21 വയസ്സ് വരെ ആ ബന്ധം ഉണ്ടായിരുന്നു, പിന്നീട് പറയാതെ ഞങ്ങള്‍ പിരിഞ്ഞു; ശാലിനിയുടെ സഹോദരന്‍ റിച്ചാര്‍ഡുമായുള്ള പ്രണയത്തെ കുറിച്ച് ഷക്കീല

32990

പ്ലേഗേൾസ് എന്ന തമിഴ് സിനിമയിൽ വേഷം ചെയ്തുകൊണ്ട് പതിനെട്ടാം വയസ്സിൽ സിനിമാ ജീവിതം ആരംഭിച്ച താരമാണ് ഷക്കീല. ഇളമനസ്സേ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തോടെ മുഖ്യധാരയിൽ ശ്രദ്ധിക്കപ്പെട്ട ഷക്കീല മലയാളത്തിൽ കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ചിത്രം വൻ വിജയമായിരുന്നു. പിന്നാലെ ഒട്ടേറെ മലയാളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

Advertisements

ഡ്രൈവിംഗ് സ്‌കൂൾ, സിസ്റ്റർ മരിയ തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഇത്തരം ചിത്രങ്ങൾക്ക് പ്രേക്ഷകർ കുറഞ്ഞതോടെ ഇവർ മുഖ്യധാരാചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങി. തമിഴിലായിരുന്നു കൂടുതലും. മോഹൻലാലിന്റെ ഛോട്ടാ മുംബൈ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്.

തേജാഭായി ആൻഡ് ഫാമിലി എന്ന ചിത്രത്തിലും അഭിനയിച്ചു. ഞാൻ നിങ്ങളുടെ രാത്രിയുടെ ഭാഗമയിരുന്നു എന്ന പേരിൽ ആത്മകഥയും ഷക്കീല പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാൻസ്ജന്ഡർ കുട്ടികൾക്ക് വേണ്ടിയുള്ള അഭയകേന്ദ്രം അതിലൊന്നാണ്.

ഇന്ന് സോഷ്യൽ മീഡിയയിലും സജീവം ആണ് നടി. തന്റെ പ്രണയത്തെ കുറിച്ചെല്ലാം താരം തുറന്നു പറഞ്ഞു. അതിൽ ശാലിനിയുടെയും ശാമിലിയുടെയും സഹോദരനായ റിച്ചാഡർഡുമായുള്ള പ്രണയത്തെ കുറിച്ചും ഷക്കീല പറഞ്ഞു.

ഞങ്ങൾ അയൽക്കാരായിരുന്നു, നല്ല സുഹൃത്തുക്കളും. അന്നെനിക്ക് പതിനഞ്ച് പതിനാറ് വയസ്സ് പ്രായം കാണും. പ്ലേ സ്റ്റേഷൻ എന്ന ഗെയിം കളിക്കാൻ കൂട്ടിന് എപ്പോഴും അവനെ വിളിക്കും. അങ്ങനെയാണ് സുഹൃത്തുക്കളായത്. അത് പിന്നീട് പ്രണയമായി, എന്റെ 21 വയസ്സ് വരെ ആ ബന്ധം ഉണ്ടായിരുന്നു. പിന്നീട് റിച്ചാർഡ് സിനിമകൾ കമ്മിറ്റ് ചെയ്യാൻ തുടങ്ങി, ഞാനും തിരക്കിലായി. പ്രശ്നങ്ങളൊന്നും ഇല്ലാതെ, പറയാതെ തന്നെ ഞങ്ങൾ വേർപിരിഞ്ഞു .

എന്തിനായിരുന്നു ആ പ്രണയം കൈവിട്ടു കളഞ്ഞത്, സംസാരിക്കാമായിരുന്നില്ലേ എന്നൊക്കെ ഓർത്ത് ഇപ്പോഴും എനിക്കൊരു ഫീൽ തോന്നാറുണ്ട് ഷക്കീല പറഞ്ഞു. പക്ഷെ റിച്ചാർഡ് ഇപ്പോഴും എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളാണെന്നും ഷക്കീല കൂട്ടിച്ചേർത്തു.

 

 

 

Advertisement