‘നിങ്ങളൊക്കെ എന്നെ കാണുന്നതിന് മുന്‍പേയുള്ള ബന്ധം, 30 വര്‍ഷം ഇതിന്റെ ബലത്തിലാണ് ജീവിച്ചത്’,പെട്ടെന്ന് ഉപേക്ഷിക്കാനാകില്ല: തുറന്നടിച്ച് ഷക്കീല

168

ഒരു കാലത്ത് മലയാള സിനിമയില്‍ സൂപ്പര്‍താരങ്ങളെക്കാള്‍ മൂല്യം ഉണ്ടായിരുന്ന നടിയാണ് ഷക്കീല. ബി ഗ്രേഡ് സിനിമകളില്‍ കൂടി ആയിരുന്നു ഇക്കിളി നായികയായി ഷക്കീല വന്‍വിജയങ്ങള്‍ നേടിയെടുത്തത്. സൂപ്പര്‍താര സിനിമകള്‍ അടക്കം പരാജയത്തിലേക്ക് കൂപ്പുകുത്തിയ ഒരു കാലഘട്ടത്തില്‍ മലയാള സിനിമയെ രക്ഷപെടുത്തിയത് ഷക്കീല ചിത്രങ്ങള്‍ ആയിരുന്നു.

വളരെ ചെറുപ്രായത്തില്‍ തന്നെ സിനിമയില്‍ ഷക്കീല എത്തിയിരു ന്നു. കിന്നാരത്തുമ്പികള്‍ എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചതോടെ ഈണ് നടിയുടെ ജീവിതം മാറിമറിഞ്ഞത്. സില്‍ക്ക് സ്മിതക്ക് ഒപ്പം തമിഴ് സിനിമയില്‍ അഭിനയിച്ചാണ് സിനിമാ ജീവിതം തുടങ്ങിയത്. സില്‍ക്കിന്റെ അനിയത്തിയായാണ് ഷക്കീല ആ സിനിമയില്‍ അഭിനയിച്ചത്.

Advertisements

ഇപ്പോഴിതാ താരം വീണ്ടും മിനിസ്‌ക്രീനിലടക്കം സജീവമാവുകയാണ്. ഫ്‌ളവേഴ്‌സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയില്‍ ഊര്‍മിള എന്ന കഥാപാത്രമായും ഷക്കീല എത്തുന്നുണ്ട്. തമിഴ് ചാനലില്‍ ടോക് ഷോയും ഷക്കീല അവതരിപ്പിക്കുന്നുണ്ട്. ഇതിനിടെ പ്രശസ്തമായ ബിഗ് ബോസ് ഷോയിലും താരം എത്തിയിരുന്നു. കന്നഡ ബിഗ്‌ബോസിന് പിന്നാലെ ഷക്കീല തെലുങ്ക് ബിഗ്‌ബോസിലും മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലുള്ള പഴയ ഇമേജ് മാറ്റാനായിട്ടാണ് ഷക്കീല ഷോയിലേക്ക് എത്തിയത്.

ALSO READ- ചിരിച്ച് പോയൊരു ഗോസിപ്പായിരുന്നു അത്; മകളാണ് അക്കാര്യം വന്ന് പറഞ്ഞത്; ജീവിതം പറഞ്ഞ് സായ്കുമാറും, ബിന്ദുപണിക്കരും

എന്നാല്‍ താരം രണ്ടാഴ്ച്ചയ്ക്കകം തന്നെ ഷോയില്‍ നിന്ന് പുറത്തായിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് പ്രതികരണവുമായി എത്തിയിരുന്നത്. ചിലര്‍ ഷക്കീലയുടെ ഷോയ്ക്ക് ഉള്ളിലെ സിഗരറ്റ് വലി അമിതമായതാണ് പുറത്താകലിന് കാരണമായതെന്നാണ് പലരും ചൂണ്ടിക്കാണിച്ചത്.

ബിഗ് ബോസ് ഹൗസില്‍ സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ മിക്കതും പുറത്തു വരാറുണ്ട്. ലൈവായും പ്രേക്ഷകര്‍ക്ക് കാണാന്‍ സൗകര്യമുള്ളതിനാല്‍ തന്നെ സിഗററ്റ് വലി ഒരു മറവുമില്ലാതെയാണ് പ്രേക്ഷകര്‍ കണ്ടത്.

അതേസമയം, പുറത്താകലിനോട് ഷക്കീലയും പ്രതികരിക്കുകയാണ്. താന്‍ തെലുങ്ക് ബിഗ് ബോസില്‍ ഞാന്‍ എത്തിയപ്പോല്‍ തന്നെ ഒരു അമ്മയെ കാണുന്ന രീതിയിലാണ് എല്ലാവരും എന്നോട് പെരുമാറിയതെന്ന് താരം പറയുന്നു.

ALSO READ- ‘എനിക്കാ വേഷം പറ്റില്ല, എന്നെ കൊണ്ടത് താങ്ങില്ല’; സുരേഷ് ഗോപിയുടെ വില്ലനായുള്ള വേഷം ആദ്യം സിദ്ദിഖ് നിരസിച്ചിരുന്നെന്ന് വിജി തമ്പി

‘പക്ഷേ നിങ്ങളോര്‍ക്കണം, നിങ്ങളൊക്കെ എന്നെ അമ്മയായി കാണുന്നതിന് മുന്‍പ് എനിക്കുണ്ടായിരുന്ന ഒരേയൊരു സൗഹൃദം സിഗരറ്റ് മാത്രമാണ്. കഴിഞ്ഞ മുപ്പത് വര്‍ഷമായി അതിന്റെ ധൈര്യത്തിലാണ് ഞാന്‍ നില്‍ക്കുന്നത്. എണ്ണത്തില്‍ കുറവ് വരുത്താന്‍ പറ്റുമെങ്കിലും അതില്ലാതെ എനിക്ക് പറ്റില്ല’-എന്നാണ് ഷക്കീല വെളിപ്പെടുത്തിയിരിക്കുന്നത്.

‘ഞാന്‍ സിഗരറ്റ് വലിക്കും എന്നത് എല്ലാവര്‍ ക്കും അറിയാവുന്നതാണ്, അത് ഞാന്‍ തന്നെ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. പിന്നെ ബിഗ് ബോസില്‍ സിഗരറ്റ് വലിക്കുന്നത് എങ്ങനെ പ്രശ്നമാകും. അവിടെ പോയതു മുതല്‍ സിഗരറ്റ് വലിക്കുന്നുണ്ട്.’

എന്നാല്‍ തന്നെ പുറത്താക്കാനായി മനഃപൂര്‍വ്വം തന്റെ അത്തരം ക്ലിപ്പിങ്‌സ് കൂടുതല്‍ പുറത്താകുന്ന ആഴ്ചയില്‍ പുറത്തുവിടുകയായിരുന്നു എന്നാണ് ഷക്കീല പറയുന്നത്. ഇതൊരു ടെക്‌നിക്ക് ആണ്. കൂടുതല്‍ പ്രതിഫലം വാങ്ങുന്ന എന്നെ പോലുള്ളയുള്ളവരെ അവര്‍ പെട്ടെന്ന് പുറത്താക്കും. ഷോയ്ക്ക് ഹൈപ്പ് കിട്ടാനാണ് ഞങ്ങളെ പോലെ ഉള്ളവരെ അതില്‍ കൊണ്ടുവരുന്നതെന്നും താരം വിമര്‍ശിച്ചു.

Advertisement