മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിന്റെ തിരക്കഥ വാങ്ങാന്‍ പ്രിയദര്‍ശന്‍ സമീപിച്ചിരുന്നു, പക്ഷേ; ഷാജി നടേശന്റെ വെളിപ്പെടുത്തല്‍

20

വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും കുഞ്ഞാലി മരക്കാരായി വെള്ളിത്തിരയിലെത്തുമെന്ന് ഉറപ്പായിരിക്കുന്നു.

Advertisements

ഓഗസ്റ്റ് സിനിമാസിന്റെ ഷാജി നടേശന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുഞ്ഞാലി മരക്കാര്‍ വിട്ടുകളയുന്നതിനെ കുറിച്ച് ഒരിക്കല്‍ പോലും ആലോചിച്ചിട്ടില്ല. 2014 മുതല്‍ ഈ സിനിമയുടെ ആലോചനയിലായിരുന്നു.

എന്നാല്‍ സന്തോഷ് ശിവന്‍ കുറച്ച് ബിഗ് ബജറ്റ് ചിത്രങ്ങളുടെ തിരക്കിലായി പോയതിനാല്‍ മരക്കാരുടെ മറ്റു ജോലികള്‍ തുടരുന്നതിനൊന്നും സാധിച്ചില്ല. എന്നാല്‍ ഈ വര്‍ഷം തന്നെ സിനിമ ചിത്രീകരണം ആരംഭിക്കും. ടി പി രാജീവനാണ് സിനിമയ്ക്ക് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

തിരക്കഥ ലഭിക്കാനായി പ്രിയദര്‍ശന്‍ സമീപിച്ചിരുന്നു എന്നാല്‍ ഓഗസ്റ്റ് സിനിമാസിനോടുള്ള പ്രതിബദ്ധത നിമിത്തം അദ്ദേഹം അങ്ങിനെ ചെയ്തില്ല.

ചരിത്രത്തോട് നീതി പുലര്‍ത്തുന്ന തരത്തിലായിരിക്കും മമ്മൂട്ടിയുടെ മരക്കാര്‍ ചിത്രീകരിക്കുക. ചിത്രത്തിനായി വളരെ വിപുലമായ റിസര്‍ച്ച് തന്നെ നടത്തുന്നുണ്ട്. ഷാജി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന കുഞ്ഞാലി മരക്കാര്‍ ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്.

ബാഹുബലിക്ക് വരെ സെറ്റുകള്‍ ഒരുക്കിയ ദേശീയ അവാര്‍ഡ് ജേതാവ് സാബു സിറിള്‍ ഒരുക്കിയ ബ്രഹ്മാണ്ഡ കപ്പലുകളുടെ സെറ്റില്‍ ആണ് ഇപ്പോള്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

നൂറു കോടി രൂപയ്ക്കു മുകളില്‍ മുതല്‍ മുടക്കി ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍.

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ഷോട്ട് എന്റെര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

തിരുവാണ് ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. 2020 ല്‍ മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ റിലീസിന് എത്തിക്കാന്‍ പ്ലാന്‍ ചെയ്യുന്ന ഈ ചിത്രത്തില്‍

മോഹന്‍ലാലിന് ഒപ്പം പ്രണവ് മോഹന്‍ലാല്‍, മധു, മഞ്ജു വാര്യര്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍ , കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, തമിഴ് നടന്മാരായ അര്‍ജുന്‍, പ്രഭു, ഹിന്ദി നടന്‍ ആയ സുനില്‍ ഷെട്ടി, പൂജ കുമാര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

Advertisement