നരസിംഹത്തിലെ അഥിതി വേഷത്തിന് പകരമായി മമ്മൂട്ടി ചോദിച്ചു വാങ്ങിയ ചിത്രമാണ് വല്യേട്ടന്‍’; വെളിപ്പെടുത്തലുമായി ഷാജി കൈലാസ്

59

സൂപ്പര്‍താരം മോഹന്‍ലാല്‍ നായകനായെത്തിയ നരസിംഹം മലയാളം കണ്ട എക്കാലത്തെയും വലിയ ഹിറ്റായ ചിത്രമാണ് . ചിത്രത്തിലെ ‘നീ പോ മോനേ ദിനേശാ…’എന്ന പ്രയോഗം ഇപ്പോഴും മലയാളികളുടെ നാവിന്‍ തുമ്പിലുണ്ട്.

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ഈ സിനിമ മലയാളത്തിലെ ഏറ്റവും വലിയ മെഗാഹിറ്റായി. ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടി എത്തിയതും ചിത്രത്തിന്റെ മാറ്റ് കൂട്ടി.

Advertisements

ചിത്രം പുറത്തിറങ്ങി 18 വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തിലേക്ക് മമ്മൂട്ടിയെത്തിയതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഷാജി കൈലാസ്.

ചിത്രത്തിന്റെ രണ്ടാംപകുതി എഴുതിയപ്പോഴാണ് ഇതില്‍ അഡ്വ. നന്ദഗോപാലമാരാര്‍ എന്ന ശക്തനായ കഥാപാത്രം എത്തുന്നത്.

ആ കഥാപാത്രത്തിലേക്ക് സുരേഷ് ഗോപിയെ അടക്കം പലതാരങ്ങളെയും ചിന്തിച്ചു. ഒടുവിലാണ് മമ്മൂട്ടിയില്‍ എത്തുന്നത്. ഇക്കാര്യവുമായി മമ്മൂട്ടിയെ സമീപിചപ്പോള്‍ ‘ഞാന്‍ ഇത് എന്തു ചെയ്താല്‍ നിങ്ങള്‍ എനിക്കെന്ത് തരും’ എന്നാണ് അദ്ദേഹം ചോദിച്ചത്.

ഞങ്ങള്‍ ഒരു പടം ചെയ്തുതരാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് ആ കഥാപാത്രമാകാന്‍ മമ്മൂട്ടി സമ്മതം മൂളുന്നത്. അതിനു പിന്നാലെ വല്യേട്ടന്‍ എന്ന ചിത്രം സമ്മാനിച്ചാണ് ആ വാക്കു പാലിച്ചത്. ഷാജി കൈലാസ് സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

2000 ല്‍ പുറത്തിറങ്ങിയ നരസിംഹം മലയാള സിനിമയില്‍ ഏറ്റവും ലാഭം നേടിയ ചിത്രങ്ങളില്‍ ഒന്നാണ്. മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ ചിത്രത്തില്‍ തിലകന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.

റിലീസ് ചെയ്ത് ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ടി വി റേറ്റിങ്ങില്‍ ഇപ്പോഴും ഈ ചിത്രം മുന്നിലാണ്. മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മോഹന്‍ലാലിന്റെ കഥാപാത്രവും നരസിംഹത്തിലെ ഇന്ദുചൂഡന്‍ തന്നെ.

Advertisement