വമ്പന്‍ വിജയങ്ങളായി മാറിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകന്‍ ആണ് സിബി മലയില്‍. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ വിസ്മയിപ്പിച്ച കിരീടം, ചെങ്കോല്‍, ഹിസ് ഹൈനസ് അബ്ദുള്ള, ദശരഥം, ഭരതം, കമലദളം, സദയം, തുടങ്ങിയ ക്ലാസ്സ് സിനിമകളെല്ലാം സംവിധാനം ചെയ്തത് സിബി മലയില്‍ ആയിരുന്നു.
കൂടാതെ, മോഹന്‍ലാല്‍ ഡബിള്‍ റോളിലെത്തിയ മായാമയൂരം എന്ന സിനിമയും ഒരുക്കിയത് സിബി മലയില്‍ ആയിരുന്നു. ഇപ്പോഴിതാ ഹിറ്റ് ചിത്രമായ ഉസ്താദ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് സിബി മലയില്‍.
മോഹന്‍ലാലായിരുന്നു ചിത്രത്തിലെ നായകന്‍. തന്റെ അഭാവത്തില്‍ ഷാജി കൈലാസ് ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഫൈറ്റ് സീനും ചിത്രീകരിച്ചതിനെ കുറിച്ചായിരുന്നു സിബി മലയില്‍ മനസ്സുതുറന്നത്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിക്കുകയും ഒത്തിരി ജോലികള്‍ ബാക്കിയാവുകയും ചെയ്തതോടെയായിരുന്നു അങ്ങനെ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ താന്‍ ചെയ്യുന്നതിലും അടിപൊളിയായി ഷാജി കൈലാസ് ആ പാട്ടുകളും ഫൈറ്റും ഷൂട്ട് ചെയ്തു. സമയക്കുറവ് കാരണമാണ് ഷാജിയോട് അത് ചെയ്യുമോയെന്ന് താന്‍ ചോദിച്ചതെന്നും കൃത്യമായി എല്ലാം ചെയ്ത് തന്നുവെന്നും സംവിധായകന്‍ പറയുന്നു.
മണിച്ചിത്രത്താഴ് എന്ന ഹിറ്റ് ചിത്രം ചെയ്യുമ്പോള്‍ ഫാസിലും സമയക്കുറവുണ്ടായിരുന്നു. അപ്പോള്‍ ഫാസില്‍ തന്നെയും പ്രിയനെയും സിദ്ധിഖിനെയും ലാലിനെയുമായിരുന്നു സഹായത്തിന് വിളിച്ചതെന്നും സിബി മലയില്‍ പറയുന്നു.