ഡ്യൂപ്പ് ചെയ്യാന്‍ വന്നവരെല്ലാം പിന്മാറി, എന്തെങ്കിലും തെറ്റ് വന്നാല്‍ നേരെ വീഴുന്നത് വെള്ളച്ചാട്ടത്തില്‍, ഒടുവില്‍ ആ രംഗം ചെയ്യാന്‍ നേരിട്ടിറങ്ങി ലാല്‍സാര്‍, നരന്‍ സിനിമയിലെ സാഹസികരംഗത്തെ കുറിച്ച് ഷാജി കുമാര്‍ പറയുന്നു

368

മലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. ആദ്യ ചിത്രത്തില്‍ വില്ലനായി എത്തിയ താരം പിന്നീട് മലയാള സിനിമാലോകത്തിന്റെ സൂപ്പര്‍താരമായി. മൂന്ന് പതിറ്റാണ്ടോളമായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരം വിവിധ സംവിധായകര്‍ക്കൊപ്പം നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

Advertisements

താന്‍ ചെയ്യുന്ന കഥാപാത്രങ്ങളോട് 100 ശതമാനവും നീതി പുലര്‍ത്തുന്ന നടനാണ് മോഹന്‍ലാല്‍. ഒരോ പ്രൊജക്ടിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഹാര്‍ഡ് വര്‍ക്കും ഡെഡിക്കേഷനും സംവിധായകരും നിര്‍മ്മാതാക്കളും അത്ഭുതത്തോടെ പറഞ്ഞിട്ടുണ്ട്.

Also Read: തലൈവര്‍ 170, പത്ത് ദിവസത്തെ ഷൂട്ടിങ് കേരളത്തില്‍, സ്റ്റൈല്‍ മന്നന്‍ തിരുവനന്തപുരത്തേക്ക്

ഇപ്പോഴിതാ നരന്‍ എന്ന ഹിറ്റ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് സംസാരിക്കുകയാണ് സിനിമാട്ടോഗ്രാഫറായ ഷാജി കുമാര്‍. മുള്ളംകൊല്ലി വേലായുധന്‍ ഇന്നും പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ചേര്‍ത്തിരിക്കുന്ന കഥാപാത്രമാണെന്നും പൊള്ളാച്ചി ഭാഗത്ത് വെച്ചായിരുന്നു ഷൂട്ട് എന്നും ഷാജി കുമാര്‍ പറയുന്നു.

മഴയത്ത് മരങ്ങള്‍ പിടിക്കാനായി വേലായുധന്‍ ഇറങ്ങുന്ന സീനുകള്‍ സിനിമകണ്ട പ്രേക്ഷകരെ ഒത്തിരി ത്രില്ലടിപ്പിച്ചിരുന്നു. വളരെ സാഹസികത നിറഞ്ഞ രംഗങ്ങളായിരുന്നു അതെന്നും ശക്തമായ മഴയിലും കുത്തൊഴുക്കിലുമായിരുന്നു വേലായുധന്‍ മരം പിടിക്കാനായി ഇറങ്ങുന്നതെന്നും ഷാജി കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: 18 വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് പോയത്, അവളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയതൊക്കെ ഇന്നലെ നടന്ന കാര്യമായി തോന്നുന്നു, ഹന്‍സുവിന് ജന്മദിനാശംസകള്‍ നേര്‍ന്ന് കൃഷ്ണ കുമാര്‍

ഈ രംഗങ്ങള്‍ ഡ്യൂപ്പൊന്നുമില്ലാതെയാണ് ലാല്‍സാര്‍ ചെയ്തത്. ഒതനക്കല്‍ ഭാഗത്ത് വെച്ചായിരുന്നു ഷൂട്ടെന്നും കേരളത്തിലെ ഡാമുകള്‍ തുറന്നുവിട്ടാല്‍ വരുന്ന വെള്ളം ഈ പുഴയിലൂടെയാണ് സേലം ഭാഗത്തേക്കൊക്കെ പോയിരുന്നതെന്നും ഡാം തുറന്ന സമയത്തായിരുന്നു ഷൂട്ടെന്നും ഒത്തിരി പേര്‍ ലാല്‍സാറിന് ഡ്യൂപ്പ് ചെയ്യാന്‍ വന്നുവെങ്കിലും ആരും വെള്ളത്തിന്റെ ഫോഴ്‌സ് കണ്ട് ഇറങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡ്യൂപ്പ് ചെയ്യാന്‍ വന്നവരൊക്കെ പിന്മാറി. ഒടുവില്‍ ലാല്‍സാറ് തന്നെ ചെയ്യാമെന്ന് പറഞ്ഞ് ഇറങ്ങിയെന്നും ഒത്തിരി അപകടം നിറഞ്ഞ സ്ഥലമായിരുന്നുവെന്നും എന്നാല്‍ ലാല്‍സാര്‍ ഈ സാഹസിക രംഗങ്ങളെല്ലാം എളുപ്പത്തില്‍ ചെയ്ത് തീര്‍ത്തുവെന്നും എന്തെങ്കിലും മിസ്‌ടേക്ക് സംഭവിച്ചാല്‍ വെള്ളച്ചാട്ടത്തിലേക്കായിരുന്നു പോവുകയെന്നും ജ്ീവന്‍ പോലും അപകടത്തിലാക്കിയാണ് ലാല്‍ സാര്‍ ധൈര്യമായി ആ രംഗം ചെയ്തതെന്നും ഷാജി കുമാര്‍ പറയുന്നു.

Advertisement