ഒരു കാലത്ത് മലയാള സിനിമയില്‍ സൂപ്പര്‍താരങ്ങളെക്കാള്‍ മൂല്യം ഉണ്ടായിരുന്ന നടിയാണ് ഷക്കീല. ബി ഗ്രേഡ് സിനിമകളില്‍ കൂടി ആയിരുന്നു ഇക്കിളി നായികയായി ഷക്കീല വന്‍വിജയങ്ങള്‍ നേടിയെടുത്തത്. സൂപ്പര്‍താര സിനിമകള്‍ അടക്കം പരാജയത്തിലേക്ക് കൂപ്പുകുത്തിയ ഒരു കാലഘട്ടത്തില്‍ മലയാള സിനിമയെ രക്ഷപെടുത്തിയത് ഷക്കീല ചിത്രങ്ങള്‍ ആയിരുന്നു.
വളരെ ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ ഷക്കീല എത്തിയിരു ന്നു. കിന്നാരത്തുമ്പികള്‍ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് നടിയുടെ ജീവിതം മാറിമറിഞ്ഞത്. സില്‍ക്ക് സ്മിതക്ക് ഒപ്പം തമിഴ് സിനിമയില്‍ അഭിനയിച്ചാണ് സിനിമാ ജീവിതം തുടങ്ങിയത്.
സില്‍ക്കിന്റെ അനിയത്തിയായാണ് ഷക്കീല ആ സിനിമയില്‍ അഭിനയിച്ചത്. ഇന്ന് സിനിമയില്‍ സജീവമല്ല താരം. എന്നാല്‍ മിനിസ്ക്രീനില്‍ സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ വിവാഹത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും നീലച്ചിത്രങ്ങളിലെ നായികയായി മാറേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും സംസാരിക്കുകയാണ് താരം.
വീട്ടിലെ സാമ്പത്തിക സ്ഥിതിയാണ് ഇത്തരം ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കാരണം. ആര്‍ക്കുവേണ്ടിയാണോ താന്‍ ഈ തീരുമാനമെടുത്തത് അവര്‍ തനിക്കൊപ്പം ഇന്നില്ലെന്നും വിവാഹജീവിതമൊക്കെ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ ഒന്നും നടന്നില്ലെന്നും താരം പറയുന്നു.
കുടുംബത്തോടൊപ്പം ജീവിക്കുക എന്നതായിരുന്നു തന്റെ ഒരേയൊരു ആഗ്രഹം. എന്നാല്‍ ഇന്ന് ഭക്ഷണത്തിനും പണത്തിനും ക്ഷാമമില്ലെങ്കിലും കുടുംബത്തിന്റെ അഭിവമുണ്ടെന്നും ജീവിതത്തില്‍ ഒത്തിരി വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ടെന്നും താരം പറയുന്നു.