അതെ ഷൈമ പ്രഗ്നന്റാണ്! ഇവാന് താഴെ ഒരാൾ കൂടി വരുന്നു; സന്തോഷ വാർത്ത പങ്കിട്ട് ഷൈമയും ജാബിറും!

108

മഴവിൽ മനോരമയിലെ മെയ്ഡ് ഫോർ ഈച്ച് അദർ ഷോയിലൂടെ ത്തെി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച് ഹൃദയത്തിൽ കയറിയ ദമ്പതികളാണ് ജാബിറും ഷൈമയും. കാസർകോട് സ്വദേശികളായ ഇരുവരും പ്രണയിച്ച് വിവാഹിതരായതായിരുന്നു. ഒൻപതാം ക്ലാസിൽ തുടങ്ങിയ പ്രണയമായിരുന്നു ഇവരുടേത്.

തനിക്ക് ജീവിതത്തിലെന്നും കൂട്ടായി ഷൈമയുള്ളതാണ് കരുത്തെന്ന് ജാബിർ പലപ്പോഴും പറഞ്ഞിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ ഇരുവരും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്നാണ് വൈറലാകുന്നത്.

Advertisements

ഇപ്പോഴിതാ ജീവിതത്തിലെ പുതിയൊരു വിശേഷം പങ്കിട്ടിരിക്കുകയാണ് ഇവർ. സോഷ്യൽമീഡിയയിലൂടെ എത്തിയാണ് സന്തവാർത് ദമ്പതികൾ പങ്കിട്ടത്. നാളുകൾക്ക് ശേഷമാണ് ഞങ്ങൾ വീഡിയോ ചെയ്യുന്നത്. കുറേ തിരക്കുകളിലായിപ്പോയെന്ന് പറഞ്ഞാണ് ഇരുവരും എത്തിയിരിക്കുന്നത്.

ALSO READ- മലയാള ചലച്ചിത്ര ലോകത്ത് എത്ര പേർക്കുണ്ട് ഈ മഹത്വം? സുരേഷ് ഗോപി ഇതൊക്കെ ചെയ്തത് ഇമേജ് വർധിപ്പിക്കാൻ വേണ്ടിയല്ല;ആലപ്പി അഷ്‌റഫ് പറയുന്നതിങ്ങനെ

എന്തുപറ്റിയെന്ന് കുറേപേർ ചോദിച്ചിരുന്നു. എന്തായാലും പറയാമെന്ന് കരുതി. അതെ, ഷൈമ പ്രഗ്‌നന്റാണ്. ഏഴ് മാസമായി. രണ്ടര മാസം കൂടി കാത്തിരിക്കാനുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ ഇടയ്ക്ക് ഇതേക്കുറിച്ച് പറഞ്ഞിരുന്നെന്നും യൂട്യൂബ് ചാനലിൽ ഇപ്പോഴാണ് പറയുന്നതെന്നും ദമ്പതികൾ അറിയിച്ചു.

മാംഗ്ലൂരിൽ പോയ സമയത്താണ് ഈ സന്തോഷവാർത്ത അറിഞ്ഞത്. കൃത്യമായി പിരീഡ്സ് വരുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് ഡോക്ടറെ കാണാൻ പോയത്. പ്രഗ്‌നൻസി ടെസ്റ്റും നടത്തി നോക്കാമെന്ന് പറഞ്ഞിരുന്നു. ഞങ്ങൾക്ക് പ്രതീക്ഷയൊന്നുമില്ലായിരുന്നു. അന്നത്തെ റിസൽട്ട് നെഗറ്റീവായിരുന്നു. അതുകഴിഞ്ഞ് കുറേ നാൾ കഴിഞ്ഞപ്പോഴാണ് പോസിറ്റീവ് റിസൽട്ട് വന്നതെന്നും ഇരുവരും പറഞ്ഞു.

ALSO READ- ആ മു റി വ് അങ്ങനെ ഉണങ്ങില്ല; എല്ലാം ശരിയായി എന്നുപറയുന്ന ഒരു ജീവിതത്തിൽ ഞാൻ എത്തിയിട്ടില്ല: ഭാവന

ഇപ്പോൾ ഇവാന് നാല് വയസ് കഴിഞ്ഞു. ഒരു കുഞ്ഞ് കൂടി വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. സിസേറിയനായിരുന്നു ആദ്യ പ്രസവം, ഒരു നാല് വർഷം ഗ്യാപ്പ് കഴിഞ്ഞിട്ട് നോക്കിയാൽ മതിയെന്ന് ഡോക്ടർ പറഞ്ഞിരുന്നു. കുറേ നല്ല കാര്യങ്ങൾ ഒന്നിച്ച് വരികയായിരുന്നു. ആ സമയത്ത് വ്ളോഗ് ചെയ്യാനുള്ളൊരു സാവകാശമില്ലായിരുന്നെന്നും ജാബിർ വിശദീകരിച്ചു.

ഷൈമയ്ക്ക് തുടക്കത്തിൽ കുറച്ച് വിഷമതകളുണ്ടായിരുന്നു. നന്നായി വിശ്രമിക്ക്, വ്ളോഗൊക്കെ നമുക്ക് പിന്നെ എടുക്കാമല്ലോ എന്ന് പറയുകയായിരുന്നു. ഷൈമയുടെ ശരീരത്തിലെ മാറ്റം കണ്ട് കുറേപേർ ചോദിച്ചിരുന്നെന്നും ജാബിർ പറഞ്ഞു.

മമ്മയുടെ വയറിൽ ബേബി വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ഇവാൻ ഭയങ്കര ഹാപ്പിയായിരുന്നു. ബേബി എപ്പോഴാണ് വരുന്നത്, ഇച്ച പുറത്ത് വെയ്റ്റിംഗാണ് എന്നാണ് എപ്പോഴും പറയുന്നത്. ബേബിയെ കാണണം എന്നൊക്കെ പറയാറുണ്ടെന്നും ജാബിർ പറഞ്ഞു.

Advertisement