ഇന്നാണ് പ്രണയിച്ചതെങ്കിൽ ഈ ബന്ധം പോലും നിലനിൽക്കില്ലായിരുന്നു; വിവാഹമൊന്നും നടക്കില്ലായിരുന്നു; തുറന്ന് പറഞ്ഞ് ഷാജു ശ്രീധറും ചാന്ദ്‌നിയും

224

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിലെത്തി വർഷങ്ങളായി അഭിനയരംഗത്ത് നിറഞ്ഞു നിൽക്കുന്ന മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ ഷാജു ശ്രീധർ. സിനിമയിലും സീരിയലുകളിലും തന്റേതായ സ്ഥാനം ചേർത്തുവച്ച് കലാകാരൻ ഇപ്പോഴും സജീവമായ തന്റെ യാത്ര തുടരുകയാണ്. മുൻ സീരിയൽ താരം ചാന്ദ്നിയെ ആണ് വിവാഹം കഴിച്ചത്. പ്രണയ വിവഹം ആയിരുന്നു ഇവരുടേത്.

സുനി എന്നാണ് ഷാജു ചാന്ദ്‌നിയെ വിളിക്കുന്നത്. തങ്ങളുടെ പ്രണയകഥയും ഇരുപത് വർഷം പിന്നിട്ട ദാമ്പത്യ ജീവിതത്തെ കുറിച്ചും സംസാരിച്ച് സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇരുവരും. ഇക്കാലത്ത് ആയിരുന്നെങ്കിൽ ഞങ്ങളുടെ ബന്ധം വിവാഹത്തിൽ എത്തുമായിരുന്നില്ല എന്നാണ് ഷാജു പറയുന്നത്.

Advertisements

ഇന്നത്തെ കാലത്താണ് പ്രണയിക്കുന്നത് എങ്കിൽ പ്രണയത്തിന് അത്രയും ആത്മാർത്ഥത ഉണ്ടാവും എന്ന് ഞങ്ങൾക്ക് തോന്നുന്നില്ല. ഈ ബന്ധം തന്നെ നിലനിൽക്കില്ലായിരുന്നെന്നാണ് ഷാജുവും ചാന്ദ്‌നിയും പറയുന്നത്. ഒരു പക്ഷെ വീട്ടുകാർ സമ്മതിക്കുമായിരിക്കാം. പക്ഷെ പ്രണയിക്കുന്ന രണ്ട് പേരും ഓകെ ആയിരിക്കണം എന്നില്ലെന്നും അവർക്ക് മറ്റ് പല ബന്ധങ്ങളും ഉണ്ടായിരിക്കാമെന്നാണ് ഷാജു പറയുന്നത്

ALSO READ- എനിക്കുണ്ടായ അബ്യൂസ് എവിടെയും പറഞ്ഞിട്ടില്ല; പെട്ടെന്നുണ്ടായ തോന്നലിലാണ് അവിടെ വെച്ച് പറഞ്ഞത്; ആർക്കെങ്കിലും പ്രചോദനമാകട്ടെ: അനാർക്കലി മരിക്കാർ

ഇന്നത്തെ കമിതാക്കൾക്ക് ഒന്ന് അല്ലെങ്കിൽ മറ്റൊന്ന് എന്ന രീതിയിൽ ചിന്തിക്കാൻ സാധിക്കുന്നുണ്ട്. തേപ്പ് കഥയൊക്കെ ഇപ്പോൾ വളരെ സ്വഭാവികമായി കേൾക്കുന്ന ഒന്നാണ്. മകളൊക്കെ വന്ന് ഓരോ കഥകൾ പറയും, മറ്റെ ആളുമായി കുറച്ച് കാലം പ്രണയത്തിലായിരുന്നു, പിന്നെ അയാളെ തേച്ച് വേറെ ആളെ പ്രണയിച്ചു എന്നൊക്കെയെന്നും ഷാജു പറയുകയാണ്.

ഈ കാലത്ത് തേപ്പ് എന്ന വാക്കിന്റെ അർത്ഥം തന്നെ മാറിപ്പോയി. ചോയിസുകൾ ഉള്ളത് കൊണ്ടാണ് തേപ്പുകൾ കൂടുന്നത്. അന്ന് അങ്ങനെയല്ല, ഒരു പ്രണയ ബന്ധം തകർന്നാൽ പിന്നെ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയായിരുന്നു അന്നൊക്കെയെന്ന് താരദമ്പതികൾ പറയുകയാണ്.

എന്നാലിപ്പോൾ ഒരു പ്രണയം തുടങ്ങുമ്പോൾ തന്നെ ആദ്യം ചിന്തിയ്ക്കുന്നത് ഇവൾ എന്നെ തേക്കുമോ, ഇവൻ എന്നെ തേക്കുമോ എന്ന രീതിയിലാണ്. അന്ന് ഞങ്ങളുടെ പ്രണയ കാലത്ത് എല്ലാം എക്സ്പീരിയൻസ് ചെയ്തുകൊണ്ടാണ് ഞങ്ങൾ വന്നത്. കത്തുകളിലായിരുന്നു തുടക്കമെന്നുംഇരുവരും പറയുന്നു.

ALSO READ- പതിനെട്ടാം വയസിൽ ഞാൻ ലോകസുന്ദരി പട്ടം നേടിയത് ഏഴുവയസുകാരനായ നിക് ജൊനാസ് ടിവിയിലൂടെ കണ്ടിരുന്നു; വെളിപ്പെടുത്തിയത് അമ്മയെന്ന് പ്രിയങ്ക ചോപ്ര

പിന്നെയാണ് മൊബൈൽ ഫോണുകൾ വന്നത്. അന്ന് എഴുതിവച്ച ഒരു കത്ത് ഇന്ന് കിട്ടിയിരുന്നെങ്കിൽ പുരാവസ്തുവായി എടുത്ത് വയ്ക്കാമായിരുന്നു എന്നാണ് ഷാജു പറയുന്നത്. കാരണം ഷാജുവിന്റെ കൈയ്യിൽ ചാന്ദ്നി നൽകിയ ഒരു കത്ത് പോലും ഇല്ല. എന്നാൽ ഷാജു എഴുതിയ കത്തുകൾ എല്ലാം ചാന്ദ്നി ഇപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട് താനും.

കൂടാതെ, ഷാജു പറയുന്നത് ഇനിയുള്ള കാലം ഒന്നിലും വലിയ വിശ്വാസം ഒന്നും വയ്ക്കേണ്ട എന്നാണ്. പ്രണയിക്കുന്നവർ പരസ്പരം വിശ്വസിക്കുന്നത് പോയിട്ട്, സ്വന്തം മക്കൾ നാളെ നമ്മളെ നോക്കും എന്ന വിശ്വാസം പോലും വേണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.

മക്കൾക്ക് അവരുടേതായ തീരുമാനങ്ങളും ഭാവിയും ഉണ്ടാവും. ഇപ്പോൾ എന്തെങ്കിലും ചേർത്ത് വച്ച്, ഭാവിയിൽ നമുക്കൊരു കരുതലായി വയ്ക്കാം എന്ന് താൻ എപ്പോഴും ചാന്ദ്നിയോട് പറയാറുണ്ട് എന്നാണ് ഷാജു വെളിപ്പെടുത്തുന്നത്.

Advertisement