മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ എന്ന ചിത്രം തകർപ്പൻ വിജയം ആണ് നേടിയെടുത്തിരുന്നത്. തീയേറ്ററിൽ നിന്നും വലിയ കളക്ഷനാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മലയാള സിനിമയിൽ മാസ് സിനിമകളിലൂടെ തരംഗമായി മാറിയ ഷാജി കൈലാസിന് നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവാണ് കടുവ.
കടുവ സൂപ്പർ ഹിറ്റായതിന്റെ സന്തോഷം കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണ് സംവിധായകനിപ്പോൾ. ഷാജി കൈലാസ്-പൃഥ്വിരാജ് ടീമിന്റെ തന്നെ മറ്റൊരു ചിത്രം കൂടി അണിയറയിൽ ഒരുങ്ങുകയാണ്. കാപ്പ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഗ്യാ ങ്സ്റ്റർ മൂവിയാണ് എന്നാണ് റിപ്പോർട്ട്.
അതേസമയം, സിനിമാതിരക്കുകളിലേക്ക് കടക്കുന്ന ഷാജി കൈലാസ് മക്കളെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയയുടെ ശ്രദ്ധ നേടുന്നത്. സിനിമയല്ല ജീവിതമെന്നും അതൊരു എന്റർടൈനറാണെന്നുമാണ് ഷാജി കൈലാസിന്റെ വാക്കുകൾ.
മക്കളെല്ലാം വീട്ടിലെ എല്ലാ ജോലിയും ചെയ്യുന്നവരാണ്. പെൺകുട്ടികൾ മാത്രമാണ് അടുക്കളയിൽ കയറേണ്ടത് എന്ന ചിന്താഗതിക്കാരൊന്നുമല്ല അവരെന്നും ഷാജി കൈലാസ് പറയുന്നു. പ്രതിസന്ധികളും പ്രശ്നങ്ങളുമെല്ലാം അറിഞ്ഞ് തന്നെയാണ് അവരും വളർന്നത്. സാധനങ്ങൾ വാങ്ങുമ്പോൾ ബ്രാൻഡ് മാത്രമല്ല വിലയും അവർ നോക്കാറുണ്ടെന്നും ഷാജി കൈലാസ് പ്രശംസിക്കുന്നു.
തന്റെ ജീവിതത്തിന്റെ വിളക്കാണ് എന്റെ ആനി എന്നാണ് ഭാര്യ ആനിയെ കുറിച്ച് ഷാജി കൈലാസ് തുറന്നുപറയുന്നത്. ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്ന ആളായ ആനി എന്റെ ജീവിത സഖി ആയത്തുതന്നെ ഒരു ഭാഗ്യമായി കാണുന്നു എന്നും അദ്ദേഹം പറയുന്നു.
അവൾക്ക് പാചകമാണ് ഇപ്പോൾ ഇഷ്ട വിനോദം, അവളുടെ സന്തോഷത്തിന് വേണ്ടിയാണ് പുതിയ ഷോപ്പുകൾ അവൾക്ക് ഇട്ടുകൊടുക്കുന്നതെന്നും സംവിധായകൻ പറയുന്നു.
സിനിമയിൽ നിന്നും വിട്ടുനിന്ന ഷാജികൈലാസിനെ പൃഥ്വിരാജിന്റെ നിർബന്ധം കാരണമാണ് തിരികെ എത്തിക്കാനായത്. കടുവയുടെ കഥ കേട്ടപ്പോൾ ഷാജിയേട്ടൻ സംവിധാനം ചെയ്യുകയാണെങ്കിൽ ഇതിൽ ഞാൻ അഭിനയിക്കാമെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞതെന്നാണ് റിപ്പോർട്ട്.