മലയാളികളുടെ പ്രിയപ്പെട്ട സിനിമാ താരമാണ് ഷാജു ശ്രീദർ. കോമഡി രംഗത്തു നിന്നും സിനിമയിലെ നായക പദവി വരെ എത്തിയ താരമാണ് ഷാജു. ഇപ്പോഴുംവേദികളിൽ സജീവമാണ് താരം. ഇപ്പോഴിതാ ഷാജു മലയാലത്തിലെ സീരിയലുകളെ വിലയിരുത്തുകയാണ്.
മുൻപത്തെ കാലത്തെ സീരിയലുകൾക്ക് നമ്മുടെയൊക്കെ ജീവിതവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധങ്ങളുണ്ടായിരുന്നെന്നും എന്നാൽ, പുതിയ കാലത്തെ സീരിയലുകൾ അതിൽ നിന്നും ഒരുപാട് മാറിയെന്നുമാണ് ഷാജു നിരീക്ഷിക്കുന്നത്.
ഇന്നത്തെ സീരിയലിലെ അടുക്കളയിലെ ജോലിക്കാരിക്കും കോമയിൽ കിടക്കുന്ന സ്ത്രീക്കും ലിപ്സ്റ്റിക്കും കഴുത്ത് നിറയെ ആഭരണങ്ങളുമൊക്കെ ഉണ്ടാകുമെന്നും ഷാജു ശ്രീധർ പറഞ്ഞു.
താനിപ്പോൾ കുറെ വർഷങ്ങളായി ഞാൻ ഇപ്പോൾ സീരിയലുകൾ ചെയ്യുന്നില്ല. ഒരു കാലത്ത് ഞാൻ എല്ലാ സീരിയലുകളിലും ഹീറോ ആയിരുന്നു. തനിക്ക് ലഭിച്ചിട്ടുള്ള ഒരു ഭാഗ്യമായിരുന്നു അത്. മധു, ശ്രീവിദ്യ, സീമ, മുരളി, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, നെടുമുടി വേണു തുടങ്ങി മലയാളത്തിലെ ലെജൻഡ്സിന്റെ കൂടെ അഭിനയിക്കാൻ സാധിച്ചെന്ന് ഷാജു കുടുംബത്തോടൊപ്പം ക്യാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
യാത്രയ്ക്കിടെ ഉണ്ടായ ഒരു അനുഭവവും ഷാജു പറയുന്നുണ്ട്. ഈയടുത്ത് വളരെ ഫെയ്മസായിട്ടുള്ള ഒരു ആർടിസ്റ്റിനെ ട്രെയ്നിൽ വെച്ച് കണ്ടിരുന്നു. സീരീയലിൽ അഭിനയിച്ച് വരികയായിരുന്നു അവർ. തളർന്ന് അവശയായിട്ടുണ്ട്. എന്താ പറ്റിയതെന്ന് ചോദിച്ചപ്പോളാണ് അവർ പറഞ്ഞത്, ഒരു ദിവസം പത്തും പതിനാലും സീനുകൾ വരെ എടുക്കുന്നുണ്ടെന്ന്.
ഇപ്പോൾ കൂടുതൽ എപ്പിസോഡ് എടുത്ത് കൂടുതൽ ലാഭമുണ്ടാക്കുകയാണ് ചെയ്യുന്നത്. ഒരു ആർടിസ്റ്റിന് കൊടുക്കുന്ന പണത്തിന് അവരെ പരമാവധി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. അതു കൊണ്ടു തന്നെ ആ ക്വാളിറ്റിയേ സീരിയലുകൾക്കുണ്ടാകൂവെന്നും ഷാജു പറയുന്നു.
മുൻപ് സീരിയൽ എന്നൊക്കെ പറഞ്ഞാൽ ടിവിക്ക് മുന്നിൽ തന്നെ നമ്മൾ ഇരിക്കുമായിരുന്നു. കെകെ രാജീവിന്റെയും സജി സുരേന്ദ്രന്റെയും സീരിയലുകളൊക്കെ സിനിമ പോലെയുണ്ടെന്ന് നമ്മൾ പറയുമായിരുന്നു. അതിനൊക്കെ നമ്മുടെ ജീവിതവുമായി എവിടെയോ ബന്ധങ്ങളുണ്ടായിരുന്നെന്നാണ് ഷാജു പറയുന്നത്.
എന്നാൽ ഇന്നിപ്പോൾ അടുക്കളയിൽ നിൽക്കുന്ന ജോലിക്കാരി പോലും ലിപ്സ്റ്റിക്കും കഴുത്ത് നിറയെ ആഭരണങ്ങളും ഇട്ടാണ് നിൽക്കുന്നത്. കോമ സ്റ്റേജിൽ കിടക്കുന്ന സ്ത്രീയാണെങ്കിലും ലിപ്സ്റ്റിക്കിട്ടായിരിക്കും കിടക്കുന്നത്. ആരാണ് കോമ സ്റ്റേജിലൊക്കെ ലിപ്സ്റ്റിക്ക് ഇടുന്നതെന്നുംതാരം പരിഹസിക്കുന്നു.
താനും സീരിയലിൽ അഭിനയിച്ച ആളാണ്. അത് കൊണ്ട് വരുമാനമുണ്ടാക്കിയ ആളാണ്. പക്ഷെ തന്റെ വീട്ടിൽ തന്റെ കാറ് കാണുമ്പോഴേക്കും എല്ലാവരും സീരിയൽ ഓഫ് ചെയ്ത് ഓടിക്കളയും. കാരണം ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്, സീരിയൽ കാണുന്നതൊക്കെ കൊള്ളാം, പക്ഷെ ഇതിലെ കാര്യങ്ങൾ എടുക്കരുതെന്ന്. പഴയകാലത്തെ വിഷയങ്ങളൊന്നുമല്ല ഇപ്പോൾ സീരിയലുകളിൽ ഉള്ളതെന്നും ഷാജു വിമർശിച്ചു.