കീല ഇനി വിധുരാജുമൊത്ത് പുതുജീവിതത്തിലേക്ക്. കൊല്ലം ഇഞ്ചവിള ഗവ. ആഫ്റ്റർ കെയർ ഹോം അന്തേവാസിയായ പെൺകുട്ടിയാണ് അടുത്ത ദിവസം വിവാഹിതയായത്. അഞ്ചാലുംമൂട് വെള്ളിമൺ വെസ്റ്റ് വിഷ്ണു സദനത്തിൽ എ. സതിഭായിയുടെ മകൻ വിധുരാജാണ് വരൻ. മാതാപിതാക്കൾ നഷ്ടപ്പെട്ട ഷക്കീല ചെറുപ്പം മുതൽ വിവിധ സർക്കാർ അഗതി മന്ദിരങ്ങളിലാണു താമസിച്ചിരുന്നത്.

ALSO READ

Advertisements

ഫാൻസിനെ ഹരംകൊള്ളിച്ച് എസ്തറിന്റെ സൂപ്പർ ഫോട്ടോഷൂട്ട് ; ചിത്രങ്ങൾ കാണാം

പ്ലസ്ടു പഠനത്തിനുശേഷം കംപ്യൂട്ടർ കോഴ്സ് പഠിക്കുന്നു. വിധുരാജിന്റെ വീട്ടുകാർ സ്ഥാപനത്തിൽ സമർപ്പിച്ച അപേക്ഷയുടെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനകൾക്കുശേഷമാണു വിവാഹം നടന്നത്. പനമൂട് ദേവീ ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ വിധുരാജ് ഷക്കീലയുടെ കഴുത്തിൽ താലി ചാർത്തി.

രക്ഷാകർത്താവിന്റെ സ്ഥാനത്തു നിന്നു വധുവിനെ മണ്ഡപത്തിലേക്കു നയിച്ചു വരണമാല്യം കൈമാറിയതു സംരക്ഷണകേന്ദ്രം ചെയർമാൻ കൂടിയായ കലക്ടർ ബി.അബ്ദുൽ നാസറാണ്. വിവാഹ ആശംസകൾ നേർന്നു മന്ത്രി ജെ.ചിഞ്ചുറാണി നേതൃത്വം നൽകി.

ALSO READ

ഇവിടെ എന്നും പൊരിഞ്ഞ പോരാട്ടമാണ്, ചായ എടുക്കട്ടേ ചേട്ടാന്ന് പറഞ്ഞു തുടങ്ങുന്ന ബോറടി ദിവസങ്ങൾ ഇവിടെയില്ല: വിവാഹ വാർഷികദിനത്തിൽ സിത്താര കൃഷ്ണകുമാർ

എൻ.കെ.പ്രേമചന്ദ്രൻ എംപി, എം.നൗഷാദ് എംഎൽഎ, ജില്ലാ വനിതാ ശിശുവികസന ഓഫിസർ എസ്.ഗീതാകുമാരി, തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, ആഫ്റ്റർ കെയർ ഹോം മാനേജിങ് കമ്മിറ്റി അംഗം പട്ടത്താനം സുനിൽ, സൂപ്രണ്ട് ടി.ജെ.മേരിക്കുട്ടി,ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ.പി. സജിനാഥ്, ജില്ലാ പ്രോഗ്രാം ഓഫിസർ ടിജു റെയ്ച്ചൽ തോമസ്, കൊല്ലം എസിപി എ. പ്രദീപ് കുമാർ, കലക്ടർ ബി.അബ്ദുൽ നാസറിന്റെ ഭാര്യ റുക്സാന, കെ.സുലഭ, ആർ.എസ്.ശ്രീലത, ജി.പ്രസന്നകുമാരി, പുന്തല മോഹനൻ, ജെ. ശ്രീദേവിയമ്മ, ബി.അജിത് കുമാർ, സി.ജെ. ആന്റണി, ജെ.സുജനൻ എന്നിവരാണ് വിവാഹത്തിന് നേതൃത്വം നൽകിയത്.

 

Advertisement