സിൽക്ക് സ്മിതയോട് എനിക്ക് ദേഷ്യമുണ്ടായിരുന്നു; മലയാളത്തിൽ എനിക്ക് ദിലീപിനൊപ്പം അഭിനയിക്കാൻ ആഗഹമുണ്ട്; വെളിപ്പെടുത്തി ഷക്കീല

449

തെന്നിന്ത്യൻ സിനിമാ ലോകത്തെ മാദക റാണിയായിരുന്നു ഷക്കീല. ഷക്കീലയുടെ പടം സൂപ്പർ താരങ്ങൾക്ക് വരെ തലവേദനയായി മാറിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പക്ഷെ വിചാരിക്കുന്നത്ര സുഖകരമായിരുന്നില്ല അവരുടെ ജീവിതം. ജീവിതത്തിൽ തിരിച്ചടികൾ നേരിടേണ്ടി വന്ന താരം ഇപ്പോൾ സിനിമയിൽ നിന്ന് അകന്ന് ചെന്നൈയിൽ താമസിച്ച് വരികയാണ്.

ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്‌സ് എന്ന യൂട്യൂബ് ചാനലിന് ഷക്കീല നല്കിയ അഭിമുഖമാണ് വൈറലാകുന്നത്. ചാന്ത്‌പൊട്ട് എന്ന സിനിമ കണ്ടതിന് ശേഷം നടൻ ദിലീപിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നാണ് താരം വ്യക്തമാക്കിയത്. ഷക്കീലയുടെ വാക്കുകൾ ഇങ്ങനെ; കിന്നാരത്തുമ്പികളിൽ അഭിനയിക്കുന്ന സമയത്ത് അതിലെ ചെറുപ്പക്കാരനായ സഞ്ജുവിന് എന്നെ കാണുന്നത് ഭയമായിരുന്നു. എന്നെ ചേച്ചിയെ പോലെ കണ്ടാൽ മതിയെന്നാണ് ഞാൻ അന്ന് അവനോട് പറഞ്ഞത്. ആ സമയത്ത് അവൻ വളരെ ചെറിയ കുട്ടിയായിരുന്നു.

Advertisements

Also Read

Also Read
ഐശ്വര്യറായിയാണ് എന്റെ നായികയായി അഭിനയിക്കുന്നത് എന്നു പറഞ്ഞപ്പോൾ അയാൾ നിശബ്ദനായി; പത്ത് മിനിറ്റോളം എന്നെ നോക്കി നിന്നു; രജനികാന്തിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

സിൽക്ക് സ്മിതയോട് എനിക്ക് ദേഷ്യമുണ്ട്. ഒരുപടത്തിൽ ഞാൻ അവരുടെ അനിയത്തിയായി അഭിനയിച്ചിരുന്നു. അതിലെ ഒരു സീനിൽ അവരെന്നെ അടിക്കുന്ന ഒരു രംഗമുണ്ട്. അതിൽ അവരെന്നെ ശരിക്കും അടിച്ചു. വേദനിച്ച് ഞാൻ കരഞ്ഞു. അക്കാര്യത്തിൽ അവരെന്നോട് സോറി പോലും ചോദിച്ചില്ല. പിറ്റേദിവസം ഒരു ബാസ്‌ക്കറ്റ് നിറയെ ചോക്‌ളേറ്റ് അവരെനിക്ക് സമ്മാനിച്ചു. പക്ഷെ അപ്പോഴും അവർ സോറി ചോദിച്ചില്ല. അതിനാൽ തന്നെ എനിക്കവരോട് ദോഷ്യമുണ്ടായിരുന്നു. മരിച്ചപ്പോൾ പോലും ഞാൻ അവരെ കാണാൻ പോയില്ലെന്നും ഷക്കീല പറഞ്ഞു.

Advertisement