കുഞ്ഞാലി മരയ്‌ക്കാര്‍ നാലാമന്റെ കഥയുമായി മോഹന്‍ലാലും മമ്മൂട്ടിയും എത്തുന്നു എന്നുള്ള വാര്‍ത്തകളാണ് കുറച്ച് നാളുകളായി സിനിമാലോകത്ത് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞിടെ നടന്ന ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ സൂചിപ്പിച്ചത് മമ്മൂട്ടിയുടെ മരയ്‌ക്കാര്‍ നടക്കില്ല എന്നാണ്.
എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത് മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല എന്നാണ്.
നിര്‍മ്മാതാവ് ഷാജി നടേശന്റേ പേരില്‍ പ്രചരിക്കുന്ന വാട്സാപ്പ് സ്ക്രീന്‍ ഷോട്ടുകളില്‍ മോഹന്‍ലാല്‍ പറഞ്ഞതല്ല സത്യം എന്നാണ് ഷാജി നടേശന്‍ പറയുന്നത്.
ഇതോടെ കുഞ്ഞാലിമരക്കാര്‍ വീണ്ടും വിവാദത്തിലേക്ക് കടക്കുകയാണ്.
മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മറയ്ക്കറിന്റെയും പ്രിയന്‍ദര്ശന്റെ കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹവും ഒരേ സമയത്താണ് പ്രഖ്യാപിച്ചത്.
എന്നാല്‍ ഒരേ വിഷയം സിനിമയാകുന്നതിനോട് എതിര്‍പ്പുകള്‍ വന്നതോടെ സന്തോഷ് ശിവന് എട്ടു മാസം സമയം പ്രിയദര്‍ശന്‍ നല്‍കുകയായിരുന്നു.