കേരളത്തിലുള്ളവര്‍ക്ക് മാത്രം ഒരു മാറ്റവുമില്ല, ആ സംഭവം വല്ലാതെ വേദനിപ്പിച്ചു, മലയാളികള്‍ എന്നെ അപമാനിച്ചുകൊണ്ടിരിക്കുകയാണ്, ഷക്കീല പറയുന്നു

388

കോഴിക്കോട് മാളില്‍ വെച്ച് നടത്താനിരുന്ന ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ച് അവസാന നിമിഷം മാറ്റിയ സംഭവം ഏറെ വിവാദമായിരിക്കുകയാണ്. നടി ഷക്കീല ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട് എന്നതിന്റെ പേരിലാണ് പരിപാടിക്ക് അനുമതി നിഷേധിച്ചതെന്ന് ഒമര് ലുലുവും മറ്റ് അണിയറ പ്രവര്‍ത്തകരും പ്രതികരിച്ചിരുന്നു.

Advertisements

നടി ഷക്കീലയെ ഒഴിവാക്കിയാല്‍ അനുമതി നല്‍കാമെന്ന് മാള്‍ അധികൃതര്‍ വാഗ്ദാനം ചെയ്തെങ്കിലും പരിപാടി റദ്ദാക്കാനായിരുന്നു തങ്ങളുടെ തീരുമാനമെന്നാണ് പിന്നീട് ഒമര്‍ ലുലു അറിയിച്ചത്. ഈ സംഭവം വലിയ വാര്‍ത്തയായിരുന്നു. പ്രമുഖരടക്കം നിരവധി പേരാണ് സംഭവത്തില്‍ സോഷ്യല്‍മീഡിയയിലൂടെ പ്രതികരിച്ചത്.

Also Read: സബയുമായി ലിവിങ് ടുഗെതറില്‍, സ്വന്തമാക്കിയത് 100 കോടിയുടെ ഫ്‌ളാറ്റ്, ഇനി ഹൃത്വിക്കിന്റെ ജീവിതം അറബിക്കടലിന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് സബയ്‌ക്കൊപ്പം

ഇക്കാര്യം തന്നെ സംബന്ധിച്ച് ഇത് ആദ്യത്തെ വിഷയമല്ലെന്നും കാലാകാലങ്ങളായി സംഭവിക്കുന്ന കാര്യമാണെന്നും ആയിരുന്നു ഷക്കീല ഇതിനോട് പ്രതികരിച്ചത്. അതേസയമം, ഷക്കീലയെ തന്നെ ഞെട്ടിച്ചുകൊണ്ട് നിരവധി പേരാണ് ഷക്കീലയെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തിയത്.

ഇപ്പോഴിതാ വിഷയത്തില്‍ കൂടുതല്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷക്കീല. പരിപാടി റദ്ദാക്കിയത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാന സംഭവം ഉണ്ടായിട്ടുണ്ടെന്നും ഷക്കീല പറയുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം കേരളത്തിലേക്കുള്ള തന്റെ മികച്ച തിരിച്ചുവരവാണ് ഇതെന്നായിരുന്നു കരുതിയിരുന്നതെന്നും എന്നാല്‍ അതുണ്ടായില്ലെന്നും ഷക്കീല പറയുന്നു.

Also Read; സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ അച്ഛനേക്കാള്‍ പ്രായമുള്ള ആളുമായി വിവാഹം, കുഞ്ഞ് ജനിച്ച് മൂന്നാം മാസം വിവാഹമോചനം; ജീവിതം പറഞ്ഞ് അഞ്ജു

തമിഴ് തെലുങ്ക് ഭാഷകളിലെല്ലാം തന്നെ പരിപാടികള്‍ക്ക് വിളിക്കാറുണ്ടെന്നും കേരളത്തില്‍ നിന്നാണ് മോശമായ സംഭവം ഉണ്ടായതെന്നും കേരളത്തിലുള്ളവര്‍ക്ക് മാത്രം ഒരു മാറ്റവും ഇല്ലെന്നും ഷക്കീല പറയുന്നു.

Advertisement