മാളിൽ പ്രവേശനം നിഷേധിച്ച തനിക്ക് ക്ഷേത്രത്തിലേക്ക് അതിഥിയായി ക്ഷണം; വെണ്ണല മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിനെത്തി കണ്ണുനിറഞ്ഞ് ഷക്കീല

401

ഒരുകാലത്ത് മലയാള സിനിമയിൽ വീശിയടിച്ച ബിഗ്രേഡ് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഷക്കീല. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലും മലയാളത്തിൽ സൂപ്പർതാര ചിത്രങ്ങളേക്കാൾ വിജയം ഷക്കീല ചിത്രങ്ങൾ നേടിയിരുന്നു.

ബിഗ്രേഡ് ചിത്രങ്ങളുടെ കുത്തൊഴുക്ക് അവസാനിച്ചപ്പോൾ കളം വിട്ട ഷക്കീല പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് തിരിച്ചു വന്നിരുന്നു. ഇപ്പോഴിതാ ഷക്കീലയ്ക്ക് പ്രേക്ഷകർക്കിടയിൽ നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രത്തിലെ മഹാശിവരാത്രി ആഘോഷത്തിലെ മുഖ്യാതിഥിയായി ഷക്കീലയെ ക്ഷണിച്ചിരിക്കുകയാണ് അധികൃതർ.

Advertisements

പരിപാടിയിൽ പങ്കെടുക്കവെ വെണ്ണല ക്ഷേത്രത്തെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെന്നും 2001 മുതൽ ഇവിടെ വരാൻ ആഗ്രഹിക്കുന്നതാണെന്നും ഷക്കീല പറഞ്ഞു. തന്നെ വിശിഷ്ടാതിഥിയായി വിളിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ ഷക്കീല കോഴിക്കോട് ഹൈലൈറ്റ് മാളിൽ പ്രവേശനം നിഷേധിച്ച സംഭവത്തെ വേ ദ നയോടെ ഓർത്തെടുത്തു.

ALSO READ- വാപ്പ ഓടുകയായിരുന്നു, യൂണിഫോം കൊണ്ടുവന്ന് എന്റെ കൈയ്യിൽ തരുമ്പോൾ വാപ്പ ആകെപ്പാടെ വിയർത്തിരുന്നു; വാപ്പയുടെ ഓർമ്മയിൽ കണ്ണുനിറഞ്ഞ് മമ്മൂട്ടി

ഈ ഒരു പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചതിൽ നന്ദി. ഇവിടെ വരാൻ 2001 മുതൽ ആഗ്രഹിക്കുന്നതാണ്. തമിഴ്നാട്ടിൽ ഒരുപാട് ക്ഷേത്രങ്ങളിൽ മുമ്പ് പോയിട്ടുണ്ട്. അവസാനം കേരളത്തിൽ വന്നപ്പോൾ ഒരു പ്രശ്നമുണ്ടായിരുന്നു. ഒരു മാളിലേക്ക് ഞാൻ വരുന്നുണ്ടെന്ന് അറിഞ്ഞത് പ്രശ്‌നമായിരുന്നു.

അങ്ങനെ സംഭവിച്ചത് എന്തുകൊണ്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസിലാവുന്നത്. കാരണം ദൈവത്തിന് മറ്റൊരു പ്ലാനുണ്ടായിരുന്നു. മാളിൽ ഞാൻ പോവുകയായിരുന്നുവെങ്കിൽ ഇരുന്നൂറോ മുന്നൂറോ ആളുകളെ അവിടെ വരികയുള്ളൂ. എന്നാൽ ഇവിടെ ആയിരക്കണക്കിന് ആളുകളെ കാണാം. അതുകൊണ്ട് ഇത് ശിവ ഭഗവാനിൽ നിന്നും കിട്ടിയ നീതിയാണെന്ന് കരുതുന്നുവെന്നും ഷക്കീല പറയുകയാണ്.

കോഴിക്കോട് മാളിൽ വെച്ച് നടത്താനിരുന്ന ഒമർ ലുലുവിന്റെ ‘നല്ല സമയം’ എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിൽ ഷക്കീല പങ്കെടുക്കുന്നതിനെ ചൊല്ലി അവസാന നിമിഷം മാറ്റിയ സംഭവമാണ് ഏറെ വിവാദമായത്. ഷക്കീല ചടങ്ങിൽ പങ്കെടുക്കുന്നുണ്ട് എന്നതിന്റെ പേരിലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് ഒമര് ലുലുവും മറ്റ് അണിയറ പ്രവർത്തകരും പ്രതികരിച്ചിരുന്നു.

ALSO READ- അയാൾ എന്നെ വിവാഹം ചെയ്തത് എന്റെ പണത്തിനും പിന്നെ പ്രശസ്തിക്കും വേണ്ടി, കുഞ്ഞിനെ നശിപ്പിക്കാൻ ആവശ്യപ്പെട്ടു: കിഷോർ സത്യക്ക് എതിരെ തുറന്നടിച്ച് ചാർമിള

നടി ഷക്കീലയെ ഒഴിവാക്കിയാൽ അനുമതി നൽകാമെന്ന് മാൾ അധികൃതർ വാഗ്ദാനം ചെയ്‌തെങ്കിലും പരിപാടി റദ്ദാക്കാനായിരുന്നു തങ്ങളുടെ തീരുമാനമെന്നാണ് പിന്നീട് ഒമർ ലുലു അറിയിച്ചത്. ഈ സംഭവം വലിയ വാർത്തയായിരുന്നു. ്ര

ഇക്കാര്യം തന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ വിഷയമല്ലെന്നും കാലാകാലങ്ങളായി സംഭവിക്കുന്ന കാര്യമാണെന്നും ആയിരുന്നു ഷക്കീല ഇതിനോട് അന്ന് പ്രതികരിച്ചത്. അതേസയമം, ഷക്കീലയെ തന്നെ ഞെട്ടിച്ചുകൊണ്ട് നിരവധി പേരാണ് ഷക്കീലയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തിയത്.

പരിപാടി റദ്ദാക്കിയത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ഇരുപത് വർഷങ്ങൾക്ക് മുമ്പ് സമാന സംഭവം ഉണ്ടായിട്ടുണ്ടെന്നും ഷക്കീല പറഞ്ഞു. വർഷങ്ങൾക്കിപ്പുറം കേരളത്തിലേക്കുള്ള തന്റെ മികച്ച തിരിച്ചുവരവാണ് ഇതെന്നായിരുന്നു കരുതിയിരുന്നതെന്നും എന്നാൽ അതുണ്ടായില്ലെന്നും ഷക്കീല പറഞ്ഞിരുന്നു.

Advertisement